Image

അരുണ്‍ കുമാര്‍ സിംഗ് യു.എസ് ഇന്ത്യന്‍ അംബാസഡറാകും

പി. പി. ചെറിയാന്‍ Published on 31 January, 2015
അരുണ്‍ കുമാര്‍ സിംഗ് യു.എസ് ഇന്ത്യന്‍ അംബാസഡറാകും
വാഷിംഗ്ടണ്‍ : യു.സ്സിലെ അടുത്ത ഇന്ത്യന്‍ അംബാസഡറായി അരുണ്‍ കുമാര്‍ സിംഗിനെ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ അംബാസഡറായിരുന്ന ജയ്ശങ്കനെ വിദേശകാര്യ വകുപ്പു സെക്രട്ടറിയായി നിയമിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസിഡറായി പ്രവര്‍ത്തിക്കുന്ന അരുണ്‍ സിംഗിനെ വാഷിംഗ്ടണിലേക്ക് അയക്കുമെന്ന് പ്രധാനമന്ത്രി മോഡിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.
1979 ല്‍ വിദേശ സര്‍വ്വീസില്‍ പ്രവേശിച്ച അരുണ്‍സിംഗ് വാഷിംഗ്ടണിലെ ഇന്ത്യന്‍ മിഷന്‍ ഡെപ്യൂട്ടി ചീഫായി അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും എകണോമിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ സിംഗ് 1981-82 ല്‍ ആദ്യമായി മോസ്‌കോയിലാണ് നിയമിതനായത്.

റഷ്യന്‍, ജാപ്പാനീസ്, ഫ്രഞ്ച്, ഹിബ്രു ഭാഷകളില്‍ പാണ്ഡിത്യമുള്ള അരുണ്‍ പ്രഗല്‍ഭനായ ഒരു ഡിപ്ലോമാറ്റായിട്ടാണ് അറിയപ്പെടുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ സിംഗിനെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ്  നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അരുണ്‍ കുമാര്‍ സിംഗ് യു.എസ് ഇന്ത്യന്‍ അംബാസഡറാകും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക