Image

ആടുജീവിതത്തിനു ചിത്രഭാഷ്യം

ബഷീര്‍ അഹമ്മദ് Published on 26 January, 2015
ആടുജീവിതത്തിനു ചിത്രഭാഷ്യം
കോഴിക്കോട്: ബെന്യാമിന്റെ ആടുജീവിതം ചിത്രങ്ങളായ് പുനര്‍ജനിച്ചു. ഡോ.പി.കെ.ബിന്ദ്യയാണ് 16 അക്രിലിക്ക് ചിത്രങ്ങളിലൂടെ ആടുജീവിതത്തിന് ചിത്രഭാഷ്യം നല്‍കിയത്.

നജീബും സുഹൃത്തും മരുഭൂമിയില്‍ ആടുമേയ്ക്കുന്ന ഇടത്തില്‍ അകപ്പെടുന്നു. മരുഭൂമിയില്‍ അകപ്പെട്ട ഇവര്‍ രക്ഷപ്പെടാനുള്ള ശ്രമം ഇതിനിടെ സംഭവിച്ച ജീവിത മുഹൂര്‍ത്തങ്ങളാണ് വരകളില്‍ തെളിയുന്നത്.

മരുഭൂമിയില്‍ യാത്രയ്ക്കിടെ സുഹൃത്ത് വീശിയടിച്ച മണല്‍ കാറ്റില്‍ മരുഭൂമിയുടെ അഗാധ ഗര്‍ത്തത്തിലേക്ക് ആഴ്ന്നിറങ്ങുന്ന കാഴ്ച, പാമ്പുകള്‍ക്കിടയില്‍ അകപ്പെടുന്ന നിസ്സഹായത. കടുത്ത വര്‍ണ്ണങ്ങളിലൂടെ ഒറ്റപ്പെടലും, ഏകാന്തതയും, നിസ്സഹായതയും സൂചിപ്പിക്കുന്ന ബിംബങ്ങള്‍ വരകളില്‍ നിറഞ്ഞ് കാണുന്നു.

ആടുകളില്‍ ഒരുവനായ് മാറുന്ന നജീബിന്റെ ജീവിതത്തില്‍ പ്രത്യാശ ജനിപ്പിക്കുന്ന പച്ചപ്പ്.
ആടുജീവതത്തിന്റെ ഭാഗമായ് മാറുന്ന ചിന്തയുടെ പ്രതീകമെന്നോണം തീര്‍ത്ത ഇന്‍സ്റ്റലേഷന്‍ ഇവയെല്ലാം ഒത്തുചേരുമ്പോള്‍ നമുക്ക് മുന്‍പില്‍ തെളിയുന്ന ചിത്രഭാഷ്യം ''ആടുജീവിതം' തന്നെ.

ഫോട്ടോ: ബഷീര്‍ അഹമ്മദ്


ആടുജീവിതത്തിനു ചിത്രഭാഷ്യം
ഡോ.പി.കെ. ബിന്ദ്യ ചിത്രങ്ങള്‍ക്കൊപ്പം
ആടുജീവിതത്തിനു ചിത്രഭാഷ്യം
ചിത്രകാരി പി.കെ.ബിന്ദ്യ, എ.കെ.രമ, അഡ്വ.പി.കുമാരന്‍കുട്ടി.
ആടുജീവിതത്തിനു ചിത്രഭാഷ്യം
ഇന്‍സ്റ്റലേഷന്‍ രക്തം തുപ്പുന്ന ആടിന്റെ തലയുള്ള മനുഷ്യന്റെ അസ്ഥിക്കൂടം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക