Image

ദുഃഖങ്ങളടയ്ക്കാന്‍ വഴിതേടി (ലാസര്‍ മുളക്കല്‍)

ലാസര്‍ മുളക്കല്‍ Published on 30 January, 2015
 ദുഃഖങ്ങളടയ്ക്കാന്‍ വഴിതേടി  (ലാസര്‍ മുളക്കല്‍)
അറുതിയില്‍ ദുഃഖങ്ങളടയ്ക്കാന്‍
ഒരു വഴിതേടി, ഇരുട്ടിന്റെ
ചോരവാര്‍ന്നു ഇറങ്ങുമീ
രാത്രിയില്‍പടിയിറങ്ങിയപ്പോള്‍
മുന്നിലുഴറിപ്പിടയ്ക്കുന്നു
പിണയുന്നവഴികള്‍
വേതാളംതുങ്ങിയലറുന്നവഴികള്‍
ശവങ്ങള്‍ മഴയിഴയുന്നവഴികള്‍
ഇന്ദ്രജാലങ്ങള്‍ പുളയുന്നവഴികള്‍
നായാട്ടുനായ്ക്കളെ പുട്ടിയ
തേരുകള്‍ ഗമിക്കുന്നവഴികള്‍
നിറുന്നോരുവന്റെ നെഞ്ചിലേക്ക്
ഉതിര്‍ത്തവെടിയൊച്ചയില്‍
ആര്‍ത്തനാദത്തിന്‍കരിനിഴല്‍
ചോരയുരച്ചു കറുപ്പിച്ചവഴികള്‍
പിഞ്ചുകുഞ്ഞുങ്ങളെ വേട്ടയാടാന്‍
കോപ്പുകുട്ടി പാഞ്ഞടുക്കുന്നവരുടെ
വഴികള്‍,മംഗല്യസുത്രമണിഞ്ഞവള്‍
നഖമാഴ്ത്തിമാന്തിപൊളിച്ച്
മുടിയിഴകള്‍ പിഴുതടിച്ചലറുന്ന
വഴികള്‍,മൃത്യുവിനെനോക്കി
അനാഥരായിചിറകറ്റുവിണു
പിടയുന്നവരുടെ വഴികള്‍
അര്‍ദ്ധബോധത്തില്‍ ഉന്നുവടിയില്ലാതെ
പിണഞ്ഞാടുന്നഅച്ഛനമ്മാരുടെ
വഴികള്‍,ഏതുവഴിയിലാണ്
ദുഃഖമൊളിപ്പിക്കേണ്ടതെന്നറിയാതെ
ബോധിവൃഷചുവട്ടില്‍ ബോധോദയം
കാത്തിരിക്കുന്നു ഞാന്‍

 ദുഃഖങ്ങളടയ്ക്കാന്‍ വഴിതേടി  (ലാസര്‍ മുളക്കല്‍)
Join WhatsApp News
വായനക്കാരൻ 2015-01-31 05:50:35
ബോധിവൃക്ഷം കടപുഴകി വീണ്  
ബോധം മറയുന്നതാവാമൊരു വഴി.

നല്ല കവിത.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക