Image

ബെന്നി ചെറിയാന്‌ യാത്രായയപ്പ്‌ നല്‍കി

നിബു വെള്ളവന്താനം Published on 26 January, 2015
ബെന്നി ചെറിയാന്‌ യാത്രായയപ്പ്‌ നല്‍കി
ന്യുയോര്‍ക്ക്‌: നാലു പതിറ്റാണ്ടിലേറേ ന്യുയോര്‍ക്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്ത്‌ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച ബെന്നി ചെറിയാന്‌ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ്‌ നല്‍കി. 21 വര്‍ഷം ന്യുയോര്‍ക്ക്‌ സമരിറ്റന്‍ കോര്‍പ്പറേഷനില്‍ പ്രവര്‍ത്തിച്ചതിനുശേഷം വിരമിച്ച ബെന്നി ചെറിയാന്‌ മാനേജ്‌മെന്റും സ്‌റ്റാഫ്‌ പ്രതിനിധികളും പ്രത്യേകം ഉപഹാരം നല്‍കി ആദരിച്ചു. ആദ്യമായി കമ്പനിയുടെ കമ്പ്യൂട്ടര്‍ നെറ്റ്‌ വര്‍ക്ക്‌ രൂപികരിക്കുകയും തുടര്‍ന്ന്‌ പലതവണ പുതിയ പ്രോഗ്രാമുകള്‍ അപ്‌ഡേറ്റ്‌ ചെയ്‌ത്‌ നല്ല നിലവാരത്തിലെത്തിച്ചതിനും കമ്പനി അനുമോദിച്ചു. മാനുഫാക്‌ചേഴ്‌സ്‌ ഹാനോവര്‍ ട്രസ്‌റ്റ്‌, കെമിക്കല്‍ (ചെയ്‌സ്‌) ബാങ്കുകളില്‍ സീനിയര്‍ പ്രോഗ്രാമര്‍, സിസ്‌റ്റംസ്‌ അനലിസ്‌റ്റ്‌ തുടങ്ങിയ ഔദ്യോഗികസ്‌ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ബെന്നി ചെറിയാന്‍ എഴുപതുകളുടെ ആരംഭത്തില്‍ ഐ.ബി.എമ്മിന്റെ വലിയ മെയിന്‍ ഫ്രെയിം കമ്പ്യൂട്ടറിലാണ്‌ സോഫ്‌റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ ചെയ്‌തു തുടങ്ങിയത്‌.

പേഴ്‌സണല്‍ കമ്പ്യൂട്ടറുകളും ഇന്റര്‍നെറ്റും പ്രചാരത്തിലായതോടുകൂടി ന്യുയോര്‍ക്ക്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ നെറ്റ്‌ വര്‍ക്കിംഗില്‍ പ്രത്യേകം പരിശീലനം നേടിയ ബെന്നി, വിവിധ കമ്പനികളുടെ ഔദ്യോഗിക സ്‌ഥാനങ്ങള്‍ അലങ്കരിച്ചു. അതോടൊപ്പം അമേരിക്കയിലെ വിവിധ കോര്‍പ്പറേഷനുകളിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും നിന്നും ലഭിച്ച മികച്ച പഠന സാന്ധ്യതകള്‍ പ്രയോജനപ്പെടുത്തി. അമേരിക്കയില്‍ എത്തിയിട്ട്‌ 43 വര്‍ഷം പൂര്‍ത്തികരിച്ച ബെന്നി ചെറിയാന്‍ ന്യുയോര്‍ക്ക്‌ ക്രൈസ്‌റ്റ്‌ അസ്സംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ സഭയുടെ സജീവ പ്രവര്‍ത്തകനാണ.്‌ അമേരിക്കയിലും ഇന്‍ഡ്യയുടെ വിവിധ സംസ്‌ഥാനങ്ങളിലും വിവിധ ആത്മീയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേത്യുത്വം നല്‍കിവരുന്നു.
ബെന്നി ചെറിയാന്‌ യാത്രായയപ്പ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക