Image

മാണിയ്‌ക്കെതിരേയുള്ള അഴിമതി തെളിയാതെ അദ്ദേഹത്തെ കുരിശില്‍ തറക്കേണ്ട: സുകുമാരന്‍ നായര്‍

Published on 26 January, 2015
മാണിയ്‌ക്കെതിരേയുള്ള അഴിമതി തെളിയാതെ അദ്ദേഹത്തെ കുരിശില്‍ തറക്കേണ്ട: സുകുമാരന്‍ നായര്‍
കോട്ടയം: ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി മാണിയ്‌ക്കെതിരേയുള്ള അഴിമതി തെളിയാതെ അദ്ദേഹത്തെ കുരിശില്‍ തറക്കേണ്ട കാര്യമില്ലെന്ന്‌ എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

ആരോപണത്തിന്റെ പേര്‍ അദ്ദേഹം ധനമന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ല. യു.ഡി.എഫ്‌ അഞ്ചുവര്‍ഷവും ഭരിക്കണമെന്നാണ്‌ എന്‍എസ്‌എസിന്റെ ആഗ്രഹം. കെ.എം. മാണി എന്‍എസ്‌എസിന്‍റെ നല്ല ബന്ധുവാണെന്നും അദ്ദേഹം പറഞ്ഞു.

ബാലകൃഷ്‌ണ പിള്ള രാജിവെച്ചാലും ഇല്ലെങ്കിലും എന്‍.എസ്‌.എസിന്‌ ഒന്നുമില്ല. ബാലകൃഷ്‌ണ പിള്ളയുടെ തീരുമാനത്തില്‍ എന്‍.എസ്‌.എസിന്‌ പങ്കില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക