Image

രാജിബ്രാറിനെ കേണ്‍ കൗണ്ടി ബോര്‍ഡില്‍ ഗവര്‍ണ്ണര്‍ നിയമിച്ചു

പി. പി. ചെറിയാന്‍ Published on 31 January, 2015
രാജിബ്രാറിനെ കേണ്‍ കൗണ്ടി ബോര്‍ഡില്‍ ഗവര്‍ണ്ണര്‍ നിയമിച്ചു
കാലിഫോര്‍ണിയ : കാലിഫോര്‍ണിയാ ബേക്കേഴ്‌സ് ഫീല്‍ഡില്‍നിന്നുള്ള രാജിബ്രാറിനെ(39) കേണ്‍ കൗണ്ടി ഫെയര്‍ ബോര്‍ഡ് ഡയറക്ടറായി നിയമിച്ചുകൊണ്ട് കാലിഫോര്‍ണിയാ ഗവര്‍ണ്ണര്‍ ജെറി ബ്രൗണ്‍ ഓഫീസില്‍ നിന്ന് ജനുവരി 23ന് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
ഡെമോക്രാറ്റിക്ക് പാര്‍ട്ടി അംഗമായ രാജിയുടെ നിയമനത്തിനു സെനറ്റിന്റെ അംഗീകാരം ആവശ്യമില്ല എന്ന് ഗവര്‍ണ്ണര്‍ ഓഫീസ് അറിയിച്ചു.

ഇന്ത്യന്‍ വംശജയായ ഒരാളെ ആദ്യമായാണ് ഈ ബോര്‍ഡില്‍ അംഗമാക്കുന്നതെന്ന് സിക്ക് അമേരിക്കന്‍ പ്രതിനിധി പറഞ്ഞു.

2006-2008 ല്‍ അര്‍വിന്‍ സിറ്റി കൗണ്‍സില്‍ അംഗമായും, അര്‍വിന്‍ റി ഡവലപ്പ്‌മെന്റ് ഏജന്‍സി വൈസ് ചെയറായും, സാന്‍ ജോക്വിന്‍ വാലി എയര്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ഡിസ്ട്രിക്ട് ബോര്‍ഡ് മെമ്പറായും രാജി ബ്രാര്‍ സ്തുത്യര്‍ഹസേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കാലിഫോര്‍ണിയാ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബയോളജിയില്‍ ബിരുദവും, ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്ത ബിരുദവും കരസ്ഥമാക്കിയിട്ടുള്ള രാജിയെ കാലിഫോര്‍ണിയാ സെനറ്റ് ഡിസ്ട്രിക്റ്റ് 16ല്‍ വുമന്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുത്തിരുന്നു.
കോണ്‍ കൗണ്ടിയില്‍ ഭര്‍ത്താവും രണ്ടു മക്കളുമായി താമസിക്കുന്ന രാജിയുടെ ജീവിതത്തിലുണ്ടായ നേട്ടങ്ങളുടെ പുറകില്‍ മാതാപിതാക്കളുടെ നിര്‍ലോഭമായ സഹകരണവും, മാര്‍ഗ്ഗനിര്‍ദേശവുമായിരുന്നുവെന്ന് പുതിയ സ്ഥാനലബ്ധിയെ കുറിച്ചു അഭിപ്രായമാരാഞ്ഞ മാധ്യമങ്ങളോട് അവര്‍ പറഞ്ഞു.

രാജിബ്രാറിനെ കേണ്‍ കൗണ്ടി ബോര്‍ഡില്‍ ഗവര്‍ണ്ണര്‍ നിയമിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക