Image

ഫിലാഡല്‍ഫിയ ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ല വാര്‍ഷിക സമ്മേളനവും പുതുവര്‍ഷാഘോഷ പരിപാടികളും നടത്തി

Published on 29 January, 2015
ഫിലാഡല്‍ഫിയ ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ല വാര്‍ഷിക സമ്മേളനവും പുതുവര്‍ഷാഘോഷ പരിപാടികളും നടത്തി
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ മലയാളി സംഘടനകളില്‍ സേവന രംഗത്ത്‌ വ്യക്തിത്വം തെളിയിച്ച ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലയുടെ വാര്‍ഷിക സമ്മേളനം ജനുവരി 18-ന്‌ ഞായറാഴ്‌ച നടത്തി. പ്രസിഡന്റ്‌ തോമസ്‌ പോള്‍ അധ്യക്ഷത വഹിച്ചു. 2014-ല്‍ തിരുവല്ല താലൂക്കില്‍ പെട്ട സാമ്പത്തിക ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവര്‍ക്ക്‌ സഹായം നല്‍കിയ വിവരം തോമസ്‌ പോള്‍ അറിയിച്ചു. തിരുവല്ല വൈ.എം.സി.എയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വികാസ്‌ സ്‌കൂളിന്റെ കെട്ടിട നിര്‍മ്മാണത്തിനായി രണ്ടാമത്തെ ഗഡു നല്‍കിയതും, ബഥനി ആശ്രമം നടത്തുന്ന ജീവന്‍ജ്യോതിയിലെ അന്തേവാസികള്‍ക്ക്‌ സഹായ ധനം നല്‍കിയതും, അവസാന വര്‍ഷം ബി.എസ്‌.സി നേഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിനികള്‍ക്ക്‌ ഫീസ്‌ നല്‍കിയയും സേവനരംഗത്ത്‌ സംഘടന നല്‍കിയ ഒരു മാതൃകാ ചാരിറ്റി പ്രവര്‍ത്തനങ്ങളാണെന്ന്‌ തോമസ്‌ പോള്‍ പറഞ്ഞു.

2015-ലെ ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറത്തിന്റെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലയുടെ മുന്‍ പ്രസിഡന്റ്‌ രാജന്‍ ശാമുവേലിനെ യോഗം അഭിനന്ദിച്ചു. സെക്രട്ടറി ജോര്‍ജ്‌ ജോസഫ്‌ 2014-ലെ റിപ്പോര്‍ട്ട്‌ വായിച്ചു. ട്രഷറര്‍ തോമസ്‌ ബഹനാന്‍ കണക്ക്‌ അവതരിപ്പിച്ചു.

ടി.ജെ. ജോണ്‍സണ്‍, ഷാജി ജോണ്‍, ജേക്കബ്‌ ഫിലിപ്പ്‌ എന്നിവരെ കമ്മിറ്റി അംഗങ്ങളായി യോഗം തെരഞ്ഞെടുത്തു. ഫിലിപ്പോസ്‌ ചെറിയാന്‍ യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. വിഭവസമൃദ്ധമായ ഡിന്നറോടുകൂടി ആഘോഷപരിപാടികള്‍ സമാപിച്ചു.
ഫിലാഡല്‍ഫിയ ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ല വാര്‍ഷിക സമ്മേളനവും പുതുവര്‍ഷാഘോഷ പരിപാടികളും നടത്തി
ഫിലാഡല്‍ഫിയ ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ല വാര്‍ഷിക സമ്മേളനവും പുതുവര്‍ഷാഘോഷ പരിപാടികളും നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക