Image

ഷാര്‍ലെറ്റ്‌സ്‌ വില്‍ മലയാളി അസോസിയേഷന്‍ ക്രിസ്‌തുമസ്‌-പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി

ജോയിച്ചന്‍ പുതുക്കുളം Published on 28 January, 2015
ഷാര്‍ലെറ്റ്‌സ്‌ വില്‍ മലയാളി അസോസിയേഷന്‍ ക്രിസ്‌തുമസ്‌-പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി
വിര്‍ജീനിയ: ഷാര്‍ലെറ്റ്‌സ്‌ വില്‍ മലയാളി അസോസിയേഷന്‍ ക്രിസ്‌തുമസ്‌-പുതുവത്സരാഘോഷങ്ങള്‍ ജനുവരി 24-ന്‌ വര്‍ണ്ണാഭമായി ആഘോഷിച്ചു. ഏകദേശം നൂറോളം പേര്‍ പങ്കെടുത്ത പരിപാടി വര്‍ണ്ണാഭമായ കലാപരിപാടികളാല്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. ക്രിസ്‌തുമസ്‌ ഗാനങ്ങളോടൊപ്പം പഞ്ചാബി ഭംഗ്ര ഡാന്‍സ്‌ , കുട്ടികളുടെ ബോളിവുഡ്‌ ഡാന്‍സ്‌, സ്‌ത്രീകളുടെ കിച്ചന്‍ ഡാന്‍സ്‌ എന്നിവ പ്രത്യേകം കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു.

കലാപരിപാടികള്‍ക്ക്‌ ദിവ്യ ബാബു നേതൃത്വം നല്‍കി. അസോസിയേഷനുവേണ്ടി ഭാരവാഹികളായ ആന്റോച്ചന്‍ കൂലിപ്പുരയ്‌ക്കല്‍, ഷാജി രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു. ജെയിംസ്‌ ഡേവിഡ്‌ സ്വാഗതവും, ബിജു വര്‍ഗീസ്‌ കൃതജ്ഞതയും രേഖപ്പെടുത്തി. പരിപാടികള്‍ക്കുശേഷം നടന്ന ക്രിസ്‌തുമസ്‌ ഡിന്നര്‍ ഏവര്‍ക്കും ആസ്വാദ്യകരമായ അനുഭവമായിരുന്നു. ബിജു വര്‍ഗീസ്‌ അറിയിച്ചതാണിത്‌.
ഷാര്‍ലെറ്റ്‌സ്‌ വില്‍ മലയാളി അസോസിയേഷന്‍ ക്രിസ്‌തുമസ്‌-പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക