Image

ബുഷ്‌ മൂന്നാമന്റെ വരവ്‌ കാത്ത്‌ മലയാളികള്‍

emalayalee exclusive Published on 26 January, 2015
ബുഷ്‌ മൂന്നാമന്റെ വരവ്‌ കാത്ത്‌ മലയാളികള്‍
മുന്‍ ഫ്‌ളോറിഡ ഗവര്‍ണര്‍ ജേബ്‌ ബുഷ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നത്‌ കാത്തിരിക്കുകയാണ്‌ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സുശക്ത വക്താക്കളായ ഡോ. സാഖ്‌ സഖറിയയും ഡോ. ജോര്‍ജ്‌ തോമസും. ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബുഷ്‌ മത്സരിക്കുമെന്നു തന്നെയാണ്‌ ഇരുവരുടേയും പ്രതീക്ഷ. അതിനുള്ള തയാറെടുപ്പിലാണ്‌ ബുഷ്‌ എന്ന്‌ മാധ്യമലോകവും ചൂണ്ടിക്കാട്ടുന്നു.

ജേബ്‌ ബുഷ്‌ വരുന്നതോടെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മൂന്നാമത്തെ ബുഷിനുവേണ്ടിയുള്ള പ്രവര്‍ത്തനമായിരിക്കും ഇരുവരും നടത്തുക. പ്രസിഡന്റ്‌ ജോര്‍ജ്‌ എച്ച്‌.ഡബ്ല്യു ബുഷിന്റെ രണ്ടാമത്തെ മത്സരത്തിലാണ്‌ (1992) കുമ്പനാട്‌ സ്വദേശിയായ ഡോ. സാഖ്‌ സഖറിയ സജീവമായി രംഗത്തിറങ്ങുന്നത്‌. ആ മത്സരത്തില്‍ ബില്‍ ക്ലിന്റനോട്‌
ബുഷ്‌  തോറ്റു.

അടുത്ത തവണ ബോബ്‌ ഡോളിനുവേണ്ടി രംഗത്തിറങ്ങിയെങ്കില്‍ 2000-ല്‍ ജോര്‍ജ്‌ W ബുഷ്‌ സ്ഥാനാര്‍ത്ഥിയായപ്പോള്‍ ഇരുവരും ഫണ്ട്‌ ശേഖരണത്തില്‍ സജീവമായി. 2004-ല്‍ ബുഷിന്റെ ഫ്‌ളോറിഡ കാമ്പയിന്‍ കമ്മിറ്റിയുടെ കോ- ചെയര്‍ ആയിരുന്നു ഡോ. സാഖ്‌.

സര്‍ജന്‍ ജനറലായി അദ്ദേഹത്തിന്റെ പേര്‌ പലവട്ടം കേട്ടതാണെങ്കിലും പ്രസിഡന്റ്‌ ഒബാമയുടെ കീഴില്‍ ഡോ. വിവേക്‌ മൂര്‍ത്തിക്കാണ്‌ ആ ഭാഗ്യം കൈവന്നത്‌.

ഫ്‌ളോറിഡ മെഡിക്കല്‍ ബോര്‍ഡിലേക്ക്‌ ജേബ്‌ ബുഷ്‌ ഗവര്‍ണറായിരിക്കെ ഇരുവരേയും നിയമിക്കുകയുണ്ടായി. ഡോ. സാഖ്‌ സഖറിയയുടെ കാലാവധി കഴിഞ്ഞ ഒക്‌ടോബറില്‍ തീര്‍ന്നുവെങ്കിലും അദ്ദേഹം അംഗമായി തുടരുന്നു. ഡോ. ജോര്‍ജ്‌ തോമസിന്റെ കാലാവധി ഈവര്‍ഷം അവസാനിക്കും.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മോഹികളില്‍ ഏറ്റവും മികച്ചത്‌ ജേബ്‌ ബുഷ്‌ ആണെന്ന്‌ ഡോ. ജോര്‍ജ്‌ തോമസ്‌ ചൂണ്ടിക്കാട്ടുന്നു. ഗവര്‍ണറെന്ന നിലയില്‍ മികച്ച പ്രകടനമാണ്‌ കാഴ്‌ചവെച്ചത്‌. വ്യക്തമായ ലക്ഷ്യബോധവും ധാര്‍മികതയും കാക്കുന്നയാളാണ്‌ അദ്ദേഹം. ബുഷ്‌ പ്രസിഡന്റായാല്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും അതു വലിയ നേട്ടമാകും- അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക്കനെന്ന നിലയില്‍ കഴിഞ്ഞ തവണ മിറ്റ്‌ റോംനിയെ ആണ്‌ ഡോ. സാഖ്‌ സഖറിയ തുണച്ചത്‌. ഇത്തവണയും റോംനി രംഗത്തുവരുമെന്ന സൂചന നല്‍കിയിട്ടുണ്ടെങ്കിലും ഡോ. സാഖ്‌ ബുഷിന്റെ കൂടെയാണ്‌. ബുഷ്‌ കുടുംബവുമായി രണ്ടു പതിറ്റാണ്ടിലേറെ നീളുന്ന ബന്ധം തന്നെ പ്രധാന കാരണം.

സ്ഥാനാര്‍ത്ഥികളാരും ഔദ്യോഗികമായി രംഗത്തു വരാത്തതിനാല്‍ ബുഷിന്റെ പ്രഖ്യാപനം വൈകുന്നതില്‍ പ്രത്യേകതയൊന്നുമില്ലെന്നു ഡോ. സാഖ്‌ പറഞ്ഞു. അദ്ദേഹം ഔദ്യോഗീകമായി രംഗത്തുവരാതെ പ്രചാരണ പ്രവര്‍ത്തനങ്ങളിലോ, ഫണ്ട്‌ സമാഹരണത്തിനോ ഏര്‍പ്പെടാന്‍ പറ്റില്ല. ബുഷിന്റെ വരവിന്‌ കുടുംബത്തിന്റെ തീരുമാനവും പ്രധാനമാണ്‌. എന്തായാലും ബുഷ്‌ വരുന്നത്‌ രാജ്യത്തിന്‌ ഏറെ ഗുണകരമാകുമെന്നതില്‍ സംശയമില്ല.

ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ത്ഥിത്വം ഹിലരി ക്ലിന്റണായിരിക്കുമെന്ന രീതിയിലാണ്‌ കാര്യങ്ങള്‍ പോകുന്നതെദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്ഥിതി മാറുമോ എന്നറിയില്ല.

മിറ്റ്‌ റോംനി മികച്ച വ്യക്തിയും മികച്ച ഗവര്‍ണറുമായിരുന്നു. ന്യൂജേഴ്‌സി ഗവര്‍ണര്‍ ക്രിസ്‌ ക്രിസ്റ്റി വ്യക്തി എന്ന നിലയില്‍ താന്‍ ആദരിക്കുന്നയാളാണ്‌. എന്നാല്‍ ഗവര്‍ണര്‍ എന്ന നിലയില്‍ ചില നയ തീരുമാനങ്ങള്‍ വിജയകരമായിരുന്നോ എന്നു സംശയമുണ്ട്‌.

ബുഷ്‌ മൂന്നാമന്‍ വൈറ്റ്‌ ഹൗസില്‍ വരുന്നത്‌ കുടുംബവാഴ്‌ച (ഡൈനാസ്റ്റി) പ്രശ്‌നമൊന്നുമില്ലെന്ന്‌ ഇരുവരും പറയുന്നു. കഴിവും യോഗ്യതയും കൊണ്ടാണ്‌ അവര്‍ നേതൃത്വത്തില്‍ വരുന്നത്‌. അല്ലാതെ ഒരു കുടുംബത്തില്‍ പിറന്നതുകൊണ്ടല്ല. അതിനാല്‍ അതില്‍ അസാംഗത്യവുമില്ല.

പക്ഷെ ബുഷിനും ഹിലാരിക്കുമെതിരേ കുടുംബവാഴ്‌ച എന്ന വികാരം പല കോണുകളിലും ശക്തമാണെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. പ്രസിഡന്റ്‌ ഒബാമയാകട്ടെ പിന്തുണയ്‌ക്കുന്നത്‌ മാസച്ചുസെറ്റ്‌സില്‍ നിന്നുള്ള സെനറ്റര്‍ എലിസബത്ത്‌ വാറനെയാണ്‌. ഇടതുപക്ഷ- ലേബര്‍ ചിന്താഗതിക്കാരിയായ സെനറ്റര്‍ വാറന്‌ പിന്നില്‍ പാര്‍ട്ടിയിലെ ഇടതു വിഭാഗം അണിനിരന്നതും ഹിലരിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന്‌ വെല്ലുവിളിയാണ്‌.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ബുഷ്‌, റോംനി, ക്രിസ്റ്റി എന്നിവര്‍ക്കു പുറമെ മുന്‍ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥി പോള്‍ റെയന്‍, പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥികളായിരുന്ന സെനറ്റര്‍ റിക്ക്‌ സാന്റോറം, മൈക്ക്‌ ഹക്കാബി, സെനറ്റര്‍ റാൻഡ്  പോള്‍, ടെക്‌സസ്‌ മുന്‍ ഗവര്‍ണര്‍ റിക്‌ പെറി എന്നിവരൊക്കെ രംഗത്തുണ്ട്‌. ഈ ആള്‍ക്കൂട്ടത്തില്‍ നിന്ന്‌ ആര്‌ പ്രൈമറിയില്‍ വിജയിക്കുമെന്നാണറിയേണ്ടത്‌. ഇന്ത്യക്കാരനായ ലൂസിയാന ഗവര്‍ണര്‍ ബോബി ജിന്‍ഡാലിന്റെ പേരും ഇക്കൂട്ടത്തിലുണ്ട്‌.

വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ജിന്‍ഡാലോ, സൗത്ത്‌ കരോലിന ഗവര്‍ണര്‍ നിക്കി ഹേലിയോ വന്നാലും അതിശയമില്ല.

ബുഷ്‌ കുടുംബത്തിലെ മറ്റെല്ലാവരും പ്രൊട്ടസ്റ്റന്റുകാരാണെങ്കിലും കത്തോലിക്കനായ ജേബ്‌ ബുഷ്‌ കടുത്ത നിലപാടുള്ള റിപ്പബ്ലിക്കനല്ല എന്നതാണ്‌ ഇദ്ദേഹത്തിന്റെ നേട്ടം. ഭാര്യ ലാറ്റിനോ ആയ അദ്ദേഹം ഇമിഗ്രേഷനു എതിരല്ല. അനധികൃതമായി അതിര്‍ത്തി ചാടി വരുന്നവര്‍ നിയമം ലംഘിക്കാനല്ല, കുടുംബത്തെ പോറ്റാനുള്ള സ്‌നേഹത്താല്‍ (ആക്‌ട്‌ ഓഫ്‌ ലവ്‌) പ്രേരിതരായി വരുന്നവരാണെന്നദ്ദേഹം പറയുന്നു. അതിനാല്‍ അത്തരക്കാര്‍ക്ക്‌ പൗരത്വം നല്‌കുന്നതില്‍ തെറ്റില്ല. എത്ര റിപ്പബ്ലിക്കന്‍മാര്‍ ഈ നിലപാട്‌ അംഗീകരിക്കുമെന്ന്‌ കണ്ടറിയണം.

നേരത്തെ പരിസ്ഥിതി നിയമങ്ങള്‍ക്ക്‌ എതിരായിരുന്ന അദ്ദേഹം ഗവര്‍ണറായപ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിന്‌ നടപടികളെടുത്തു. ഗേ മാരിയേജിനെ വ്യക്തിപരമായി അനുകൂലിക്കുന്നില്ലെങ്കിലും അവരുടെ തീരുമാനത്തെ ബഹുമാനിക്കുകയും, അംഗീകരിക്കുകയും ചെയ്യണമെന്നാണദ്ദേഹത്തിന്റെ നിലപാട്‌. നേരേ മറിച്ച്‌ 1994-ല്‍ ഗവര്‍ണറായി മത്സരിച്ചപ്പോള്‍ സ്വവര്‍ഗ്ഗരതിക്കാരെ കടുത്ത ഭാഷയില്‍ അദ്ദേഹം എതിര്‍ത്തതാണ്‌. ആ നിലപാടൊക്കെ ഇപ്പോള്‍ മാറി.

പിതാവിനെക്കാളും സഹോദരനെക്കാളും പ്രസിഡന്റാകാന്‍ യോഗ്യന്‍ ജേബ് ബുഷാണെന്നു അദ്ധെഹത്തെ അനുകൂലില്ലുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷെ ഒരു മിതവാദിയെ എത്ര റിപ്പബ്ലിക്കന്മാര്‍ അംഗീകരിക്കും എന്നാണു അറിയേണ്ടത്.
ബുഷ്‌ മൂന്നാമന്റെ വരവ്‌ കാത്ത്‌ മലയാളികള്‍
Join WhatsApp News
Skariah Thomas 2015-01-26 19:34:29
I am hopping and praying that he will run.

Observer 2015-01-26 20:14:00
Bullshit again!
Anthappan 2015-01-26 20:39:22
Most of the Republicans have Lower IQ  and George W. Bush was one among them.  Do we really need one more? 
Mary. v 2015-01-27 07:34:23
എന്തിന് റിപ്പബ്ലിക്കൻ സ്വപ്നം കാണുന്നു ഹില്ലരി ക്ലിന്റൻ ഉള്ളപ്പോൾ?  അമേരിക്കയുടെ ആദ്യത്തെ വനിതാ പ്രസിഡന്ടാകാൻ പോകുന്ന ഹില്ലരിക്ക് എല്ലാ ആശംസകളും.  
Anthappan 2015-01-27 10:00:38

“The history of American conservatism has been marked by tensions and competing ideologies. Fiscal conservatives and libertarians favor small government, low taxes, limited regulation, and free enterprise. Social conservatives see traditional social values as threatened by secularism; they tend to support school prayer and the Second Amendment rights of private citizens to own firearms and to oppose abortion and oppose same-sex marriage Neoconservatives want to expand American ideals throughout the world Paleo conservatives advocate restrictions on immigration, non-interventionist foreign policy, and stand in opposition to multiculturalism Nationwide most factions (except the libertarians) support a unilateral foreign policy, and a strong military. The conservative movement of the 1950s attempted to bring together these divergent strands, stressing the need for unity to prevent the spread of "Godless Communism.”

Those who are planning to vote for Republicans must think twice before you do that.  It is better to understand who the conservatives are and what they want to protect.  The conservatives want small government, low taxes, and limited regulations.  Most of the conservatives are wealthy white Americans who don’t want to do anything with the Middle class Americans and their welfare.  Their intention is not to conserve the values but conserve as much wealth as possible at the expense of middle class and old generations who solely depend on pay check to pay check, social security, Obamacare, Medicare and Medicaid to sustain their blinking life.  When the Republicans argue about getting rid of all social programs they are saying that hell with all the middle class and the programs which right now support the middle class when they are out of job and after the retirement.  Lowering the tax means saving more money for corporations and people like Dr. George Thomas and Dr. Zach Zachariah.  Oil companies like Exxon, BP, and shell have given peanut as tax to the government while government depend on middle class to raise the tax to run their programs.  By arguing to cut the size of the government they are asking to eliminate all the programs which support the middle class.  By asking to lower the tax the government will be forced to discontinue all the programs and rich corporations will end up paying no tax at all.  And that means, the wealthier becomes wealthier and the destruction of middle class community.  Or otherwise the American dreams of many Indians will be in jeopardy.  Conservatives want to do away with the emigration to continue their non-interventionist foreign policy.  Conservationism reaches it’s hypocritical peak when they talk about Christian values and ‘Godless communism’.  Conservationist blame that Obama is socialists and don’t believe in God.  They think Obama destroyed this country by keep running many programs originally started by GOP in the time of their rule.  I sometimes wonder what Republicans are talking about Godless communism when they try to destroy the Middle class without compassion and mercy and still claim Christians.   When George W. Bush, Cheney Rumsfeld, the guardians of Republicans took this nation to two war and created a deficit of trillions of dollars, they never forget to blame it on Obama.  America went through the worst depression after 1930 and Obama’s action was able to pull this nation out of the economic hole and in a better shape than any other European countries.

Republicans and some of our Malayaalee fake or ignorant believers (Matthulla) are tarnishing the image of Christ in the name of Christianity.  Jindal is a hypocrite and opportunist  trying to cling on to power under the label of conservative Christianity and eliminate the middle class and their programs they depend on to fulfill the American dream (American dreams standard is now set very high by Republicans.  If you don’t make over $200, 000 you are doomed to be in hell).  Don’t listen to Jindal, Dr. George Thomas, and Dr. Zach Zachariah to decide who to vote for and shape your life.  If you are a middle class, do your home work and vote for a strong Democratic Candidate.  Jesus spent most of his time in Galilee not in Jerusalem with full of Conservative Jews who squeezed the blood out of fellow Jews to conserve their value and wealth.  Do you want history to be repeated?  Think it over readers. . 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക