Image

മതംമാറ്റം, തിന്മയുടെ കടന്നു കയറ്റം (സി. ആന്‍ഡ്രൂസ്‌)

Published on 30 January, 2015
മതംമാറ്റം, തിന്മയുടെ കടന്നു കയറ്റം (സി. ആന്‍ഡ്രൂസ്‌)
ഈ ഭൂമിയില്‍ ജനിച്ചു വീഴുന്ന ഓരോ മനുഷ്യക്കുഞ്ഞും ദൈവത്തിന്റെ ദാനമാണെന്ന്‌ വിശ്വസിക്കുന്ന മനുഷ്യന്‍തന്നെ ആ കുഞ്ഞുണ്ടാകാന്‍ സ്‌ത്രീ പുരുഷന്മാര്‍ ഏര്‍പ്പേടേണ്ട കര്‍മ്മത്തെ പാപമായി കാണുന്നു. എന്തൊരു വിരോധാഭാസം!
മനുഷ്യന്‍ സെക്‌സ്‌ എന്ന പാപം ചെയ്‌ത്‌പറുദീസ നഷ്‌ടപ്പെടുത്തി എന്നാല്‍ കുഞ്ഞുങ്ങളെ സ്വന്തമാക്കി. യാതൊരു അടിസ്‌ഥാനവുമില്ലാത്ത അന്ധവിശ്വാസങ്ങാളുടെ ഇരയായി കൂപമണ്ഡുകമായി കഴിഞ്ഞ മനുഷ്യരില്‍ നിന്നും ഇന്ന്‌ അവന്‍ അറിവും വിദ്യയും നേടിയെങ്കിലും ആ പഴയ ഇരുണ്ടകാലത്തേക്ക്‌ നോക്കിയിരുന്ന്‌ പിച്ചും പേയും പറയുകയും സഹജീവികളെ താടിവച്ച തമ്പുരാനു (സാക്ഷാല്‍ ദൈവത്തിന്‌) വേണ്ടികൊല്ലുകയും ചെയ്യുന്നു. ദൈവത്തിനുവേണ്ടി പാവം മൃഗങ്ങളെ കൊന്നിരുന്നു മനുഷ്യന്‍. നരബലിയും നടത്തിയിരുന്നു.
ആ കാലത്തിലേക്ക്‌ വീണ്ടും അവന്‍ തിരിച്ചുപോകുന്ന അവസ്‌ഥയാണ്‌ നമ്മള്‍ കാണുന്നത്‌.ബലം പ്രയോഗിച്ച്‌ മതം മാറ്റുന്നതും, മാറിയ മതത്തില്‍നിന്നും വീണ്ടും പൂര്‍വ്വമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യുന്നതും പാപമാണ്‌.കാരണം മതം ഒരു `കച്ചവടമാണ്‌' അവിടെ തല്‍പ്പര കക്ഷികള്‍ സമ്പാദ്യങ്ങള്‍ വാരികൂട്ടുന്നു. മതത്തിന്റെ ചങ്ങലയില്ലാതെ മനുഷ്യനു ജീവിക്കാന്‍ കഴിയണം. അതിനു അവന്‍ അവനെതന്നെ തിരിച്ചറിയണം. ആകാശത്തി
ലോ അല്ലെങ്കില്‍ അദൃശ്യനായി ഭൂമിയിലോ കഴിയുന്നു എന്ന്‌ വിശ്വസിക്കപ്പെടുന്ന ദൈവത്തിനെ അന്വേഷിക്കുന്നതിനെക്കാള്‍ എത്രയോ നല്ലതാണ്‌ സ്വയം അന്വേഷിക്കുകയും കണ്മുന്നില്‍ കാണുന്നത്‌ വിശസിക്കുകയും ചെയ്യുന്നത്‌. പ്രസംഗ വീരന്മാര്‍ പടച്ചു വിടുന്ന നുണയുടെ ഹിമാലയത്തില്‍ കുടുങ്ങി വിറച്ച്‌ വിറച്ച്‌ ചാവുന്ന മനുഷ്യനെ അവന്‍ വിശ്വസിക്കുന്ന ദൈവം പോലും രക്ഷിക്കയില്ല.

അന്ധവിശ്വാസികളായ ക്രിസ്‌താനികള്‍ വിശുദ്ധ പോള്‍ എന്നുവിളിക്കുന്ന പുണ്യാളനു ദൈവികമായ യാതൊരു ഗുണങ്ങളും ഉണ്ടായിരുന്നില്ല. അദ്ദേഹം മതഭ്രാന്തനായിരുന്നു. ഭ്രാന്ത്‌ മനസ്സിന്റെ സമനില നഷ്‌ടപ്പെടുന്ന അവസ്‌ഥയാണ്‌്‌. ഈ സമനില സ്വന്തം കാര്യങ്ങള്‍നേടാന്‍ മാത്രമായി നഷ്‌ടപ്പെടുമ്പോള്‍ ഭൂമി തകിടം മറിയും. യേശുവിനെ തള്ളിപ്പറഞ്ഞ്‌ നടന്ന ഈ അവസരവാദി തന്റെ മനസ്സാക്ഷികുത്ത്‌ മാറ്റാന്‍ പില്‍ക്കാലത്ത്‌ അതിഭീകര മതഭ്രാന്തനായി മാറുകയാണുണ്ടായത്‌. യേശുവിനെ തള്ളിപ്പറഞ്ഞ്‌ നടന്നതില്‍നിന്നും വലിയദുരന്തമാണു അദ്ദേഹം വരുത്തിവച്ചത്‌. യേശുവിനു സ്വാര്‍ഥ മോഹങ്ങള്‍ ഇല്ലായിരുന്നു. തന്റെ കീശനിറയ്‌ക്കുക എന്ന ആശ ഉണ്ടാകുമ്പോഴാണു ദൈവം ക
വട ചരക്കായി ചന്ത സ്‌ഥലങ്ങളില്‍ വിലപേശി വില്‍ക്കപ്പെടുന്നത്‌.
 ഇ-മലയാളിയില്‍ നടക്കുന്ന വാക്‌പോരാട്ടങ്ങള്‍ വളരെ പേരൊന്നും ശ്രദ്ധിക്കുന്നില്ലെന്നുള്ളത്‌ ഒരു വലിയ സത്യത്തെ വെളിപ്പെടുത്തുന്നു. അടിത്തറയില്ലാതെ കെട്ടിപ്പൊക്കിയ മതഭ്രാന്തിന്റെ ചീട്ടു കൊട്ടാരത്തില്‍നിന്നും സത്യാന്വേഷികളായ വിദ്യാധരന്‍ മാസ്‌റ്ററും, അന്തപ്പനും അകലം പാലിച്ച്‌ മിതമായി കാര്യങ്ങള്‍ അപഗ്രഥനം ചെയ്യുകയാണ്‌.   എതിരാളി അദ്ദേഹത്തിന്റെ വിശ്വാസം ശരിയെന്ന്‌ വിശ്വസിക്കുകയും അതില്‍ ബന്ധിതനായി മറ്റുള്ളവരേയും ആ കുടുക്കില്‍പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. അദ്ദേഹത്തോട്‌ നമുക്ക്‌ സഹതപിക്കാം. കാരണം അദ്ദേഹം വിശ്വസിക്കുന്നത്‌ നൂറു ശതമാനം ശരിയാണെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു. മറിച്ച്‌ വിദ്യാധരന്‍ മാസ്‌റ്ററും, അന്തപ്പനും പര്‍വ്വതത്തിനു മുകളില്‍ പറക്കുന്ന പരുന്തിനെ പോലെയാണ്‌.അവര്‍ എല്ലാം കാണുന്നു എന്നാല്‍ കാണുന്നതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. മരുഭൂമിയില്‍ മരുപ്പച്ച കാണുന്നത്‌ ശരിയെന്ന്‌ ധരിച്ച്‌ അതിന്റെ പുറകെ പോയികൊടുംചൂടില്‍ ചത്ത്‌ വീണ പാവങ്ങളെ ഓര്‍ക്കുക. മതം ദൈവത്തിന്റെ സൃഷ്‌ടിയല്ല. മലയാളികളുടെ പ്രിയങ്കരനായ വയലാര്‍ പാടി : `മനുഷ്യന്‍ മതങ്ങളെ സൃഷ്‌ടിച്ചു., മതങ്ങള്‍ ദൈവങ്ങളെ സ്രുഷ്‌ടിച്ചു...'

ഭൂമിയില്‍ യാഥര്‍ത്ഥ്യബോധമുള്ള മനുഷ്യന്‍ അവനു ചുറ്റും സ്വര്‍ഗ്ഗം സൃഷ്‌ടിക്കുന്നു. ഈ ഭൂമി എത്രയോ സുന്ദരമാണ്‌. ഇനിയും മനുഷ്യനു കണ്ടുപിടിക്കാന്‍ കഴിയാത്ത എത്രയോ ദുരൂഹതകള്‍ ഈ പ്രപഞ്ചത്തില്‍ തിങ്ങിനില്‍ക്കുന്നു. ഭൂമി ഉരുണ്ടതാണെന്ന്‌ പറഞ്ഞ ശാസ്ര്‌തജ്‌ഞനെ കൊന്ന്‌ കളഞ്ഞവരാണ്‌ നമ്മുടെ പൂര്‍വ്വികര്‍. ഇന്ന്‌ കാലം എത്രയോമുന്നോട്ട്‌ നീങ്ങി.

ധാര്‍മ്മിക മൂല്യങ്ങള്‍ അനുസരിച്ച്‌ സത്യസന്ധമായ ജീവിതം അനുഷ്‌ഠിക്കുന്നവര്‍ക്ക്‌ മതത്തേയും അത്‌ നല്‍കുന്ന ആനന്ദത്തേയും പറ്റി ചിന്തിച്ച്‌ കളയാന്‍ സമയമില്ല. പ്രായോഗികതയുടെ പ്രകാശത്തില്‍ അന്ധവിശ്വാസം ഉരുകിപോകണം. പകരം കയ്യിലുള്ള വിളക്ക്‌ കത്തിക്കാതെ ഇരുട്ടില്‍ തപ്പിതടയുകയും അപരന്റെ വെളിച്ചം കെടുത്തി തങ്ങളെപോലെ ഇരുട്ടില്‍ കഷ്‌ടപ്പെടുത്തുകയും ചെയ്യുന്ന മതപ്രസംഗകന്മാര്‍ ലോകത്തിന്റെ ശാപമാണ്‌. അവര്‍ മതം മാറ്റുന്നു. മതം മാറിയാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന വ്യാമോഹത്തില്‍ അത്‌ ചെയ്യുന്നവര്‍ നിരാശയുടെ അഗാധ ഗര്‍ത്തങ്ങളില്‍ പതിക്കുന്നു. ആ പടുക്കുഴിയില്‍ കിടന്നു ഗതികിട്ടാ പ്രേതങ്ങളായി അലറുകയും കയ്യടിച്ച്‌ പാടുകയും ചെയ്യുന്നു. ചിലര്‍ അതില്‍നിന്നും രക്ഷപ്പെട്ട്‌ വീണ്ടും പഴയ മതത്തിലേക്ക്‌ ചാടുന്നു.

ഭൂമിയില്‍ സ്വര്‍ഗ്ഗം സൃഷ്‌ടിക്കുന്നവരെ, സൃഷ്‌ടിക്കാന്‍ നോക്കുന്നവരെ (വിദ്യാധരന്‍/അന്തപ്പന്‍) പഴിച്ച്‌ കൊണ്ട്‌ കുറുനരി നിലാവ്‌ കണ്ട്‌ ഓളിയിടുന്ന പോലെ മതഭ്രാന്തന്മാര്‍പുലമ്പുന്നു. ഏതൊ ഇരുണ്ട താഴ്‌വരയില്‍ ഒട്ടിയ വയറുമായി ഓളിയിടുന്ന കുറുനരിയൂടെ പാഴ്‌വേലകൊണ്ട്‌ നിലാവിന്റെ സൗന്ദര്യത്തിനോ, രാത്രിയുടെ മനോഹാരിതക്കോ കോട്ടം തട്ടുന്നില്ല. വിശുദ്ധ പോളിനെ കുറിച്ച കൂടുതലായി പറയുകയാണെങ്കില്‍ അദ്ദേഹം യേശുവിനെ കണ്ടിട്ടില്ല. യേശുവിന്റെ സിദ്ധാന്തങ്ങളെ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ യേശുവിനെ ഉപയോഗിച്ച്‌ തന്റെ ജല്‍പ്പനങ്ങളെ ജന മനസ്സില്‍ നിറക്കുക എന്ന ദൗത്യം അദ്ദേഹം പൂര്‍ത്തീകരിച്ചു.

യേശു പ്രസ്‌ഥാനങ്ങളുടെ നേതാക്കളായ ജെയിംസ്‌, പീറ്റര്‍, ബര്‍ണബാസ്‌, ജോണ്‍ എന്നിവരുമായി അദ്ദേഹം സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെട്ടു. പീറ്ററിന്റെ പുറകെ നടന്ന്‌ അന്തോക്യ വരെ പോയി അദ്ദേഹത്തെ ഭള്ള്‌ പറഞ്ഞു. ജെറുശലേം സ്‌തംഭങ്ങള്‍ എന്നറിയപ്പെടുന്ന ജോണ്‍, പീറ്റര്‍,ജെയിംസുമായി അദ്ദേഹത്തിനു നിത്യശത്രുതയുണ്ടായിരുന്നു. എന്നാല്‍ പില്‍ക്കാല ക്രുസ്‌ത്യന്‍ ലഘുലേഖകളില്‍ അവരുമായി സുഹൃദ്‌ബന്ധം വിശുദ്ധ പോളിനുണ്ടായിരുന്നതായി കാണുന്നു. അത്‌ ഒരു നുണയാണു. കാരണം ഗലാത്രുകര്‍ക്കുള്ള കത്തുകള്‍ അത്‌ വ്യക്‌തമായിപറയുന്നു.

കപടമായി കെട്ടിച്ചമച്ചുണ്ടാക്കിയ ഒന്നാണു അപ്പൊസ്‌തല പ്രവര്‍ത്തികള്‍,. ക്രിസ്‌തുമതത്തിനു ഒരു അടിസ്‌ഥാനമുണ്ടാക്കാന്‍ കരുതികൂട്ടി ചമച്ചതാണിത്‌. വായനക്കാരെ വിഡ്‌ഢികളാക്കാന്‍ വേണ്ടി അവ കാലക്രമത്തില്‍ എഴുതിയിരിക്കുന്നു. എന്നാല്‍ പോളിന്റേയും പത്രോസ്സിന്റേയും മരണത്തിനു 160 വര്‍ഷങ്ങള്‍ക്ക്‌ ശേഷം എഴുതിയതാണിത്‌. മുഴുവന്‍ ബൈബിളും ഒരു കെട്ടുകഥയാണ്‌. ഒരു നോവല്‍ പോലെവായിക്കാന്‍ രസം പകരുന്ന കൃതി. അത്‌ വിശുദ്ധമാണെന്ന്‌ വിശ്വസിക്കുമ്പോള്‍ നിങ്ങള്‍ നിരാശപ്പേടുന്നു. മറ്റ്‌ മതങ്ങളില്‍നിന്നും ക്രുസ്‌തു മതത്തിലേക്ക്‌ മാറിയവര്‍ ഭാരതത്തില്‍ വീണ്ടും പഴയ ജാതിയിലേക്ക്‌ തിരിച്ചു പോകുന്നു എന്നത ്‌ബൈബിള്‍ ആരൊപറഞ്ഞ്‌ വച്ച കെട്ടുകഥയാണെന്ന എന്റെ അഭിപ്രായത്തെ ബലപ്പെടുത്തുന്നു. തലമുറകളോളം മാറിയ മതത്തില്‍ കഴിഞ്ഞിട്ടും പൂര്‍വ്വമതത്തിലേക്ക്‌ ഒരാള്‍ തിരിച്ചു പോകുന്നത്‌ എന്തുകൊണ്ട്‌. ക്രിസ്‌തുമതം സ്വീകരിച്ചാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന നുണ പൊളിയുന്നു എന്നത്‌ തന്നെ. സ്വര്‍ഗ്ഗം ഇവിടേയാണു. പരസ്‌പര സ്‌നേഹം, കരുതല്‍, കരുണ ഇതൊക്കെ ഉണ്ടായില്ലെങ്കില്‍ ഉച്ചത്തില്‍ ഹലേലൂയ്യ എന്ന്‌ അലറിയിട്ട്‌ എന്ത്‌ കാര്യം. ഈ ലോകത്തില്‍ ഭീകരപ്രവര്‍ത്തനത്തിനു പോഷണം നല്‍കിയത്‌ ബൈബിളാണ്‌്‌. അത്‌ലോകത്തിലെ മൂന്നു പ്രമുഖ മതങ്ങള്‍ക്ക്‌ ജന്മം നല്‍കി. ഒന്നിനും ശാന്തിയും വിശുദ്ധിയും അവകാശപ്പെടാന്‍ യോഗ്യതയില്ല.

ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചുകൊണ്ട്‌ പ്രസ്‌തുത മതങ്ങള്‍ മതപരിവര്‍ത്തനം നടത്തി. ചരിത്രം പഠിക്കുമ്പോള്‍ നാം എന്താണറിയുന്നത്‌, ഈ ലോകത്തിലെ എല്ലാ തിന്മകളുടേയും ഉറവിടം ബൈബിളുമായി ബന്ധപ്പെട്ട മതങ്ങളില്‍ നിന്നുണ്ടായിയെന്നാണ്‌. ഇസ്ലാം തീവ്രവാദികളെ മാത്രം കുറ്റപ്പെടുത്തരുത്‌. എല്ലാറ്റിന്റേയും മൂല കാരണം ബൈബിളാണ്‌്‌. നിര്‍ബന്ധിത മതപരിവര്‍ത്തനം ബൈബിള്‍ നടത്തി. ആധുനിക സാങ്കേതിക പുരോഗമനം, അച്ചടി മാദ്ധ്യമങ്ങളുടെ വളര്‍ച്ച കൊളോണിയല്‍ അധികാരത്തിനു ബൈബിള്‍ ലോകം മുഴുവന്‍ വിതരണം ചെയ്യാന്‍ അവസരം ലഭിച്ചു. അവര്‍ ബൈബിള്‍ കക്ഷത്തില്‍വച്ച്‌ തോക്കിലൂടെ, വാളിലൂടെ യേശുവിന്റെ സമാധാന സന്ദേശങ്ങള്‍ പരത്തി. യേശു വെറും പേരുമാത്രമായി. ആഢംഭര വസ്‌ത്രങ്ങള്‍ അണിഞ്ഞവര്‍ നിയമങ്ങള്‍ എഴുതിവച്ചു. ഒരു മേമ്പൊടിപോലെ അതില്‍ യേശുവിന്റെ വാക്കുകള്‍ കൂട്ടിക്ലേര്‍ത്തു. ഇന്നീ ലോകത്തില്‍ ഒരു മതവും നല്ലതാണെന്ന്‌ തെളിഞ്ഞിട്ടില്ല. പിന്നെ എന്തിന ുവെറുതെ മതം മാറാനും പിന്നെ തിരിച്ച്‌ പോകാനും പോകുന്നു. ഒരു മനുഷ്യായുസ്സില്‍ എത്രയോ നല്ല കാര്യങ്ങള്‍ചെയ്യാനുണ്ട്‌. അതില്‍ മനസ്സ്‌ വയ്‌ക്കുകയല്ലേ മനുഷ്യര്‍ ചെയ്യേണ്ടത്‌.
മതംമാറ്റം, തിന്മയുടെ കടന്നു കയറ്റം (സി. ആന്‍ഡ്രൂസ്‌)
Join WhatsApp News
GEORGE 2015-01-30 10:35:46
താങ്കളെ അഭിനന്ദിക്കാൻ വാക്കുകളില്ല. രാജാവ് നഗ്നനാണെന്ന് എല്ലാവര്ക്കും അറിയാം പക്ഷെ അത് വിളിച്ചു പറയാൻ താങ്കൾ കാണിക്കുന്ന ഈ ആർജവം സ്ലാഹനീയം. ഈ തലമുറയോടും അടുത്ത തലമുറയോടും ശ്രീ അന്ദ്രുസ് ചെയ്യുന്ന സേവനം തീര്ച്ചയായം അന്ഗീകരിക്കപെടെണ്ടത് തന്നെ. തോമയോടു യേശു പറഞ്ഞ പോലെ "ചെവിയുള്ളവൻ കേള്കട്ടെ"
christian 2015-01-30 11:04:16
Something is wrong with the writer. This item is incoherent too. Can he attack Muslims or Hindus like this? no. He will face the music.
We live in a time when people know the exact spot where Sri Rama was born in thretha yug. To recaputure it the Hindutva group will kill others even. Can andrews say anything against them?
The writer says it is foolish to belive in religion.
Any proof? No just his belief. Keep it with you.
Bible or Christianity had its share of committing attacks on others. But in modern times, Christianity is a fairly peaceful religion. but Islam is is infected with jihadis and Hinduism is captured by Hindutva supranasscists who believe in violence. Resist theose people and show your courage rather than attacking Christianity.
Vidyadharan believs in a religion, which says that one need not belive in god. But Christianity clearly says about the need to belive in God.
Anthappan 2015-01-30 11:40:28

Christian – A person reading with a skewed eye always find fault in Mr. Andrews writing but a thinking person can easily see the spirit freeing thoughts embedded in it.   When you raise the question and asking Mr. Andrews whether he would be able to attack Muslims and Hindus, it clearly tells about your state of mind.   You are harboring lots of anger and hatred towards other fellow beings because they don’t agree with you.  And, this is what is wrong with majority of the people wandering around under the label of Christianity.  You and your stooges abducted the ideology of a decent man Jesus, made him god and created Christianity and continuously cheating and looting people.   Mr. Andrew’s article is aimed at all religion including Muslims and Hindus.  But, it happened to be you and Matthulla under Christian label, always, getting disturbed.    It also tells how much incoherent religion made your thoughts. 

 

This is for you Christian

WHERE THE MIND IS WITHOUT FEAR

Where the mind is without fear and the head is held high

Where knowledge is free

Where the world has not been broken up into fragments

By narrow domestic walls

Where words come out from the depth of truth

Where tireless striving stretches its arms towards perfection

Where the clear stream of reason has not lost its way

Into the dreary desert sand of dead habit

Where the mind is led forward by thee

Into ever-widening thought and action

Into that heaven of freedom, my Father, let my country awake.

- Rabindranath Tagore

Ninan Mathullah 2015-01-30 12:33:12
When you write something, it must be based on something or the writer must provide proof for it. This has neither in it. This is this writers’ imagination today only. Who knows tomorrow how it will be. This is a type of bullying. Bullies are cowards. So they select the weakest in the group to show off his courage, thinking he can win. Most Christians do not go to fight. So this writer thinks he can win. Let him fight with Muslims and RSS in India. He has the courage to face them? RSS is using religion to come to power. Jihadists also are using religion to come to power. Look in their face and tell them what they are doing is wrong. Or, criticize the injustice here in USA. Instead this writer is blaming Christians for Islamic terrorists. Please stop this bullying.
വിദ്യാധരൻ 2015-01-30 13:40:29
മതം എന്ന ലഹരിയാൽ ഭ്രാന്തരായി 
മദജലം പൊട്ടിയൊരാന പോലെ 
ചുഴലുന്നു വടിവാളും തോക്കുമായി 
കഴുകന്റെ മുഖമുള്ള മർത്ത്യരെങ്ങും  
ഹൈന്ദവർ, ക്രൈസ്തവർ മഹമദീയർ 
അറുകൊല തുള്ളി അടുത്തിടുന്നു 
തലമുടി അഴിച്ചാട്ടി നാക്ക് നീട്ടി 
കണ്ട്ഠത്തിൽ കുടൽമാല കൈകളിൽ തലയോട്ടി
മെയ്യാകെ ചാരത്തിൻ  ഭസ്മം പൂശി 
തുള്ളുന്നു  വെളിച്ചപ്പാട് പോലെ 
നീട്ടിവളർത്തിയ താടിയുള്ളോർ 
ളോഹയിൽ ചുറ്റുന്നു കുരിശുമേന്തി 
കാവി വസ്ത്രം പൊതിഞ്ഞ സന്യാസിമാരും 
നീണ്ട താടി തടവി തടവി നീട്ടി 
മുള്ളാമാരും ചുറ്റുന്നു ഭ്രാന്തു മൂത്ത് 
തലകൾ പലശതം വെട്ടിമാറ്റി 
ചുടു രക്തം മോന്തി ചുവന്ന പല്ലുമായി 
ചുറ്റുന്നു മതഭ്രാന്തർ  ലോകമെങ്ങും 
പരശതം സ്ത്രീകളും കുഞ്ഞുങ്ങളും 
ഗതിയില്ലാതെ അലയുന്നു ലോകമാകെ, 
നിങ്ങളും നിങ്ങടെ ദൈവങ്ങളും 
മദം മൂത്ത് തുള്ളി അലറിടുമ്പോൾ 
feathers fly 2015-01-30 12:55:26
ആണ്ട്രൂസേ .. ഇങ്ങനെ ഒക്കെ തോന്നിത്തുടങ്ങിയിട്ട് എത്ര നാളായി? ... പോട്ടെ..സാരമില്ല .. കുറച്ചു നാളുകൾ കൂടി കഴിയുമ്പോൾ തനിയെ മാറിക്കോളും...
Anthappan 2015-01-30 14:41:36

Conservative Christians joined hand with George W. Bush, Chaney, and Rumsfeld lead this nation into Iraq war and destroyed many families and this country’s infrastructure of economy.   Haven’t you forgotten that Matthulla?  And, their prejudiced mind try to blame on Obama.  GOP along with your conservative Christians are the incarnation of evil.   Probably you don’t care about it because your god allows that to happen or otherwise you will have another justification for it from Bible.   I don’t think you are a  shrewd Christian but you are a dancing doll in the hand of your church and priests.  

Biju VP 2015-01-30 19:30:07

Wow!! What a bullying article.  This is how a bullying looks like.  Andrews write an article to bully Ninan who usually comments on articles on Emalayalee, while praising Anthappan and Vdhyadahran.  You have a distorted view of Bible and Christianity.  Just because you had bad experiences in the church where you go to or you read some ideological articles disparaging Christians does not make you a so called truth-seeker or a genius.  You are just a wannabe-genius.  Your thoughts towards Christians and Christianity as a whole paraded as if you are seeking or revealing truth is nothing but a grumpy old man's self-delusional yelling.   Neither you nor Anthappan or Vidhyadharan is seeking the truth.  They aren’t flying anywhere to find anything.  A bunch of empty vessels making loud noise.  If you retorted against Ninan as a comment on articles, I would have not commented on this article.   You are the lowest of the low.  You are nothing, but a BULLY.

You claim all evil started from Bible.  You forgot to mention that Hinduism is deeply rooted in violence which has originated way before Judaism or Christianity.  Just because a small group of people in any religion used violence as a means to spread their religion does not mean all of the others are violent.  One particular religion was violent does not mean others had to follow.  Two wrongs don't make it right.  There are good and bad people in every religion as well as people distort religious books to suit their own agenda or make money.

Anthappan claims to be a truth-seeker or an atheist.  You aren’t an atheist but a Hindu because you have an ideological mind that is biased towards Hinduism.  I have noticed you have crazy energy criticizing Christians but soft on Hindus or Muslims.  You are afraid to talk about Hindus or Muslims, and what they do in the name of religion.  You are a Hindu commenting in the name of a Christian.  You should stop translating or interpreting Bible, as a matter of fact any book.  You have a very shallow and narrow minded understanding of Bible or history than Vidhyadharan.  Vidhyadharan is wise enough to mumble some poems that people don’t care.  You should also give up copying and pasting poems, articles, or verses that you are incapable of grasping yourself, let alone interpret for others. 

A word for Ninan.  It's perfectly fine you profess what you believe in.  Jesus never condemned the sick, poor or people that practiced unnatural life styles.  We do not live in perfect world.  As Jesus taught in the Bible, you should offend none to preach what you believe in.

Readers should be allowed to comment on any articles they wish.  Emalayalee shouldn’t allow someone to write an article to criticize an individual because he expressed his ideology.  Readers has the right to stand their belief and defend it.  But publishing an article to criticize an individual outrageous.  

Emalayalee editorial board should be ashamed of publishing such sick article bullying an individual because he comments on articles mixed with his religious ideology.  Andrews and Emalayalee must apologize to Ninan Mathulla, and remove this article from the site.

SHAME ON YOU!!!

Simon 2015-01-30 16:18:42
ചരിത്രപരമായും യുക്തിപരമായും നല്ലൊരു ലേഖനമെഴുതിയ ശ്രീ ആണ്ട്രൂസിനെ അഭിനന്ദിക്കുന്നു. അതോടൊപ്പം അജ്ഞാത നാമധാരിയായ ശ്രീ ക്രിസ്ത്യന്റെ വർഗീയ ചൊവയുള്ള കമന്റും ലജ്ജാവഹം തന്നെ. ക്രിസ്ത്യൻ, മുസ്ലിം, ഹിന്ദുവെന്ന പേരു മാറ്റി 'മനുഷ്യൻ' എന്ന പേര് താങ്കൾക്ക് വെച്ചുകൂടെ. ലേഖകന്റെ ആശയങ്ങളെ വിമർശിക്കാതെ കാടു കയറി അദ്ദേഹം ജിഹാദികളെയും ഹിന്ദുത്വായെയും ആക്രമിക്കുന്നു. വിഷയം അവരല്ലെന്ന് ഈ ലേഖനം ഒന്നുകൂടി വായിച്ചാൽ മനസിലാകും. ഹൈന്ദവ മതങ്ങളെക്കാളും ഇസ്ലാം മതങ്ങളെക്കാളും ക്രൈസ്തവ മതമാണ് സമാധാന മതമെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഉവ്വോ, ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾക്ക് കാരണക്കാർ ക്രിസ്ത്യാനികളായിരുന്നു. ബൈബിളിനെ അഗാധമായി സ്നേഹിച്ചതുകൊണ്ട് ഹിറ്റ്ലർ യഹൂദ വിരോധിയായി. പോളിന്റെ സുവിശേഷം ഹിറ്റ്‌ലറെ ഒരു മൃഗമാക്കി. അയാൾ കണക്കില്ലാതെ യഹൂദരെ കൊന്നൊടുക്കി. യഹൂദ വിരോധവും സ്ത്രീകളെ രണ്ടാം തരം പൗരന്മാരുമായി ചിത്രീകരിക്കുന്ന പോളിന്റെ സുവിശേഷം വാസ്തവത്തിൽ നിരോധിക്കുകയാണ് വേണ്ടത്. അത്തരം ദുരാശയങ്ങൾ പ്രചരിപ്പിച്ച പോളിന്റെ സുവിശേഷം വിശുദ്ധമാകുന്നതെങ്ങനെ? ഭാരതത്തിൽ ഹിന്ദു മുസ്ലിം വിഭജനം നടത്തി അവരെക്കൊണ്ട് ലഹളകൾ നടത്തിച്ചതും ക്രിസ്ത്യാനികളായ ബ്രിട്ടീഷുകാരായിരുന്നു. ക്രിസ്ത്യൻ മിഷ്യനറിമാർ പോയ സ്ഥലങ്ങളിൽ തോക്കും മുനകൾ കൊണ്ട് അതാത് ദേശീയ സംസ്ക്കാരങ്ങളെയും നശിപ്പിച്ചു. 'ഹിന്ദുത്വാ' തത്വങ്ങൾ ഫാസിസ്റ്റ് ജർമ്മനിയിൽ നിന്നെങ്കിൽ ഫാസിസം ക്രിസ്തുമതത്തിൽ നിന്നും ഉദയം ചെയ്തു. ഫാസിസത്തിന് ബൈബിൾ ഉത്തേജനവുമായിരുന്നു.
Robin 2015-01-30 17:59:11
My 2 cents (I know partial information is equal to danger, but still what I know/believe, I would like to put here). There are many positive aspects for being spiritual or getting into a divine state, which will free you from material pleasures, free you up from thoughts of incompleteness, and thus help in building a better you and better society and a better world. (Equal to Jesus' controversially discussed/hidden words 'Kingdom of God is within you', and thus making this world a heaven). But what's being highlighted in current world is "If you do something, you will get to heaven..if you do xyx, your sins will be gone" and religion and God is getting marketed. This being the case, it is relevant to discuss on the religious exploitation done in the present world by man, which this article is doing.
Anthappan 2015-01-30 20:13:17

Smokes out beetles are not that easy but Andrew’s article is doing exactly that.  BijuVP could be a fake and fraud priest, Bishop, or another slave under pressure from Andrews writing, coming out stripping his cloth and releasing Hydrogen Sulfide and the words coming out of his mouth is stinking like rotten egg.    He must be drunk and spitting out all nonsense. He cannot stand alone and trying to grab on to another creep Ninan.  These guys are going through Metamorphism and releasing dangerous gas which can be detrimental to the society.   Your strength is the number of slaves following religion not the strength coming from your own faculty.  You will never be able to think independently because of your life long slavery under religion and their brain wash.   You guys have no right to evoke the name of Jesus, a gentle man lived a good life and fought for the justice of his fellow being and got assassinated by the priests and teachers of religion.  You and Ninan should stop talking about Jesus. Nobody cares if you quote bible because the writing in it is distorted and then you guys misinterpret it.  Any how your true color is displayed through this stinky article.  I am glad that E-Malayaalee posted your comment so that the readers get an idea about your rotten and stinky mind.  Please don’t stir up the mind of Matthulla because he has nothing left in his hollow brain which is already chewed to the core by his religious gurus.  The best thing you can do is; simply vanish from this page.

നാരദർ 2015-01-30 20:17:40
വായനക്കാരൻ ഇങ്ങനെ എണ്ണ കുപ്പിയുമായി കറങ്ങാതെ അല്ല്പം ഇവിടെക്കൂടി ഒഴിക്കു? ആളി കത്തുന്ന കാണാൻ നല്ല രസമാ!!
Ninan Mathulla 2015-01-31 04:46:27

Friends, what is the use debating, if we can’t debate in a civilized manner? At this rate some here will get physical. When a person is emotional he/she can’t rationalize. The words coming from mouth is name calling because of personal animosity. We are going down to the level of little children. We need to keep respect for the other person in debate. The intolerance in us will only lead to violence. Intolerance of other religion we see in India is propagated by those who use religion to come to power. If we can’t work together, other nations

will despise us. The whole world is watching. When I used the term, ‘bullying, it was not personal. I was describing a tactics that some people use to silence others. I didn’t call anybody bully here. I used the term to describe the tactics used here. Please take it as a literary usage.

editor 2015-01-31 06:00:33
Comments closed
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക