Image

അമേരിക്കയില്‍ കന്യാസ്‌ത്രീകള്‍ കുറയുന്നതായി റിപ്പോര്‍ട്ട്‌

ഏബ്രഹാം തോമസ്‌ Published on 29 January, 2015
അമേരിക്കയില്‍ കന്യാസ്‌ത്രീകള്‍ കുറയുന്നതായി റിപ്പോര്‍ട്ട്‌
ഹൂസ്റ്റണ്‍: റോമന്‍ കത്തോലിക്കാ സഭ 2015-ല്‍ ഒരു വര്‍ഷം നീളുന്ന വേക്കപ്പ്‌ ദി വേള്‍ഡ്‌ ആചരിക്കുകയാണ്‌. ദൈവീകവേലയ്‌ക്ക്‌ ജീവിതം സമര്‍പ്പിക്കുന്നതിന്‌ പ്രാമുഖ്യം നല്‍കുകയാണ്‌ ഉദ്ദേശം. അമേരിക്കയിലെ കന്യാസ്‌ത്രീ സമൂഹത്തെ ആശങ്കപ്പെടുത്തുന്നത്‌ കന്യാസ്‌തീകളുടെ സംഖ്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കുറവാണ്‌.

1960-കളിലാണ്‌ കത്തോലിക്കാ സമുദായത്തില്‍ കന്യാസ്‌ത്രീകള്‍ ഏറ്റവുമധികം ഉണ്ടായിരുന്നത്‌. 1,80,000 -ഓളം പേര്‍. ഇന്ന്‌ ഇതിന്റെ മൂന്നിലൊന്നുമാത്രമേ ഉള്ളൂ എന്നാണ്‌ കണക്കുകള്‍ പറയുന്നത്‌. 2009-ലെ ഒരു പഠനം അനുസരിച്ച്‌ ഇവരില്‍ 60 ശതമാനവും, 70 വയസോ അതിലധികമോ പ്രായമായവരാണ്‌. ഗ്രേറ്റര്‍ ഹൂസ്റ്റണിലുള്ള 38 സ്‌ത്രീ സമൂഹങ്ങളില്‍ 1960 കളില്‍ 1,308 പേര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്നുള്ളത്‌ 440 പേര്‍ മാത്രമാണ്‌. നാലിലൊന്നുപേര്‍ റിട്ടയര്‍ ചെയ്യാറായവരാണ്‌.

അംഗസംഖ്യയില്‍ സംഭവിക്കുന്ന കുറവ്‌ നികത്താന്‍ സമുദായത്തിലെ സന്നദ്ധ സംഘടനാംഗങ്ങളോട്‌ സന്യാസവൃത്തി സ്വീകരിക്കാന്‍ അഭ്യര്‍ത്ഥിക്കാറുണ്ട്‌. മുമ്പ്‌ കന്യാസ്‌ത്രീകള്‍ മേല്‍നോട്ടം വഹിച്ചിരുന്ന കാത്തലിക്‌ സ്‌കൂളുകളും ആശുപത്രികളും ഇന്ന്‌ അത്മായക്കാര്‍ നടത്തുന്നു. ഹൂസ്റ്റണ്‍സ്‌ സിസ്റ്റേഴ്‌സ്‌ ഓഫ്‌ ചാരിറ്റി ഓഫ്‌ ദ ഇന്‍കാര്‍നേറ്റ്‌ വേഡ്‌ സ്ഥാപനങ്ങള്‍ പ്രൊഫഷണല്‍ സംഘങ്ങള്‍ നടത്തുന്നു.

ഹൂസ്റ്റണ്‍ മേഖലയിലെ കന്യാസ്‌ത്രീകളില്‍ ചിലരെ അംഗസംഖ്യയില്‍ സംഭവിച്ച കുറവ്‌ ആദ്യകാലത്ത്‌ ടെക്‌സസിലുണ്ടായിരുന്ന സ്ഥിതിവിശേഷം ഓര്‍മ്മപ്പെടുത്തുന്നു. അന്ന്‌ ചുരുക്കം ചിലര്‍മാത്രമേ ദൈവവേലയ്‌ക്ക്‌ എത്തിയിരുന്നുള്ളൂ എന്നവര്‍ ഓര്‍ക്കുന്നു. ടെക്‌സസിലെ ആദ്യ കന്യാസ്‌ത്രീകള്‍- ഏഴ്‌ ഉഴ്‌സ ലൈന്‍സ്‌ ഗാല്‍വസ്റ്റണില്‍ എത്തിയത്‌ 1847-കളിലാണ്‌. ഉടന്‍തന്നെ അവര്‍ സംസ്ഥാനത്തെ ആദ്യത്തെ കാത്തലിക്‌ അക്കാഡമി സ്ഥാപിച്ചു. ഇന്ന്‌ ഹൂസ്റ്റണ്‍ മേഖലയില്‍ ഒരു ഉഴ്‌സ ലൈന്‍ സിസ്റ്റര്‍ മാത്രമേയുള്ളൂ.

അദ്ധ്യാപകവൃത്തിയില്‍ പ്രാവീണ്യരായ ഡൊമിനിക്കന്‍സ്‌ ഗാല്‍വസ്റ്റണില്‍ 1880-ല്‍ 20 കന്യാസ്‌ത്രീകളുമായെത്തി. ഇന്ന്‌ ഏതാണ്ട്‌ 60 കന്യാസ്‌ത്രീകളുമായി ഇവര്‍ 2 പ്രെപ്‌ സ്‌കൂളുകളും ഒരു അക്കാഡമിയും ഒരു ഹൈസ്‌കൂളും നടത്തുന്നു. അംഗസംഖ്യയില്‍ സംഭവിക്കുന്ന കുറവ്‌ ഭാവി പ്രവര്‍ത്തനങ്ങളെ എങ്ങനെ ബാധിക്കും എന്ന ആശങ്കയാണ്‌ സമൂഹത്തിനുള്ളത്‌.
അമേരിക്കയില്‍ കന്യാസ്‌ത്രീകള്‍ കുറയുന്നതായി റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക