Image

മലയാളി അസോസിയേഷന്‍ ഓഫ് താമ്പായുടെ പ്രവര്‍ത്തനോദ്ഘാടനം പ്രൗഢഗംഭീരമായി

ജോസ്‌മോന്‍ തത്തംകുളം Published on 29 January, 2015
മലയാളി അസോസിയേഷന്‍ ഓഫ് താമ്പായുടെ പ്രവര്‍ത്തനോദ്ഘാടനം പ്രൗഢഗംഭീരമായി
താമ്പാ: മലയാളി അസോസിയേഷന്‍ ഓഫ് താമ്പായുടെ ഒന്നാം വാര്‍ഷികവും ജോമോന്‍ തെക്കെതൊട്ടിയിലിന്റെ നേതൃത്വത്തില്‍ ഉളള 2015 ലെ കമ്മിറ്റി അംഗങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനവും സംയുക്തമായി താമ്പായിലുളള ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി ഹാളില്‍ ആഘോഷിച്ചു. 2015 ജനുവരി 17ന് 6 മണിക്ക് ആരംഭിച്ച സാംസ്‌കാരിക സമ്മേളനത്തിനു ഷെല്‍ബി ആന്‍ഡ് ഷേബാ ചെറിയാന്‍ അമേരിക്കന്‍ ദേശീയ ഗാനവും മെലഡി ആര്‍ട്‌സ് ക്ലബ് താമ്പാ ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു.

ദേശീയ ഗാനങ്ങള്‍ക്കുശേഷം റവ. പി. വി. ചെറിയാന്‍ ഈശ്വര പ്രാര്‍ഥനയും നടത്തി. തുടര്‍ന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സുരേഷ് നായര്‍ സ്വാഗത പ്രസംഗവും ജോമോന്‍ തെക്കെ തൊട്ടിയില്‍ പ്രസിഡന്‍ഷ്യല്‍ സ്പീച്ചും നടത്തി. തുടര്‍ന്ന് ജോമോന്‍ മറ്റു കമ്മിറ്റി അംഗങ്ങളെ വേദിയിലേക്കു ക്ഷണിച്ചു. വേദിയിലെത്തിയ കമ്മിറ്റി അംഗങ്ങള്‍ ഏവരും അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോസ് മോന്‍ തത്തംകുളം ചൊല്ലി കൊടുത്ത സത്യപ്രതിജ്ഞാ വാചകം ഏറ്റുചൊല്ലി ചുമതലകള്‍ ഏറ്റെടുത്തു. തുടര്‍ന്ന് സ്ഥാനമൊഴിയുന്ന കമ്മിറ്റി അംഗങ്ങള്‍ ഏവരും ചേര്‍ന്ന് വിശിഷ്ടാതിഥികളായ സിനിമാതാരങ്ങളായ അംബിക, മിനി റിച്ചാര്‍ഡ്, ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിറവേലില്‍, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് വര്‍ഗീസ് നവകേരളാ പ്രസിഡന്റ് രാജന്‍ പാടവത്തില്‍, ടിഎംഎ പ്രസിഡന്റ് ജെയ്‌മോള്‍ കളപുരയില്‍ ഫോമാ ട്രഷറര്‍ ജോയി ആന്റണി എന്നിവരെ വേദിയിലേക്ക് നയിച്ചു. തുടര്‍ന്ന് ക്‌നാനായ കാത്തിലക്ക് സെന്ററില്‍ തടിച്ചു കൂടിയ 1000ല്‍ പരം വരുന്ന താമ്പായിലെ മലയാളികളെ സാക്ഷി നിര്‍ത്തി അംബിക ഭദ്രദീപം തെളിച്ച് മലയാളി അസോസിയേഷന്‍ ഓഫ് താമ്പായുടെ 2015 ലെ പ്രവര്‍ത്തന പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ആനന്ദന്‍ നിറവേലില്‍ ജോര്‍ജി വര്‍ഗീസ്, രാജന്‍ പടവത്ത്, മിനി റിച്ചാര്‍ഡ് എന്നിവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു. മലയാളി അസോസിയേഷന്‍ ഓഫ് താമ്പാ ആദ്യമായി ഏര്‍പ്പെടുത്തിയ ജനസേവാ അവാര്‍ഡ് ജേതാക്കളെ വൈസ് പ്രസിഡന്റ് സണ്ണി മറ്റമന സദസ്സിനു പരിചയപ്പെടുത്തി. അവാര്‍ഡ് ജേതാക്കളായ ഏബ്രഹാം പി. ചാക്കോ, പരേതനായ തോമസ് മഠത്തിലേട്ട്, കോരുത് വര്‍ക്കി, ഡോക്ടര്‍ കെ. ടി. ജോണ്‍ എന്നിവരെ അംബികയും മിനി റിച്ചാര്‍ഡും ചേര്‍ന്ന് പൊന്നാട അണിയിച്ചു ഫലകങ്ങള്‍ നല്‍കിയും ആദരിച്ചു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സുരേഷ് നായര്‍ക്ക് ഫലകം നല്കി ആദരിച്ചു. അഡ്വ. ബോര്‍ഡ് ട്രഷറര്‍ വിജയന്‍ നായര്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

സാംസ്‌കാരിക സമ്മേളനത്തിനു ശേഷം രണ്ടര മണിക്കൂര്‍ നീണ്ട നോണ്‍ സ്‌റ്റോപ്പ് കള്‍ച്ചറല്‍ പ്രോഗ്രാമിനു കലാ നികേതന്‍ സ്‌കൂള്‍ ഓഫ് ഡാന്‍സ്, നവരസാ അക്കാദമി ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സ് തുടങ്ങിയ വിവിധ ഡാന്‍സ് സ്‌കൂളുകളില്‍ നിന്നും 150 ല്‍ പരം കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സുകളും തിരക്കഥാകൃത്തും, നാടക നടനുമായ പൗലോസ് കുയിലാടനും സംഘവുമവതരിപ്പിച്ച വചനമെന്ന സ്‌കിറ്റും കാണികളുടെ മുക്തകണ്ഡ പ്രശംസ പിടിച്ചുപറ്റി.

തുടര്‍ന്ന് ഇന്ത്യാ ഗ്രില്‍സ് ഓഫ് താമ്പാ ഒരുക്കിയ വിഭവ സമൃദ്ധമായ ഡിന്നറും അതോടൊപ്പം എംഎടി 2014 ല്‍ നടത്തിയ വിവിധ മത്സര വിജയികള്‍ക്കുളള ട്രോഫി വിതരണവും മെലഡി ആര്‍ട്‌സ് ക്ലബും അസോസിയേഷന്റെ വിവിധ അംഗങ്ങളും ചേര്‍ന്നു നടത്തിയ ഗാനമേളയും നടത്തി.

സാംസ്‌കാരിക സമ്മേളനത്തിനു സണ്ണി മറ്റമനയും കലാപരിപാടികള്‍ക്ക് ഷെയ്‌ന ആന്‍ഡ് നീന ഏബ്രഹാമും മാസ്റ്റര്‍ ഓഫ് സെറിമണി നിര്‍വ്വഹിച്ചു.

ആഘോഷങ്ങള്‍ക്ക് 2014 ലെ കമ്മിറ്റി അംഗങ്ങളായ സുരേഷ് നായര്‍ (പ്രസിഡന്റ്) സണ്ണി മറ്റമന(വൈസ് പ്രസിഡന്റ്) തോമസ് ഏബ്രഹാം (സെക്രട്ടറി) ബിജോയി ജോസഫ് (ജോയിന്റ് സെക്രട്ടറി) വര്‍ഗീസ് മാണി (ട്രഷറര്‍) ബാബു തണ്ടാശേരില്‍(ജോയിന്റ് ട്രഷറര്‍) മറ്റു കമ്മിറ്റി അംഗങ്ങളായ സൂസി ജോര്‍ജ്, ജിനോ വര്‍ഗീസ്, മിറ്റു മാത്യു, സൈമണ്‍ തൊമ്മന്‍ വിവേക് ഏബ്രഹാം എന്നിവരും 2015 ലെ കമ്മിറ്റി അംഗങ്ങളായ ജോമോന്‍ തെക്കെ തൊട്ടിയില്‍ (പ്രസിഡന്റ്) സൂസി ജോര്‍ജ് (വൈസ് പ്രസിഡന്റ്) വര്‍ഗീസ് മാണി (പ്രസിഡന്റ് ഇലക്റ്റ്) ഡോളി വേണാട്(സെക്രട്ടറി) അരുണ്‍ ചാക്കോ (ജോയിന്റ് സെക്രട്ടറി) ജേക്കബ് മാത്യു(ട്രഷറര്‍) ഉല്ലാസ് ഉലഹന്നാന്‍ (ജോയിന്റ് ട്രഷറര്‍) മറ്റു കമ്മിറ്റി അംഗങ്ങളായ ബിഷിന്‍ ജോസഫ്, നിഷാ മാത്യു, ബാബു പോള്‍, ആന്റോച്ചന്‍ ചാവറ, ഐസക് മാമ്മന്‍, ശിവകാന്ത് നായര്‍, മേഴ്‌സി കൂന്തമറ്റം, ജെസി ലിയോ, യൂത്ത് കമ്മിറ്റി അംഗങ്ങളായ അനീഷ ജോണ്‍, ഷാനി ഏബ്രഹാം, എമില്‍ ഏബ്രഹാം, ശ്രേയാ സണ്ണി, ഷെറോള്‍ഡ് ജോസഫ്, അലീന സൈമണ്‍, പൂജ ജയ് ശങ്കര്‍, ശ്രീവിദ്യാ വിജയന്‍ അഡൈ്വസറി ബോര്‍ഡംഗങ്ങളായ ജോസ് മോന്‍ തത്തംകുളം, സേവ്യര്‍ വിതയത്തില്‍, വിജയന്‍ നായര്‍, ഷാബു വര്‍ഗീസ്, തോമസ് വലിയ വീടന്‍, ജോര്‍ജ് ഏബ്രഹാം, തോമസ് മാത്യും മറ്റ് അനവധി വോളന്റിയേഴ്‌സും നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക