Image

ഇന്ത്യന്‍ യുവതി കാലിഫോര്‍ണിയായില്‍ വാഹനാപകടത്തില്‍ മരിച്ചു.

പി. പി. ചെറിയാന്‍ Published on 29 January, 2015
ഇന്ത്യന്‍ യുവതി കാലിഫോര്‍ണിയായില്‍ വാഹനാപകടത്തില്‍ മരിച്ചു.
സാന്‍ഒസെ : വീടിനുസമീപം ഉച്ചഭക്ഷത്തിനുശേഷം നടക്കാന്‍ ഇറങ്ങിയ കിരണ്‍ എന്ന 24 വയസ്സുകാരി വാഹനമിടിച്ചു മരിച്ചു.

ജനുവരി 26ന് കാലിഫോര്‍ണിയായിലെ സാന്‍ഹൊസെയിലാണ് സംഭവം നടന്നത്.

മത്സരം ഓട്ടം നടത്തിയ വാഹനം നിയന്ത്രണം വിട്ട് നടപാതയിലൂടെ നടക്കുകയായിരുന്ന കിരണെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. കിരണ്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.

സില്‍വര്‍ ക്രീക്ക് സ്‌കൂളില്‍ നിന്നും ഹൈസ്‌ക്കൂള്‍ ഗ്രാജുവേഷനുശേഷം കാലിഫോര്‍ണിയാ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ബിസിനസ്സ് ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. കാന്‍സര്‍ രോഗിയായ മാതാവും രണ്ടു സഹോദരങ്ങളുമാണ് കിരണുള്ളത്. പിതാവ് നേരത്തെ മരിച്ചിരുന്നു.

പരസ്പരം മത്സരിച്ചു വാഹനം നിറുത്താതെ ഓടിച്ചുപോയ രണ്ടു ഡ്രൈവര്‍മാരേയും പോലീസു അറസ്റ്റു ചെയ്തു. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിനും, സഹായിക്കുന്നതിനും കിരണ്‍ എന്നും മുന്‍പന്തിയിലായിരുന്നുവെന്ന് ആന്റി അനു മോഹന്‍ പറഞ്ഞു.

ഇന്ത്യന്‍ യുവതി കാലിഫോര്‍ണിയായില്‍ വാഹനാപകടത്തില്‍ മരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക