Image

ദേശീയ ഗെയിംസ്‌: റെയില്‍വെ കൂട്ടയോട്ടം നടത്തി

ബഷീര്‍ അഹ്‌മദ്‌ Published on 30 January, 2015
ദേശീയ ഗെയിംസ്‌: റെയില്‍വെ കൂട്ടയോട്ടം നടത്തി
കോഴിക്കോട്‌: ദേശീയ ഗെയിംസിന്റെ പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട്‌ റെയില്‍വെ ഇന്‍സ്റ്റിറ്റിയൂട്ട്‌ സംഘടിപ്പിച്ച കൂട്ടയോട്ടം കോര്‍പ്പറേഷന്‍ പരിസരത്ത്‌ നടന്നു. കോര്‍പറേഷന്‍ ഓഫീസില്‍ നിന്നും ആരംഭിച്ച കൂട്ടയോട്ടം റെയില്‍വെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സമാപിച്ചു.

അഡീഷണല്‍ റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ മോഹനന്‍ എ. മോഹനന്‍ ഫ്‌ളാഗ്‌ഓഫ്‌ ചെയ്‌തു. ടി.കെ. സെബാസ്റ്റ്യന്‍, ലീലാമ്മ തോമസ്‌, മോളി ബെനഡിക്‌ട്‌, സജി ജോര്‍ജ്‌, ജോണ്‍ മാത്യു, കെ.എ. മോളി, ഇബ്രാഹീം ചീനക്കര, മുഹമ്മദ്‌ ഹസ്സന്‍, ടി.കെ.ജോസ്‌, ഷൈനി വര്‍ഗീസ്‌ തുടങ്ങിയവര്‍ കൂട്ടയോട്ടത്തിന്‌ നേതൃത്വം നല്‍കി.
ദേശീയ ഗെയിംസ്‌: റെയില്‍വെ കൂട്ടയോട്ടം നടത്തിദേശീയ ഗെയിംസ്‌: റെയില്‍വെ കൂട്ടയോട്ടം നടത്തിദേശീയ ഗെയിംസ്‌: റെയില്‍വെ കൂട്ടയോട്ടം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക