Image

ഒ. രാജഗോപാലിനേയും കൈലാസനാഥനേയും ഗവര്‍ണര്‍സ്ഥാനത്തേക്ക്‌ പരിഗണിക്കുന്നു

Published on 26 January, 2015
ഒ. രാജഗോപാലിനേയും കൈലാസനാഥനേയും ഗവര്‍ണര്‍സ്ഥാനത്തേക്ക്‌ പരിഗണിക്കുന്നു
ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതുവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഒ. രാജഗോപാലിനേയും മലയാളി മുന്‍ ഐ.എ.എസ്‌ ഉദ്യോഗസ്ഥന്‍ കെ. കൈലാസനാഥനും ഗവര്‍ണര്‍ പദവികളിലേക്ക്‌ പരിഗണനയില്‍.
പഞ്ചാബ്‌, ബിഹാര്‍, അസം, മേഘാലയ, ത്രിപുര, മണിപ്പൂര്‍, ഹിമാചല്‍ പ്രദേശ്‌ സംസ്ഥാനങ്ങളിലാണ്‌ ഗവര്‍ണര്‍ നിയമനം നടക്കാനിരിക്കുന്നത്‌. എഴുപത്തഞ്ചു വയസ്സിനു മുകളിലുള്ളവര്‍ കേന്ദ്രമന്ത്രിസഭയില്‍ പാടില്‌ളെന്ന നരേന്ദ്ര മോദിയുടെ നയമനുസരിച്ചു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി നജ്‌മ ഹിബത്തുല്ലയെ ഗവര്‍ണര്‍സ്ഥാനത്തേക്കു മാറ്റിയേക്കും.

മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ വി.കെ. മല്‍ഹോത്ര, കൈലാസ്‌ ജോഷി, ലാല്‍ജി ഠണ്ടന്‍ എന്നിവരെയും മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്‌ജിയെയും ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്ക്‌ പരിഗണിക്കുന്നുണ്ട്‌.

നരേന്ദ്ര മോദി ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരിക്കെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു കൈലാസനാഥന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക