Image

കേരളത്തില്‍ കോഴിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്‌; കൊല്ലത്ത്‌ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

Published on 26 January, 2015
കേരളത്തില്‍ കോഴിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്‌; കൊല്ലത്ത്‌ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
കൊല്ലം: കേരളത്തില്‍ കോഴിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്‌. കൊല്ലം കുരീപ്പുഴ ടര്‍ക്കി ഫാമില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തത്‌ എച്ച്‌ 5 എന്‍1 മൂലമാണെന്ന്‌ വിദഗ്‌ധ പരിശോധനയില്‍ തെളിഞ്ഞു. മനുഷ്യരിലേക്ക്‌ പടരുന്ന വൈറസായതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന്‌ ആരോഗ്യവകുപ്പ്‌ അറിയിച്ചു. ഭോപാലിലെ ലാബിലേക്കയച്ച സാമ്പ്‌ള്‍ പരിശോധനയിലാണ്‌ എച്ച്‌ 5 എന്‍1 സ്ഥിരീകരിച്ചത്‌.

ഫാമില്‍ അവശേഷിക്കുന്ന കോഴികളെ തിങ്കളാഴ്‌ച കൊന്നൊടുക്കിയതായാണ്‌ റിപ്പോര്‍ട്ട്‌. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ കൊല്ലാനും കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം തീരുമാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക