Image

മതം സംഘര്‍ഷങ്ങള്‍ക്ക് ഹേതുവാകരുതെന്ന് രാഷ്ട്രപതി

Published on 26 January, 2015
മതം സംഘര്‍ഷങ്ങള്‍ക്ക് ഹേതുവാകരുതെന്ന് രാഷ്ട്രപതി
ന്യൂഡല്‍ഹി: മതം സംഘര്‍ഷങ്ങള്‍ക്ക് ഹേതുവാകരുതെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. 66ാം റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ജനാധിപത്യത്തിന്രെ പരിശുദ്ധ ഗ്രന്ഥമാണ് ഇന്ത്യന്‍ ഭരണഘടന. വിഭിന്ന സമുദായങ്ങളുടെ നന്മയെയും സഹിഷ്ണുതയെയും അത് പിന്‍താങ്ങുന്നു. ഭരണഘടനയുടെ മൂല്യങ്ങളെ അതീവ ഗൗരവത്തോടെ സംരക്ഷിക്കേണ്ടതുണ്ട്. മതം ഏകത്വത്തിനുള്ള ശക്തിയാകണമെന്നാണ് ഗാന്ധിജി പറഞ്ഞത്. അതിനെ സംഘര്‍ഷത്തിനുള്ള ഹേതുവാക്കാന്‍ നമുക്കാവില്ല.

ചര്‍ച്ചകള്‍ കൂടാതെ നിയമങ്ങള്‍ കൊണ്ടു വരുന്നത് പാര്‍ലമെന്റിന്റെ പദവിയെ ബാധിക്കുമെന്നും രാഷ്ട്രപതി ചൂണ്ടി കാട്ടി. ഇത്തരം നടപടികള്‍ ജനങ്ങള്‍ക്ക് പാര്‍ലമെന്രിനോടുള്ള വിശ്വാസ്വത ഇല്ലാതാക്കും. കേന്ദ്ര സര്‍ക്കാരിന്രെ ഓര്‍ഡിനനസ് രാജിനെ ഉദ്ദേശിച്ചുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ പ്രസ്താവന. 

2014 നിര്‍ണായകവര്‍ഷമായിരുന്നു. മൂന്നു ദശാബ്ദത്തിന് ശേഷം ജനങ്ങള്‍ ഒറ്റയ്ക്ക് ഒരു പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചു. ഇത് മുന്നണിരാഷ്ട്രീയ സമ്മര്‍ദങ്ങളില്‍ നിന്നും രാജ്യത്തിന്രെ ഭരണത്തെ മോചിപ്പിച്ചു.

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അഭിമാനം സംരക്ഷിക്കുമെന്നും എല്ലാ ഇന്ത്യക്കാരും പ്രതിജ്ഞ ചെയ്യമെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ബലാത്സഗം, പീഡനം, തട്ടിക്കൊണ്ടുപോകല്‍,? സ്ത്രീധനവുമായി ബന്ധപ്പെട്ട കൊലപാതകങ്ങള്‍ ഇവല്ലാം സ്ത്രീകളെ സ്വന്തം വീടുകളില്‍ കഴിയുന്നതില്‍ പോലും ഭീതിയിലാക്കിയിരിക്കുകയാണ്. സ്ത്രീകളെ ആദരിക്കുകയും ശാക്തീകരിക്കുകയും ചെയ്ത രാജ്യങ്ങള്‍ മാത്രമേ ലോകശക്തികളായിട്ടുള്ളൂവെന്നും അദ്ദേഹം സൂചിപ്പിച്ചു. 

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഏറെ പ്രതീക്ഷ നല്‍കുന്നതായി രാഷ്ട്രപതി ചൂണ്ടിക്കാട്ടി. 2014-15 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഇരുപാദങ്ങളിലും അഞ്ചു ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ സാധിച്ചത് 7 മുതല്‍ 8 വരെ വളര്‍ച്ചാ നിരക്കെന്ന നമ്മുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് പ്രതീക്ഷ പകരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക