Image

കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ ലക്ഷ്മണ്‍ അന്തരിച്ചു

Published on 26 January, 2015
കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ ലക്ഷ്മണ്‍ അന്തരിച്ചു

പൂണെ: വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ ലക്ഷ്മണ്‍ (94) അന്തരിച്ചു. പൂണെയിലെ ദീനാനാഥ് മങ്കേഷ്കര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലായിരുന്നു ലക്ഷ്മണ്‍. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അദ്ദേഹത്തിന്‍െറ ആരോഗ്യ നില മോശമായിരുന്നു.

മുംബൈയിലെ 'ഫ്രീ പ്രസ് ജേര്‍ണലി'ലാണ് മുഴുസമയ കാര്‍ട്ടൂണിസ്റ്റായി ലക്ഷ്മണ്‍ ജോലി തുടങ്ങിയത്. ബാല്‍ താക്കറെ അടക്കമുള്ള കാര്‍ട്ടൂണിസ്റ്റുകള്‍ക്കൊപ്പം ജോലി ചെയ്തു. പിന്നീടാണ് അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയില്‍ ചേര്‍ന്നത്. ടൈംസിനൊപ്പമുള്ള യാത്ര 50 വര്‍ഷത്തിലേറെ തുടര്‍ന്നു. അദ്ദേഹത്തിന്‍െറ 'കോമണ്‍ മാന്‍' എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുടെ നേര്‍ചിത്രങ്ങളായി.

രാസിപുരം ലക്ഷ്മണ്‍ എന്ന ആര്‍.കെ ലക്ഷ്മണ്‍ 1921 ഒക്ടോബര്‍ 24ന് മൈസൂരിലാണ് ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ ചില പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി അദ്ദേഹം ചിത്രങ്ങള്‍ വരച്ചിരുന്നു. ദി സ്ട്രാന്‍റ് മാഗസിന്‍, പഞ്ച് തുടങ്ങിയവയിലായിരുന്നു ലക്ഷ്മണിന്‍െറ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. പിന്നീട് സ്കൂള്‍ പഠനകാലത്ത് അധ്യാപകര്‍ പ്രോത്സാഹിപ്പിച്ചതോടെയാണ് വര കാര്യമായെടുക്കാന്‍ ലക്ഷ്മണ്‍ തീരുമാനിച്ചത്.

മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ ബി.എ പഠനസമയത്ത് ഫ്രീലാന്‍സായി സ്വരാജ്യ, ബ്ളിറ്റ്സ് തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ക്ക് ചിത്രങ്ങളും കാര്‍ട്ടൂണുകളും വരച്ചു. പിന്നീട് അദ്ദേഹത്തിന്‍െറ മുതിര്‍ന്ന സഹോദരനും പ്രഗത്ഭ ഇന്ത്യന്‍ ഇംഗ്ളീഷ് സാഹിത്യകാരനുമായ ആര്‍.കെ നാരായണിന്‍െറ രചനകള്‍ക്ക് 'ദി ഹിന്ദു' പത്രത്തില്‍ ചിത്രാവിഷ്കാരം നല്‍കി. ഈ സമയത്ത് 'സ്വതന്ത്ര' എന്ന പത്രത്തിനുവേണ്ടി അദ്ദേഹം രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ വരച്ചു തുടങ്ങി.

പദ്മഭൂഷണ്‍ (2005), പത്രപ്രവര്‍ത്തനത്തിനുള്ള റാമോണ്‍ മാഗ്സാസെ അവാര്‍ഡ് (1984), സി.എന്‍.എന്‍-ഐ.ബി.എന്നിന്‍െറ സമഗ്ര സംഭാവന നല്‍കിയ പത്രപ്രവര്‍ത്തകനുള്ള പുരസ്കാരം (2008), പൂണെ പണ്ഡിറ്റ് അവാര്‍ഡ് (2012) എന്നിവ നേടിയിട്ടുണ്ട്.

രണ്ട് തവണ വിവാഹം ചെയ്തെങ്കിലും ബന്ധം വേര്‍പെടുത്തുകയായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക