Image

സഹൃദയാ ചാരിറ്റി ഫണ്ട് ഉത്ഘാടനം ചെയ്തു. ഡാലസ് സൗഹൃദ വേദി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാവുന്നു.

പി. പി. ചെറിയാന്‍ Published on 30 January, 2015
സഹൃദയാ ചാരിറ്റി ഫണ്ട് ഉത്ഘാടനം ചെയ്തു. ഡാലസ് സൗഹൃദ വേദി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാവുന്നു.
ഡാലസ്: പ്രവാസി മലയാളികള്‍ക്കിടയില്‍ ആശയും ആവേശവും പകര്‍ന്നുകൊണ്ട് കേരള മണ്ണിലെ അശരണര്‍ക്കു സഹായമെത്തിക്കുവാന്‍ ഡാലസ് സൗഹൃദവേദി ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് മാതൃകയാവുന്നു.

ജനവുരി 24 ശനിയാഴ്ച സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ഡാലസ് സൗഹൃദവേദിയുടെ രണ്ടാമത് വാര്‍ഷിക ആഘോഷവേളയില്‍ മലയാളഭാഷ സ്‌നേഹിയും, പ്രവാസി ലോകം അറിയപ്പെടുന്ന നോവലിസ്റ്റുമായ ശ്രീ. എബ്രഹാം തെക്കേമുറി ചാരിറ്റി ഫണ്ട് ഉത്ഘാടനം ചെയ്തു.

ശ്രീ. ഫിലിപ് തോമസ് സി.പി.എ. ഫണ്ടിലേക്ക് സംഭാവന ചെയ്ത ആദ്യ ചെക്ക് അദ്ദേഹത്തിന്റെ അഭാവത്തില്‍ ബന്ധുവായ ശ്രീ.നൈനാന്‍ വര്‍ഗീസിന്റെ പക്കല്‍ നിന്നും വാങ്ങികൊണ്ടായിരുന്നു ഫണ്ട് ഉത്ഘാടനം ചെയ്തത്. ഡാലസ് സൗഹൃദവേദിയുടെ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ടി ശ്രീ. എബ്രാഹം തെക്കേമുറി, ഫേസ് മേഡ് ഫാര്‍മസിയുടെ ഉടമ ശ്രീ.സായ് ഭാസ്‌കര്‍ എന്നിവര്‍ സംഭാവനകള്‍ പ്രസിഡന്റ് എബി തോമസിനെ ഏല്‍പിച്ചു.

വര്‍ണ്ണ പൊലിമയേറിയ ആഘോഷ ചടങ്ങില്‍ പ്രസിഡന്റ് എബി തോമസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അജയകുമാര്‍ പരിപാടിയില്‍ എത്തിയവര്‍ക്ക് സ്വാഗതം നേര്‍ന്നു.

യോഗത്തില്‍ റവ.ഡോ.രഞ്ജന്‍ റോയ് മാത്യൂ മുഖ്യ അതിഥി ആയിരുന്നു. ഡാലസ് സൗഹൃദവേദിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫാദര്‍ ആശംസ നേര്‍ന്നു.

സഹൃദയാ ചാരിറ്റി ഫണ്ട് ഉത്ഘാടനം ചെയ്തു. ഡാലസ് സൗഹൃദ വേദി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാവുന്നു.സഹൃദയാ ചാരിറ്റി ഫണ്ട് ഉത്ഘാടനം ചെയ്തു. ഡാലസ് സൗഹൃദ വേദി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാവുന്നു.സഹൃദയാ ചാരിറ്റി ഫണ്ട് ഉത്ഘാടനം ചെയ്തു. ഡാലസ് സൗഹൃദ വേദി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാവുന്നു.സഹൃദയാ ചാരിറ്റി ഫണ്ട് ഉത്ഘാടനം ചെയ്തു. ഡാലസ് സൗഹൃദ വേദി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാവുന്നു.സഹൃദയാ ചാരിറ്റി ഫണ്ട് ഉത്ഘാടനം ചെയ്തു. ഡാലസ് സൗഹൃദ വേദി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാവുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക