Image

ഡോക്‌ടര്‍മാര്‍ നിസ്സഹകരണ സമരത്തില്‍; ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായി

Published on 26 January, 2015
ഡോക്‌ടര്‍മാര്‍ നിസ്സഹകരണ സമരത്തില്‍; ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായി
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താറുമാറായി. ഡോക്ടര്‍മാര്‍ ഇന്ന്‌ മുതല്‍ നിസഹകരണ സമരം പ്രഖ്യാപിച്ചതിനാലാണിത്‌. പുതിയ മെഡിക്കല്‍ കോളേജുകളില്‍ അധ്യാപക തസ്‌തിക സൃഷ്ടിക്കാത്തതിലും ഡോക്ടര്‍മാരുടെ സ്ഥലം മാറ്റത്തിലും പ്രതിഷേധിച്ച്‌ മെഡിക്കല്‍ കോളേജ്‌ ടീച്ചേഴ്‌സ്‌ അസോസിയേഷന്‍റെ നേതൃത്വത്തിലാണ്‌ സമരം.

പ്രിന്‍സിപ്പല്‍മാരുടെ കമ്മറ്റിയും ഡി.എം.ഇയും തയാറാക്കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 10 തസ്‌തികകള്‍ അധികമാണ്‌. ഇതനുസരിച്ചാണ്‌ 33 ഡോക്ടര്‍മാരെ തസ്‌തികയടക്കം സ്ഥലംമാറ്റിയതെന്നാണ്‌ ആരോഗ്യ മന്ത്രാലയം നല്‍കുന്ന വിശദീകരണം.

അതിനിടെ ഡോക്ടര്‍മാരുടെ സമരത്തെ കര്‍ശനമായി നേരിടുമെന്ന്‌ ആരോഗ്യമന്ത്രി വി.എസ്‌. ശിവകുമാര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക