Image

കാര്‍ട്ടൂണിസ്‌റ്റ് ആര്‍.കെ ലക്ഷ്‌മണ്‍ വെന്റിലേറ്ററില്‍

Published on 26 January, 2015
കാര്‍ട്ടൂണിസ്‌റ്റ് ആര്‍.കെ ലക്ഷ്‌മണ്‍ വെന്റിലേറ്ററില്‍
പൂനെ: പ്രശസ്‌ത കാര്‍ട്ടൂണിസ്‌റ്റ് ആര്‍.കെ ലക്ഷ്‌മണ്‍ വെന്റിലേറ്ററില്‍. ഞായറാഴ്‌ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യസ്‌ഥിതി മോശമായതിനെ തുടര്‍ന്നാണ്‌ വെന്റിലേറ്ററിലേക്ക്‌ മാറ്റിയത്‌. ഞായറാഴ്‌ച 8 മണിയോടെ അദ്ദേഹത്തിന്‌ ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. ആരോഗ്യ സ്‌ഥിതി വഷളായതിനെ തുടര്‍ന്ന്‌ ഡയാലിസിസ്‌ നിര്‍ത്തി വച്ചിരുന്നു.

അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന്‌ ദീനനാഥ്‌ മങ്കേഷ്‌കര്‍ ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ അറിയിച്ചു. ജനുവരി 17നാണ്‌ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. മൂന്ന്‌ ദിവസം മുമ്പ്‌ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നെങ്കിലും ഞായറാഴ്‌ച ആരോഗ്യനില വഷളായതോടെ വീണ്ടും വെന്റിലേറ്ററിലേക്ക്‌ മാറ്റുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക