Image

യോഗത്തില്‍ പങ്കെടുക്കേണ്ടന്ന് പിള്ളയോട് യു.ഡി.എഫ് നേതൃത്വം

Published on 26 January, 2015
യോഗത്തില്‍ പങ്കെടുക്കേണ്ടന്ന് പിള്ളയോട് യു.ഡി.എഫ് നേതൃത്വം

തിരുവനന്തപുരം: ജനുവരി 28ന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കേണ്ടന്ന് കേരള കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയെ യു.ഡി.എഫ് നേതൃത്വം അറിയിച്ചു. മുന്നണി കണ്‍വീനര്‍ പി.പി.തങ്കച്ചനാണ് പിള്ളയോട് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

മാണിക്കെതിരെയും യു.ഡി.എഫ് നേതാക്കള്‍ക്കെതിരെയും പരസ്യപ്രസ്താവന നടത്തുന്നതും ചൂണ്ടിക്കാട്ടി പിള്ളക്കെതിരെ ബുധനാഴ്ചത്തെ യോഗത്തില്‍ നടപടിയുണ്ടാകുമെന്നാണ് സൂചന. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ബുധനാഴ്ച യു.ഡി.എഫ് യോഗം ചേരുന്നത്. മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഇന്നലെ പിള്ള രാജിവെച്ചിരുന്നു. ചെയര്‍മാന്‍ എന്ന നിലയില്‍ അനുവദിച്ചിരുന്ന കാര്‍ ടൂറിസം വകുപ്പിന് മടക്കിനല്‍കുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക