Image

`ആഫ്‌റ്റര്‍ അജിയേട്ടന്‍' ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ബഷീര്‍ അഹ്‌മദ്‌ Published on 15 February, 2015
`ആഫ്‌റ്റര്‍ അജിയേട്ടന്‍' ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
കോഴിക്കോട്‌: പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ പ്രകൃതിക്കും മനുഷ്യനും വരുത്തുന്ന ഗുരുതരമായ ഭവിഷ്യത്തുകള്‍ നമുക്ക്‌ ചുറ്റും കണ്ടുവരുന്ന കൊച്ചുകൊച്ചു ഉദാഹരണങ്ങളിലൂടെ ഉയര്‍ത്തിക്കാട്ടുകയാണ്‌ `ആഫ്‌റ്റര്‍ അജിയേട്ടന്‍' എന്ന നാടകം.

കുടുംബനാഥന്റെ മദ്യപാനവും, സംശയരോഗവും, പുകവലിയും കുടുംബത്തെ അനാഥത്വത്തിലേക്ക്‌ വലിച്ചിഴയ്‌ക്കപ്പെടുമ്പോള്‍ കയര്‍ത്തുമ്പില്‍ ജീവനൊടുക്കാന്‍ തുനിയുന്ന സ്‌ത്രീ കഥാപാത്രത്തിലൂടെ `ആഫ്‌റ്റര്‍ അജിയേട്ടന്‍' നമുക്കുള്ളിലെ തിരിച്ചറിവിന്റെ വാതില്‍ തുറക്കുന്നു.

നാടകം അവസാനിക്കുമ്പോള്‍ `ആഫ്‌റ്റര്‍ അജിയേട്ടന്‍' ഉയര്‍ത്തുന്ന സമകാലീന പ്രസക്തമായ ചില ചോദ്യങ്ങള്‍ക്ക്‌ നമ്മള്‍ ഉത്തരം കണ്ടെത്തിയേ മതിയാവൂ.

പ്രകൃതിയേയും മനുഷ്യനേയും സ്‌നേഹിച്ച്‌ തുടങ്ങുന്ന ചില ഉത്തരങ്ങള്‍. നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്‌ പ്രദീപ്‌ കുമാര്‍ കാവുന്തറയാണ്‌. സംവിധാനം പി.സി. സുകുമാരന്‍.

ജില്ലാ നാടകോത്സവത്തിന്റെ രണ്ടാം ദിവസം കോഴിക്കോട്‌ ടൗണ്‍ഹാളില്‍ 'തുന്നല്‍ക്കാരന്‍',`പെന്‍ഡുലം' എന്നിവയാണ്‌ അരങ്ങേറിയ മറ്റ്‌ നാടകങ്ങള്‍.
`ആഫ്‌റ്റര്‍ അജിയേട്ടന്‍' ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക