Image

മെഡിക്കല്‍ കോളജ്‌ ഡോക്‌ടര്‍മാര്‍ നിസഹകരണ സമരത്തില്‍

Published on 25 January, 2015
മെഡിക്കല്‍ കോളജ്‌ ഡോക്‌ടര്‍മാര്‍ നിസഹകരണ സമരത്തില്‍
തിരുവനന്തപുരം: സംസ്‌ഥാനത്തെ മെഡിക്കല്‍കോളജ്‌ ഡോക്‌ടര്‍മാര്‍ ഇന്നുമുതല്‍ നിസഹകരണസമരത്തില്‍. പുതിയ മെഡിക്കല്‍ കോളജുകളില്‍ അധ്യാപക തസ്‌തിക സൃഷ്‌ടിക്കാത്തതിലും ഡോക്‌ടര്‍മാരുടെ സ്‌ഥലംമാറ്റത്തിലും പ്രതിഷേധിച്ചാണ്‌ സമരം.

കേരള ഗവണ്‍മെന്റ്‌ മെഡിക്കല്‍ കോളജ്‌ ടീച്ചേഴ്‌സ്‌ അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ ) നേതൃത്വത്തിലാണ്‌ പ്രതിഷേധസമരം നടത്തുന്നത്‌. ഡോക്‌ടര്‍മാരുടെ സമരം അനാവശ്യമാണെന്ന്‌ ഇന്നലെ ആരോഗ്യമന്ത്രി പ്രതികരിച്ചിരുന്നു. ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെട്ടാല്‍ സമരത്തെ ശക്‌തമായി നേരിടാനാണ്‌ സര്‍ക്കാരിന്റെ തീരുമാനം. സമരപരിപാടികള്‍ ആസുത്രണം ചെയ്യാന്‍ കെ.ജി.എം.സി.ടി.എയുടെ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ്‌ യോഗം ഇന്ന്‌ തിരുവനന്തപുരത്ത്‌ ചേരുന്നുണ്ട്‌. നിസഹകരണ സമരത്തിന്റെ ഭാഗമായി പേവാര്‍ഡ്‌ ഡ്യൂട്ടികളില്‍ നിന്നും സ്‌പെഷ്യല്‍ ഡ്യൂട്ടികളില്‍ നിന്നും വിട്ടുനില്‍ക്കും. അതേസമയം, ഒ.പി, അത്യാഹിതവിഭാഗങ്ങള്‍, ശസ്‌ത്രക്രിയകള്‍ എന്നിവ തടസംകൂടാതെ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ചു മെഡിക്കല്‍ കോളേജുകളില്‍ നിന്നായി 36 ഡോക്‌ടര്‍മാരെയാണ്‌ പുതുതായി ആരംഭിച്ച മഞ്ചേരി, ഇടുക്കി മെഡിക്കല്‍ കോളജുകളിലേക്കു മാറ്റിയത്‌. ഡോക്‌ടമാരുടെ പുതിയ തസ്‌തികകള്‍ സൃഷ്‌ടിക്കാതെ നിലവിലുണ്ടായിരുന്ന തസ്‌തിക ഉള്‍പ്പെടെ മാറ്റിയ നടപടി അശാസ്‌ത്രീയമാണെന്നാണ്‌ സമരക്കാര്‍ പറയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക