Image

കോരസാറും അമ്മിണി ടീച്ചറും (കഥ: പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌)

Published on 30 January, 2015
കോരസാറും അമ്മിണി ടീച്ചറും (കഥ: പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌)
കോരസാറും അമ്മിണി ടീച്ചറും നാട്ടീന്ന്‌ അമേരിക്കയില്‍ വന്നത്‌ മകനെയും മരുമകളെയും പേരക്കുട്ടികളേയും കാണാനും പിന്നെ അമേരിക്ക ഒക്കെ ഒന്ന്‌ കറങ്ങി കണ്ടു പോകാനും വേണ്ടിയാണ്‌ പക്ഷെ അവരുടെ വിസ ശരിയായത്‌ നവംബര്‍ മാസ്സത്തിലാണ്‌. മൂന്ന്‌ മാസ്സത്തെ വിസ. സാറും ടീച്ചറും താമസിക്കുന്നത്‌ മൂത്ത മകന്‍ റോണിയുടെ കൂടെ. റോണി ട്രെയിന്‍ ഒപ്പറേറ്റര്‍ ആണ്‌. വരുമാനം അത്ര പോരാത്തതിനാല്‍ നേഴ്‌സ്‌ ആയ ഭാര്യ റീനയുടെ വരുമാന സര്‌ട്ടിണഫിക്കറ്റ്‌ കാണിച്ചാണ്‌ വിസ തരപ്പെടുത്തിയത്‌. റീന വല്യവീട്ടിലെ കുട്ടിയാണ്‌. ഇളയമകന്‍ മകന്‍ സോണി. കേരളാ സ്‌റ്റോര്‍ നടത്തുന്നു. സോണിയുടെ ഭാര്യ സിമി. അവള്‍ എല്‍. പി.എന്‍ ആണ്‌.

അമ്മായിയപ്പനും അമ്മായിയമ്മേം സമ്മറില്‍ വന്നാല്‍ അവധിയെടുത്തും പൈസ മുടക്കീം പലയിടത്തും അവരെക്കൊണ്ട്‌ പോകേണ്ടി വന്നാലോ എന്നോര്‌ത്ത്‌ റീന മനപ്പൂര്വ്വം മഞ്ഞുകാലത്ത്‌ അവരെ വരുത്തിയതാണെന്ന്‌ സിമി. സിമിയേക്കാള്‍ ശമ്പളം തനിക്കുള്ളതിനാല്‍ അതിന്റെന അസൂയയാണ്‌ അവള്‌ക്കെ ന്ന്‌! റീന.

രണ്ടു കൂട്ടര്‍ക്കും തരക്കേടില്ലാത്ത ജീവിതം. രണ്ടാള്‍ക്കും രണ്ടു മക്കള്‍ വീതം. വീടും കാറും സ്റ്റാറ്റസും ഒക്കെ എമ്പിടി. പോരാഞ്ഞതിന്‌ റോണി സ്ഥലത്തെ മലയാളി അസോസിയേഷന്‍ പ്രസിഡണ്ടും.

ജനുവരി മാസം. തണുപ്പും കുളിരും മഞ്ഞും വേണ്ടതില്‍ ഏറെയുണ്ട്‌. രാവിലെ മുതല്‍ പുറത്തു മഞ്ഞു പെയ്യുന്നു. അകത്തിരുന്ന്‌ കാണാന്‍ നല്ല രസ്സം.ചുറ്റും നോക്കിയാല്‍ ഒരു വലിയ വെള്ളമുണ്ട്‌ വിരിച്ചപോലെ. ഷര്‌ട്ടി്‌നു പുറമേ ജേര്‌സിു ഇട്ടിട്ടുണ്ടെകിലും കോരസാറിന്‌ തണുപ്പ്‌ മാറുന്നില്ല.മാച്ച്‌ ചെയ്യാത്ത ഒരു ജോഡി സോക്‌സും വലിച്ചു കേറ്റിയാണ്‌ സാറും ടീച്ചറും വീടിനുള്ളില്‍ പോലും സഞ്ചാരം. സോക്‌സ്‌ ഇട്ടിട്ട്‌ വള്ളിചെരുപ്പ്‌ ഇട്ടതിനാല്‍ പിച്ചവച്ചാണ്‌ ടീച്ചറുടെ നടപ്പ്‌.

വേറെ ഒന്നും ചെയ്യാനില്ലാത്തതിനാല്‍ ഒന്ന്‌ കിടക്കാമെന്ന്‌ കരുതി ഏഷ്യാനെറ്റ്‌ നിറുത്തി കോരസാര്‍ സോഫയില്‍ നിന്നും എഴുനേറ്റു. അപ്പൊ അടുക്കളയില്‍ ഒരു സംസാരം...

`...അതൊക്കെ ശരിയാ പക്ഷെ അവര്‌ ഇരുപത്‌ ഇരുപത്തിയഞ്ച്‌ ഡോളര്‍ ചോദിക്കും. എന്തിനാ വെറുതെ അത്രേം പൈസ കളയുന്നത്‌. റോണീം അപ്പച്ചനും കൂടി അങ്ങോട്ടിറങ്ങിയാ പത്ത്‌ മിനിറ്റ്‌ വേണ്ട. വേണേല്‍ ചെറുക്കനേം വിളിച്ചോ'

`എടീ അപ്പച്ചന്‌ വയസ്സ്‌ അറുപത്‌ കഴിഞ്ഞു. അങ്ങേരേക്കൊണ്ട്‌ മഞ്ഞു കോരിക്കുകാന്ന്‌! വച്ചാ...?'

`അതിനെന്താ. വന്നപ്പോ മുതല്‍ മൂന്നു നേരം ഭക്ഷണോം കഴിച്ച്‌ ടീവീം കണ്ടു വെറുതെ ഇരിക്കുവല്ലേ. ശരീരം ഒന്നിളകട്ടെ. അല്ലേല്‍ വല്ല പിത്തോം പിടിക്കും'. റീന പറഞ്ഞു നിര്‌ത്തിഇ.

കോരസാര്‍ ടീച്ചറിനെ ഒന്ന്‌ വെട്ടിനോക്കി. ടീച്ചറും അന്തംവിട്ടു നിക്കുകയാണ്‌. നാട്ടില്‍ ജീവിച്ചിരുന്നപ്പോ തൂമ്പ എടുത്ത്‌ ഒരു കിള പോലും കിളച്ചിട്ടില്ലാത്ത ആളാ കോരസാര്‍. വയ്യാഴിക മൂലം. ഷുഗറും പ്രഷറും കൊളസ്‌ട്രോളും വേണ്ടതിലധികമുണ്ട്‌.

ചര്‌ച്ച്‌ കേട്ട്‌ കോര സാര്‍ അവരുടെ അടുത്തേക്ക്‌ ചെന്നു.

`റീന മോള്‌ പറഞ്ഞത്‌ ശരിയല്ലേടാ റോണി. വെറുതെ എന്തിനാ പത്തിരുപത്‌ ഡോളര്‍ കളയുന്നത്‌. ആയിരത്തിയിരുനൂറു രൂപ. വാ, നമ്മുക്ക്‌ കോരി കളയാം'

`അപ്പച്ചാ അത്‌...' റോണി അപ്പച്ചന്റെുയും റീനയുടെയും മുഖത്തേക്കും മാറി മാറി നോക്കി. മകന്‍ പറയാന്‍ പോകുന്നത്‌ എന്താന്ന്‌ അറിയാമായിരുന്നത്‌ കൊണ്ട്‌ അത്‌ ശ്രദ്ധിക്കാത്‌ കോരസാര്‍ പാന്റുംമ ഷൂസും ഇട്ട്‌ റെഡി ആയി വന്നു.

നിസ്സഹായായി ടീച്ചര്‍ വാതില്‌ക്ക്‌ല്‍ തന്നെ നിന്നു. റോണി റെഡി ആകുന്നതിന്‌ മുന്‌പേട അഭിമാനിയായ കോരസാര്‍ മുന്വാ്‌തില്‍ തുറന്ന്‌ മഞ്ഞുകോരാന്‍ തയ്യാറായി പുറത്തേക്കിറങ്ങി. അധികം താമസ്സിയാത്‌ റോണിയും കൂട്ടിനെത്തി. റീന പറഞ്ഞിട്ടാവാം ഇതിനിടെ റോണിയുടെ മൂത്ത പുത്രന്‍ കെവിനും കൂടെ സഹായിക്കാന്‍ എത്തി.

മൂവരും നല്ല തകൃതിയായി മഞ്ഞു കോരാന്‍ തുടങ്ങി. ഇടയ്‌ക്ക്‌ കെവിനൊരു ഫോണ്‍ വന്നപ്പോള്‍ അവന്‍ കലപ്പയും ഇട്ടിട്ട്‌ പോയി.

അണപ്പും വാതവും ക്ഷീണവും ശ്വാസം മുട്ടലും വകവക്കാത്‌ കോരസാര്‍ ഖനമുള്ള മഞ്ഞ്‌ കോരിക്കോരി കളഞ്ഞു. ഇടക്കൊന്ന്‌ നിവര്‌ന്ന്‌ നില്‌ക്കാ ന്‍ പോലും അദ്ദേഹം കൂട്ടാക്കിയില്ല. ഇടയ്‌ക്ക്‌ അമ്മിണി ടീച്ചര്‍ കൊണ്ടുവന്ന്‌ കൊടുത്ത ചൂടുള്ള കട്ടന്‍ കാപ്പി കുടിക്കാന്‍ മാത്രം അദ്ദേഹം ഒന്ന്‌ വിശ്രമിച്ചു.

`ഇനി ബാക്കി ഞാന്‍ കോരി കളഞ്ഞോളാം. അപ്പച്ചന്‍ കേറി പൊക്കോ'

`വേണ്ടടാ, ഇതിപ്പോ തീര്‌ന്നി ല്ലേ. ഇതൊക്കെ ഈസ്സിയല്ലേ' അദ്ദേഹം മുഖത്തൊരു ചിരി വരുത്തി.

വൃദ്ധനായ പിതാവിനെക്കൊണ്ട്‌ ഇങ്ങനെ പണി ചെയ്യിക്കുന്നതില്‍ റോണിക്കുള്ള ആകുലത വളരെ വ്യക്തമായിരുന്നു തന്റെ ചോരയല്ലേ അവന്‍, അവന്റെണ വിഷമം തനിക്കു മനസ്സിലാവില്ലേ. പക്ഷെ അത്‌ മനസ്സിലായതായി കോരസാര്‍ നടിച്ചില്ല.

`ഇനി മതി. ബാക്കി ഞാന്‍ ഉപ്പിട്ടോളാം. ദേ ആ ഇരിക്കുന്ന ചാക്ക്‌ ഇങ്ങെടുത്ത്‌ തന്നിട്ട്‌ അപ്പച്ചന്‍ കേറി പൊക്കോ'.

സാറ്‌ തിരിഞ്ഞു നോക്കിയപ്പോ ഗരാജില്‍ ഇരിക്കുന്ന ചാക്ക്‌ കണ്ടു. അതെടുക്കാന്‍ തിരിഞ്ഞത്‌ അല്‌പ്പംഷ വേഗത്തിലായി പോയി. മഞ്ഞില്‍ ചവിട്ടി തെന്നിയ കോരസാര്‍ നടുവടിച്ച്‌ നിലത്ത്‌ വീണു. എഴുനേല്‌ക്കാഗന്‍ ശ്രമിച്ചെങ്കിലും അതിന്‌ പറ്റാത്‌ സാറവിടെ തന്നെ കിടന്നു.

അപ്പച്ചന്‍ വീണ ശബ്ദം കേട്ട്‌ തിരിഞ്ഞുനിന്ന റോണി അപ്പച്ചാ എന്ന്‌ വിളിച്ചോണ്ട്‌ ഓടി ചെന്നു. വികാരാധീനനായി `അപ്പച്ചാ' എന്നൊന്ന്‌ നീട്ടി വിളിച്ചാല്‍ അപ്പച്ചന്റെന വേദനയും ഉളുക്കും മാറി അദ്ദേഹം എഴുന്നേറ്റു വരും എന്ന്‌ റോണി കരുതിയിട്ടുണ്ടാവും.

കോരസ്സാര്‍ വേദനയാല്‍ പുളഞ്ഞു. റോണി സാറിനെ കയ്യില്‍ പിടിച്ച്‌ ഉയര്‌ത്താ ന്‍ ശ്രമിച്ചെങ്കിലും വീഴ്‌ചയുടെ ആഘാതത്തില്‍ അദ്ദേഹത്തിന്‌ അനങ്ങാന്‍ പോലും സാധിച്ചില്ല.

കണ്ടുനിന്നിരുന്ന അയല്വദക്കക്കാര്‍ ഓടിക്കൂടി. സ്‌പാനിഷും അമേരിക്കനും മെക്‌സിക്കനും ഇറ്റാലിയനും ഒക്കെ ഉണ്ട്‌. ഇതിനിടെ ആരോ ആംബുലന്‌സുംങ വിളിച്ചു. നിമിഷനേരം കൊണ്ട്‌ ആംബുലന്‌സ്‌ക എത്തി കോര സാറിനെ വണ്ടിയില്‍ കേറ്റി തൊട്ടടുത്തുള്ള ഹോസ്‌പിറ്റലിലേക്ക്‌ പാഞ്ഞു. കൂടെ റോണിയും.

`വാട്ട്‌ ഈസ്‌ യുവര്‍ ഇന്‌ഷുിറന്‌സ്‌്‌'

റോണി ഇന്‌ഷു റന്‌സ്‌ന പറഞ്ഞുകൊടുത്തു. എന്നിട്ട്‌ ഐ.ഡി കാര്‌ഡുംക കാണിച്ചു.

`ഈസ്‌ ഹി വിത്ത്‌ യുവര്‍ ഇന്‌ഷുടറന്‌സ്‌ '

`നോ'. റോണി നിന്ന്‌ പരുങ്ങി.

`അങ്ങനെ എങ്കില്‍ പണം അയാള്‍ അടക്കണമെന്നും അത്‌ സ്വീകാര്യം ആണെങ്കില്‍ മാത്രേ ചികിത്സ പറ്റൂ' എന്നും ക്ലാര്‌ക്ക്‌ പറഞ്ഞു. എല്ലാത്തിനും റോണി തലകുലുക്കി. കാണിച്ചിടത്തെല്ലാം ഒപ്പും ഇട്ടുകൊടുത്തു.

റോണി അപ്പപ്പോള്‍ കാര്യങ്ങള്‍ റീനയെ അറിയിച്ചുകൊണ്ടിരുന്നു. കാര്യങ്ങള്‍ അമ്മച്ചിയോടും പറഞ്ഞേക്കാന്‍ പറഞ്ഞു. ഇക്കണ്ട നേരമത്രയും മുറിയില്‍ അടച്ചിരുന്ന്‌ ജപമാല അര്‌പ്പിചച്ചിരുന്ന അമ്മിണി ടീച്ചര്‍ പൊട്ടിക്കരഞ്ഞു.

പല്ലിനിടയില്‍ എന്തോ മുറുമുറുത്തോണ്ട്‌ റീന മുറി വിട്ടുപോയി.

കോരസാറിനെ എമര്‌ജ ന്‌സി റൂമിന്റെറ ഉള്ളിലേക്ക്‌ കൊണ്ടുപോയി. റോണിയും കൂടെ പോയി. ആറര മണിക്കൂര്‍ അവിടെ കഴിഞ്ഞു. എക്‌സ്‌റേ എടുത്തു. തുടയെല്ലിന്‌ പൊട്ടലുണ്ട്‌. കിടക്കണം. അധികം താമസ്സിയാത്‌ സാറിനെ വാര്‌ഡി ലേക്ക്‌ മാറ്റി. റോണി റീനയെ വിളിച്ച്‌ പറഞ്ഞു

`ഓ മൈ ഗോഡ്‌. എനിക്കിന്ന്‌ ജിം ഉള്ളതാ. നിങ്ങള്‌ ഇങ്ങോട്ട്‌ വാ'

`അപ്പൊ ഇവിടെ ആരാ അപ്പച്ചന്‌ കൂട്ട്‌'

`അതിനല്ലേ അവിടെ നേഴ്‌സ്‌മാര്‌'

ഭാര്യയുടെ വാക്കുകള്‌ക്ക്‌ ഒരിക്കലും എതിര്‌ പറയാന്‍ ശീലിച്ചില്ലാത്ത റോണി അപ്പച്ചനെ അപരിചിതമായ ആശുപത്രിയില്‍ ഒറ്റക്കാക്കി വീട്ടിലേക്ക്‌ മടങ്ങി. ഇടയ്‌ക്ക്‌ പരിചയപ്പെട്ട ഒരു മലയാളി നേഴ്‌സിനോട്‌ വിവരങ്ങള്‍ പറഞ്ഞേല്‌പ്പി ച്ചു.

എല്ലാം മനസ്സിലായെങ്കിലും ബുദ്ധിപൂര്വ്വംച നിശബ്ദത പാലിച്ച അമ്മിണി ടീച്ചര്‍ മകന്‍ വരുന്നതും നോക്കി വെളുപ്പിനെ ഒന്നര വരെ വാതില്‌ക്കില്‍ തന്നെ ഉണ്ടായിരുന്നു.

ഒരാഴ്‌ച ആശുപത്രിയില്‍ കിടന്ന്‌ കോരസാര്‍ സുഖം പ്രാപിച്ചു. ഇതിനിടെ സോണിയുടെ ഭാര്യ സിമി മൂന്ന്‌! തവണ കോരസാറിന്‌ ഊണുമായി വന്നു. മുഴുവന്‍ സമയവും ഉറക്കമിളച്ച്‌ കൂടെ നിന്നത്‌ അമ്മിണി ടീച്ചര്‍. ഭാക്ഷ അറിയാത്ത ടീച്ചര്‍ വിദേശികളായ ആശുപത്രി ജീവനക്കാരുമായി ചെറുപുഞ്ചിരിയിലൂടെ ആശയവിനിമയം നടത്തി.

ബില്ല്‌ വന്നപ്പോള്‍ റോണി തലയില്‍ കൈവച്ച്‌ നിലത്തിരുന്നു പോയി. മൂവ്വായിരത്തില്‍ പരം ഡോളര്‍!!! റീന ഭാവവ്യത്യാസ്സങ്ങള്‍ ഒന്നും പ്രകടിപ്പിച്ചില്ല. സ്വന്തം തെറ്റുകള്‍ അംഗീകാരിക്കുക എന്നത്‌ വല്യവീട്ടില്‍ പിറന്ന സ്‌ത്രീകള്‌ക്ക്‌ പാടാ.

വഴിയേ പോയ ആരെയെങ്കിലും വിളിച്ചാ മഞ്ഞ്‌ കോരിച്ചിരുന്നെങ്കില്‍ ചെലവ്‌ : $20. ഇപ്പോള്‍ മുടക്കിയത്‌ $3,000 മിച്ചം.

നീക്കിയിരുപ്പ്‌ : പണച്ചിലവ്‌, സമയനഷ്ട്‌ടം, മാനഹാനി, പിതൃദുഖം.

ഇപ്പോള്‍ കിട്ടിയ വാര്‌ത്തവ: അപ്പച്ചനും അമ്മച്ചിയും ഞങ്ങളുടെ കൂടെ വന്നു താമസ്സിച്ചിരുന്നെകില്‍ അവര്‌ക്കീ ഗതി ഒരിക്കലും വരില്ലായിരുന്നു എന്ന്‌ സോണിയുടെ ഭാര്യ സിമി പ്രസ്‌താവിച്ചു. അതിനുള്ള തക്ക മറുപടി റീന ഉടനടി കൊടുത്തെങ്കിലും അത്‌ അച്ചടി യോഗ്യമല്ലാത്തതിനാല്‍ ഇവിടെ ചേര്‌ക്കു്‌ന്നില്ല.

വരാനുള്ളത്‌ വഴിയില്‍ തങ്ങുമോ...തങ്ങിയാല്‍ പറ്റുമോ!


പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌
paulchacko@gmail.com
കോരസാറും അമ്മിണി ടീച്ചറും (കഥ: പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌)
Join WhatsApp News
vayanakaran 2015-01-30 19:52:00
പോൾ സാറേ താങ്കളൂടെ നാട്ടിലെ വിവരങ്ങൾ
അടങ്ങിയ കഥ്കളാണു രസം. ഇത് നന്നായിട്ടുണ്ട്. എന്നാലും.......
ഇതിന്റെ ക്രെഡിറ്റ് അക്ബർ കക്കാട്ടിലിനു
കൊടുക്കല്ലേ...
Paul Chacko 2015-01-31 10:48:19
ആരാ അക്ബര്‍ കക്കാട്ടില്‍?
വിദ്യാധരൻ 2015-01-31 12:49:21
ശരിക്ക് കഥകളും കവിതകളും എഴുതിയില്ലെങ്കിൽ ചന്തിക്കിട്ട് അടിക്കാൻ ബടിയുമായി കറങ്ങി നടക്കുന്ന ഒരു സാറാണ് അക്ബർ കക്കാട്ടിൽ. അദ്ദേഹത്തിൻറെ അടിയുടെ ചൂടറിഞ്ഞ ഒത്തിരി അമേരിക്കൻ മലയാളി എഴുത്തുകാരുണ്ട്‌ അവരോട് രഹസ്യമായി എഴുതി ചോദിച്ചാൽ വിവരം അറിയാം.  അമേരിക്കയിലെ ചിലവന്മാരുടെ സാഹിത്യ അക്കാഡമി മോഹത്തിനു ഇദ്ദേഹം ഒരു പാരയാണ്. പിന്നെ നാട്ടിലെ അനുഭവങ്ങളും അമേരിക്കൻ അനുഭവങ്ങളും സങ്കലിപ്പിച്ചു എഴുതിയാൽ കക്കാട്ടിൽ സാറ് നല്ല മാർക്ക് തന്നെന്നിരിക്കും. അത് കൊണ്ട് വലിയ അവാർഡ് മോഹങ്ങളില്ലാതെ, (ഇ-മലയാളി അവാർഡ് കിട്ടിയാൽ വിടണ്ട. അത് വായനക്കാര് തരുന്നതാണ്)  വലിയ സംഘടനകളിൽ ചേരാതെ കഥ എഴുത്ത് തുടരുക.  കാക്കാട്ടിൽ സാറിനെ ഉണർത്തരുത്‌ 

Paul Chacko 2015-01-31 20:03:26
കേട്ടപ്പോഴെ പേടിയായി പക്ഷെ ഈ സാറിനെ പേടിക്കാനുള്ള കാര്യം എനിക്കില്ല. എനിക്കിഷ്ട്ടമുള്ള പോലെ ഞാന്‍ എഴുതുന്നു...അങ്ങേരുടെ ഇഷ്ട്ടം പോലെ അങ്ങേരും. ഞാന്‍ എഴുതന്നത് ഭൂരിഭാഗവും അനുഭവങ്ങളാണ്. അത് സത്യമല്ലാ എന്ന് പറയാന്‍ ആര്‍ക്ക് സാധിക്കും?
പോള്‍ ചാക്കോ 2015-02-02 14:36:24
വിദ്യാധരന്‍...ഇതൊന്ന് വായിച്ചു നോക്കൂ...

http://www.malayalampathram.com/mpinnerpage.aspx?newsid=27098

വിദ്യാധരൻ 2015-02-02 20:16:36
 അനുഭവങ്ങളെ സത്യസന്ധമായി എഴുതുമ്പോൾ അത് വായനക്കാർക്ക് മനസിലാകും. അനുഭവമാണെന്ന് പറഞ്ഞു എഴുതുന്നതും മന്സിലാക്കവുന്നതെയുള്ളു   നാട്ടിൽ നിന്ന് കോര സാറിനേം അമ്മിണി ടീച്ചറേം കൊണ്ടുവന്നു അമേരിക്കയുമായി ബന്ധിച്ചു കഥ എഴുതിയപ്പോൾ, അത് വലിയ തരക്കേടില്ലാത്തതായി .  അത്രേം മാത്രമേ അക്ബർ കത്തിക്കലും പറഞ്ഞുള്ളൂ.  പത്തും നാല്പ്പതും വർഷമായി അമേരിക്കയിൽ കുടിയേറിയിട്ടും, കേരളത്തിലെ കഥയും എഴുതി അങ്ങോട്ട്‌ ചെന്ന് അവാർഡു വേണമെന്ന് പറഞ്ഞാൽ അവര് സമ്മതിക്കില്ല. കാരണം അവിടെയുള്ള മിക്കവരുടെയും കഥ കഴിഞ്ഞിരിക്കുകയാണ്.  അവിടെ നിന്ന് ഓരോന്ന് പറഞ്ഞു എഴുത്തുകാരു ഇങ്ങോട്ട് വരുകയാണ്.  എനിക്ക് തോന്നിയപോലെ ഞാനും അയാൾക്ക് തോന്നിയപോലെ അയാളും എന്നോക്കെയുള്ള  മനോഭാവം ശരിയല്ല. അങ്ങനെ പോയ ചില അമേരിക്കൻ എഴുത്തുകാർക്കാണ് അക്ബർ കക്കട്ടിൽ ചൂരൽ കഷായം കൊടുത്തുതു.    

പോള്‍ ചാക്കോ 2015-02-03 09:56:35

ബഹുമാനപ്പെട്ട വിദ്യാധരന്‍, ശരിക്കും പറഞ്ഞാ ഞാന്‍ എഴുതി തുടങ്ങിയത് ഓര്‍ക്കുട്ട് എന്നൊരു ഫേസ് ബുക്ക് പേജില്‍ കൂടിയാണ്. തമാശിനാ തുടങ്ങിയത് പക്ഷെ നല്ല ഒരു പറ്റം സുഹൃത്തുക്കളുടെ നിരന്തര പ്രോത്സാഹനത്തിന് വഴങ്ങി പത്രങ്ങള്‍ക്ക് അയച്ചു കൊടുത്തു. ആദ്യത്തെ ശ്രമത്തില്‍ തന്നെ അത് പ്രസിദ്ധീകരിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി. പുറകെ പുറകെ മൂന്നാല് മാറ്ററുകള്‍ അയച്ചപ്പോള്‍ റോയിയുടെ ഉടമസ്ഥതയിലുള്ള മലയാളം പത്രം ഒരു പംക്തി തന്നെ തുടങ്ങാന്‍ തീരുമാനിച്ചു. അതിനെ പറ്റി വായനക്കാര്‍ നല്ലത് പറയുന്നത് കേള്‍ക്കുമ്പോള്‍ അഭിമാനമുണ്ട് പക്ഷെ ലവലേശം അഹങ്കാരമില്ല.

ഇതിനകം മുപ്പതോളം മാറ്ററുകള്‍ പ്രസ്സിദ്ധീകരിച്ചു കഴിഞ്ഞു. അതില്‍ 22  എണ്ണം എന്‍റെ സ്വന്തം കഥയാണ്‌. ഞാന്‍ നാട്ടില്‍ ഉണ്ടായിരുന്ന 27 വര്‍ഷങ്ങളിലെ എന്‍റെ സ്വന്തം അനുഭവങ്ങള്‍. ബാക്കി അമേരിക്കയില്‍ കണ്ടതും കേട്ടതും.

ഭാവനയില്‍ വിരിയുന്ന കഥകളില്‍ അല്ലെ വീഴ്ചകളും വസ്തുതക്ക് നിരക്കാത്തതും ഉണ്ടാവൂ. എന്‍റെ ഒരു കഥകളിലും അങ്ങനെ ഉണ്ടായിട്ടില്ല എന്നാണ് ഞാന്‍ വിശ്വസ്സിക്കുന്നത്. പബ്ലിസിറ്റിക്ക് വേണ്ടിയോ അംഗീകാരത്തിന് വേണ്ടിയോ പണത്തിന് വേണ്ടിയോ അല്ല ഞാന്‍ എഴുതുന്നത്. ഓരോന്നും എഴുതിതീര്‍ക്കുമ്പോള്‍ മനസ്സിന് ഒരു സുഖം. അത്രേ ഉള്ളു സുഹൃത്തേ. അത് മാത്രം. അതൊരു പ്രത്യേക സുഖവുമാണ്.

താങ്കള്‍ ഞാന്‍ എഴുതുന്നത് വായിക്കുന്നു എന്നറിയുന്നതില്‍ വളരെ വളരെ സന്തോഷമുണ്ട്. ഞാന്‍ എളിമപ്പെടുന്നു. സ്വന്തം അനുഭവങ്ങളുടെ ഒരു കവലറ തന്നെ ഉണ്ട് എന്‍റെ പക്കല്‍. ദയവായി വായിക്കുക...അഭിപ്രായങ്ങള്‍ അറിയിക്കുക. നന്ദി.

വിദ്യാധരൻ 2015-02-03 12:37:17
"ജ്യോതിർ ഭ്രമത്താൽ ഉളവാം ഒലികൊണ്ടിതാദ്യ 
സാഹിത്യഗീതകലകൾക്കുദയം വരുത്തി  
നെരായുദിർത്തോരാ സ്വര താള മേളം 
ജീവാത് ജീവിത സുഖത്തെ വളർത്തിടുന്നു "   എന്ന വി.സി .ബാലകൃഷ്ണപ്പണിക്കാരുടെ കവിത, കഥ, കവിത സാഹിത്യം എന്നതൊക്കെ എങ്ങനെ ഉണ്ടായി എന്തിനു വേണ്ടി എന്നൊക്കെ  വളരെ വ്യക്തമായി വിളിച്ചു പറയുന്നു.  മനുഷ്യ  വാഴ്വിനെ വളർത്തി ധന്യമാക്കാൻ കഴിയുന്നില്ല എങ്കിൽ സാഹിത്യ പ്രവർത്തനം അർത്ഥ ശൂന്യമാണ്.  നിങ്ങളുടെ കഥ തന്നെ ഉദാഹരണമായി എടുക്കുക.  യേശു പറഞ്ഞതുപോലെ 'നിന്നെപ്പോലെ നിന്റ അയൽക്കാരനെ സ്നേഹിക്കുക' എന്നത്തിന്റെ പൊരുൾ റോണിയുടെ ഭാര്യ റീന മനസ്സിലാക്കിയിരുന്നു എങ്കിൽ 'ധന നഷ്ടം മാനഹാനി ഇവയൊന്നും സംഭവിക്കുക ഇല്ലായിരുന്നു. പക്ഷെ ഉള്ളിൽ കുമിഞ്ഞു പൊന്തുന്ന  അറിവില്ലായ്മ, അതിൽ നിന്ന് പൊന്തി വരുന്ന അഹങ്കാരം, വെറുപ്പ്  എല്ലാം റോണിയുടെ  അപ്പച്ചനെകൊണ്ട് മഞ്ഞു വാരിപ്പിക്കാൻ തക്കവണ്ണം കളം ഒരുക്കാൻ റീനയെ പ്രേരിപ്പിക്കുന്നു.   ചുരുക്കി പറഞ്ഞാൽ ഉള്ളിലെ ചൈതന്യത്തിന്റെ വിലയറിയാത്തവർക്ക് സ്വയം സ്നേഹിക്കാനോ, മറ്റുള്ളവരെ സ്നേഹിക്കാനോ, കഴിയില്ല. റീന എന്ന കഥാപാത്രത്തിനു അവരിൽ കുടികൊള്ളുന്ന സ്നേഹം എന്ന ഈശ്വരനെ കണ്ടെത്താൻ കഴിഞ്ഞില്ല. അതിന്റെ അനന്തരഫലം വേദനാ ജനകമാണ്.  ഇന്ന്  ലോകത്ത് നടമാടുന്ന ക്രൂരതയുടെ പ്രഭവ സ്ഥാനം ഈ സ്നേഹം ഇല്ലായ്മയാണ് . അത് സമ്പത്ത് കൊണ്ട് കരസ്തമാക്കാവുനതല്ല (അമേരിക്കയിലെ എഴുത്ത് കാര് ശരിയാകാത്തതിന്റെ ഒരു കാരണം അതാണ്‌.  സമ്പന്നത കൊണ്ട് കെട്ടിപ്പെടുത്ത ചില്ല് കൊട്ടാരങ്ങളിൽ ഇരുന്നു കഥ എഴുതുന്നു. പൊള്ളയായ കഥയും കവിതകളും )

"സ്നേഹത്താൽ ഉദിക്കുന്ന ലോകം 
സ്നേഹത്താൽ വൃദ്ധി തേടുന്നു "   അവസാനം 'സ്നേഹ വ്യാഹതി (തടസ്സം) തന്നെ മരണം' എന്ന് പറയുമ്പോൾ സ്നേഹം എന്ന ച്ചുഴിക്കുറ്റിയിലാണ് ഈ പ്രപഞ്ചം ഭ്രമിക്കുന്നെതെന്നു അദ്ദേഹം അടിവരയിട്ടു പറയുന്നു. സ്നെഹമില്ലായിമയാണ് അഹങ്കാരത്തിന്റെ പിതാവ്. അത് ഒരു എഴുത്തുകാരനെ ഒരിക്കലും സ്പര്ശിച്ചു കൂടാ . 
"നെഞ്ചാളും വിനയൊമൊടെന്യേ പൗരഷത്താൽ 
നിഞ്ചാരു ദ്യുതി കണി കാണ്മതില്ല ഒരാളും 
കൊഞ്ചൽ തേൻ മൊഴി മണി നിത്യ കന്യകേ നിൻ 
മഞ്ചത്തിൻ മണം അറികില്ല മൂർത്തിമാരും "  എന്ന് ആശാനെപ്പോലെയുള്ള ഒരു കവി ഊന്നി പറയുമ്പോൾ അത് മറ്റൊന്നിലേക്കും അല്ല വിരൽ ചൂണ്ടുന്നത് പ്രത്യുതാ വിനയം എന്ന സുകുമാര ഗുണം ഒരു കലാകാരന് എത്രമാത്രം ഉണ്ടായിരിക്കണം എന്ന സത്യത്തിലേക്കാണ്.  വിനയത്തിന്റെ ഉത്ഭവ സ്ഥാനം സ്നേഹം തന്നെയാണ് 
സ്നേഹമാണ് ഈശ്വരൻ 'സ്നേഹമാണ് അഖിലസാരം ഊഴിയിൽ " അമേരിക്കയിലെ മിക്ക എഴുത്തുകാർക്കും ഇല്ലാത്ത ഒരു സവിശേഷതയും.  എന്തായാലും നിങ്ങൾക്ക് സർവ്വ നന്മകളും നേരുന്നു. മനുഷ്യ ജീവിതത്തെ ധന്യമാക്കാൻ കഥ എഴുതുക 

ajy 2015-02-04 06:46:09
ഇതില്‍  പറഞ്ഞത്  അനുഭവത്തിന്‍റെ വെളിച്ചത്തില്‍  പറഞ്ഞത്  മാത്രമാണ് .. വലിയ എഴുത്തുകാര്‍  പറയുന്ന   അലങ്കാ രവും  വ്യാ സ്സവും  ഒന്നും  കാണില്ല .. ഇത് അവാര്‍ഡ്‌ നു വേണ്ടിയുള്ളതും  ആണെന്ന് തോന്നുന്നില്ല ..എന്നാലും ഇത് വായിച്ചിട്ട്  ഒരാളുടെയെങ്കിലും  മനസ്സിന്  മാറ്റമുണ്ടായാല്‍  ഇത് success ആയി .. ഇതില്‍  കൂടുതല്‍  മാതാപിതാക്കളെ  വിഷമിപ്പിക്കുന്ന  മക്കളെ  ദൈവത്തിന്‍റെ സ്വന്തം  നാട്ടില്‍  കാണാന്‍  പറ്റും എന്നും  മറക്കുന്നില്ല ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക