Image

ഹുസ്നി മുബാറക്കിന്‍െറ രണ്ട് മക്കള്‍ ജയില്‍ മോചിതരായി

Published on 26 January, 2015
ഹുസ്നി മുബാറക്കിന്‍െറ രണ്ട് മക്കള്‍ ജയില്‍ മോചിതരായി

കൈറോ: ഈജിപ്ത് മുന്‍ പ്രസിഡന്‍റ് ഹുസ്നി മുബാറക്കിന്‍െറ രണ്ട് ആണ്‍മക്കള്‍ ജയില്‍ മോചിതരായി. അലാ മുബാറക്ക്, ഗമാല്‍ മുബാറക്ക് എന്നിവരാണ് മോചിതരായത്. നാല് വര്‍ഷം മുമ്പ് അറസ്റ്റിലായ ഇവര്‍ അഴിമതി കേസില്‍ വിചാരണ നേരിടുകയായിരുന്നു. ജനകീയ വിപ്ളവത്തെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ ഹുസ്നി മുബാറക്കിനെ അറസ്റ്റ് ചെയ്തതിനൊപ്പമാണ് മക്കളും അറസ്റ്റിലായത്.
തെക്കന്‍ കൈറോയിലെ തോറ ജയിലില്‍ നിന്നും തിങ്കളാഴ്ച രാവിലെയാണ് അലാ മുബാറക്കും ഗമാല്‍ മുബാറക്കും മോചിതരായത്. വിചാരണ തടവുകാരായി പരമാവധി കാലം ജയിലില്‍ കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി ഇവരെ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. അതേസമയം രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ ഇരുവരും പ്രത്യേകം വിചാരണ നേരിടുന്നുണ്ട്.

ജനകീയ പ്രക്ഷോഭത്തിന്‍െറ നാലാം വാര്‍ഷികം പ്രമാണിച്ച് നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെയാണ് ഹുസ്നി മുബാറക്കിന്‍െറ മക്കളെ വിട്ടയച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങിയത്. അതിനിടെ കഴിഞ്ഞ ദിവസം നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഏറ്റുമുട്ടലില്‍ 18 പേര്‍ കൊല്ലപ്പെട്ടു.

2011 ഫെബ്രുവരിയിലാണ് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഹുസ്നി മുബാറക്ക് പ്രസിഡന്‍റ് പദവിയില്‍ നിന്ന് ഒഴിഞ്ഞത്. 2011 ഏപ്രിലില്‍ ഹുസ്നി മുബാറക്കിനെയും മക്കളെയും അറസ്റ്റ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക