Image

ഫാ. കുര്യന്‍ കാരിക്കല്‍ ബ്ര. റജി കൊട്ടാരം ടീമിന്റെ 'കെയ്‌റോസ്' പെസഹാ നോമ്പുകാല ധ്യാനം അമേരിക്കയില്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 30 January, 2015
ഫാ. കുര്യന്‍ കാരിക്കല്‍  ബ്ര. റജി കൊട്ടാരം ടീമിന്റെ 'കെയ്‌റോസ്'  പെസഹാ നോമ്പുകാല ധ്യാനം അമേരിക്കയില്‍
പെസഹാ നോമ്പുകാലത്തിനൊരുക്കമായി അമേരിക്കയിലെ അഞ്ചു ഇടവകകളില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍   'കെയ്‌റോസ്'  ടീം നയിക്കുന്ന  പെസഹാ നോമ്പുകാല കുടുംബനവീകരണ ധ്യാനം നടക്കും.  രൂപത കുടുംബ വര്‍ഷം ആചരിക്കുന്ന വേളയില്‍   കുടുംബ നവീകരണത്തിനും വ്യക്തി നവീകരണത്തിനും പ്രാധാന്യം നല്കിയാണ്  പെസഹാ നോമ്പുകാല ധ്യാനം.

പ്രശസ്ത  ധ്യാന ഗുരുവും   ആതിരമ്പുഴ കാരിസ്ഭവന്‍ ഡയറക്ടറുമായ  ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ്,  അനുഗ്രഹീത വചനപ്രഘോഷകന്‍ ബ്രദര്‍. റജി കൊട്ടാരം, പ്രശസ്ത ക്രിസ്തീയ ഗായകനും ഗാന സംവിധായകനുമായ പീറ്റര്‍ ചേരാനെല്ലൂര്‍, ഗായകനും  കീബോര്ഡ് പ്ലെയറുമാമായ  ബ്ര. വി.ഡി. രാജു എന്നിവരാണ് കെയ്‌റോസ്  ടീമില്‍   ആത്മീയ വര്‍ഷമൊരുക്കുന്നത്. 


ഫാ. കുര്യന്‍ കാരിക്കല്‍,  ബ്രദര്‍ റെജി കൊട്ടാരം വചന ശുശ്രൂഷക്കും ആത്മീയ കൌണ്‍സിലിങ്ങിനും നേതൃത്വം നല്കും. 800 ലധികം ക്രിസ്തീയ ഗാനങ്ങള്‍ക്ക് ഈണം നലകി  അനേകരെ ദൈവത്തിലെക്കടുപ്പിച്ച പ്രശസ്തനായ  പീറ്റര്‍ ചേരാനല്ലൂരാണ്  മ്യൂസിക് മിനിസ്ട്രിക്ക് നേതൃത്വം നല്‍കുന്നത്. 

സ്ഥലവും തീയതിയും:
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ദേവാലയത്തില്‍ ഫെബ്രുവരി 2022, ലോസാഞ്ചലസ് സെന്റ് അല്‍ഫോന്‍സാ കാത്തലിക് ദേവാലയത്തില്‍ ഫെബ്രുവരി 26മാര്‍ച്ച് 1, ഹ്യൂസ്റ്റന്‍ സെന്റ് മേരീസ് ക്‌നാനായ ഇടവകയില്‍ മാര്‍ച്ച് 5 8, ഫിലാ ഡ ല്‍ഫിയാ സെന്റ് അല്‍ബര്‍ ട്ട് ദി ഗ്രേറ്റ് ചര്‍ച്ചില്‍ മാര്‍ച്ച് 1215, ഡാലസ് ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ മാര്‍ച്ച് 2022 വരെയാണ് ധ്യാനം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 
ജിസ് ജേക്കബ്: 863 877 6277

ഫാ. കുര്യന്‍ കാരിക്കല്‍  ബ്ര. റജി കൊട്ടാരം ടീമിന്റെ 'കെയ്‌റോസ്'  പെസഹാ നോമ്പുകാല ധ്യാനം അമേരിക്കയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക