Image

`പ്രണയം' ഒരു വാക്കല്ല (ബഷീര്‍ അഹ്‌മദ്‌)

Published on 15 February, 2015
`പ്രണയം' ഒരു വാക്കല്ല (ബഷീര്‍ അഹ്‌മദ്‌)
പ്രണയം പെയ്യുന്ന രാത്രികളില്‍ കമിതാക്കളില്‍ മധുരം നിറച്ച്‌ ഫാദര്‍ വാലന്റൈന്‍ കടന്നുപോയി. രണ്ടുപേര്‍ പരസ്‌പരം ഇഷ്‌ടപ്പെട്ടുകഴിഞ്ഞാല്‍ അവിടെ കലാപങ്ങള്‍ രൂപപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ്‌ നമ്മള്‍ കടന്നുപോകുന്നത്‌.

നവഫാസിസം പല രൂപത്തില്‍ മനുഷ്യന്റെ സ്വകാര്യതകളില്‍ കഴുകന്‍ കണ്ണുകളുമായി കടന്നു വന്നുകൊണ്ടിരിക്കുന്നതിന്റെ ബാക്കിപത്രത്താളുകളില്‍ കറുത്ത അക്ഷരമായി മാറുന്നു.

എവിടെയും ഇഷ്‌ടപ്പെടുന്നവര്‍ക്കു നേരേ അക്രമങ്ങള്‍ നടക്കുന്നതെന്തു കൊണ്ടാണ്‌. പലരും മാറിമാറി ചോദിച്ചുപോകുന്ന കാര്യം. ഇവിടെ എപ്പോഴും വില്ലന്‍രൂപം കയ്യാളുന്നത്‌ മതവും, രാഷ്‌ട്രീയവുമാണ്‌. ഇതിനെതിരേ കടുത്ത പ്രഖ്യാപനവുമായി തലമുറ ഉയര്‍ന്നുകഴിഞ്ഞു. അതിനു തെളിവാണ്‌ ചുംബന സമരം പോലുള്ള ചില മുന്നറിയിപ്പുകള്‍.

പ്രണയത്തിന്റെ മധുരകരമായ അനുഭൂതിയും അത്‌ മനസ്സില്‍ നിറയ്‌ക്കുന്ന ആഹ്ലാദവും ജീവിക്കാനുള്ള പ്രേരണയും വിട്ടുകൊടുക്കാന്‍ പുതുതലമുറ തയ്യാറല്ല.

`പ്രണയം' ഒരു വാക്കല്ല. മനസ്സില്‍ ആഹ്ലാദം പെയ്യുന്ന എന്തോ ഒന്ന്‌. അതാണ്‌ `ജീവിതം'.
`പ്രണയം' ഒരു വാക്കല്ല (ബഷീര്‍ അഹ്‌മദ്‌)
പ്രണയതീരത്ത്‌ വന്നെത്തിയ കൊറ്റികള്‍
`പ്രണയം' ഒരു വാക്കല്ല (ബഷീര്‍ അഹ്‌മദ്‌)
കടല്‍ക്കാറ്റേറ്റ്‌ പ്രണയലോകത്ത്‌ രണ്ടുപേര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക