Image

റിപ്പബ്ലിക്ക് ദിനപരേഡ്: മന്ത്രി എം.കെ. മുനീര്‍ പതാക ഉയര്‍ത്തി

ബഷീര്‍ അഹമ്മദ് Published on 25 January, 2015
റിപ്പബ്ലിക്ക് ദിനപരേഡ്: മന്ത്രി എം.കെ. മുനീര്‍ പതാക ഉയര്‍ത്തി
കോഴിക്കോട് : അറുപത്തി ആറാമത് റിപ്പബ്ലിക് ദിനാഘോഷം ഇന്ത്യയെങ്ങും സമുചിതമായി ആഘോഷിച്ചു. ദില്ലിയില്‍ നടക്കുന്ന പരേഡിന്റെ പ്രധാന പ്രമേയം സ്ത്രീ ശക്തി എന്നതാണ്. കര, നാവിക, വ്യേമസേനകളിലെ വനിതാ ഓഫീസര്‍മാര്‍ ചരിത്രമുഹൂര്‍ത്തം തീര്‍ത്ത് രാജ്പഥിന്റെ വീഥിയില്‍ മാര്‍ച്ച് ചെയ്തു. രാജ്യത്തിനു ജീവന്‍ നല്‍കിയ ജവാന്‍മാരുടെ ഓര്‍മ്മയ്ക്ക് വേണ്ടി പ്രധാനമന്ത്രി ഇന്ത്യ ഗേറ്റിലെ അമര്‍ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ചതോടെ ദില്ലിയില്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തിനു തുടക്കമായ്.

യു.എസ്.പ്രസിഡന്റ് ബാറക് ഒബാമ മിഷേല്‍ ഒബാമ രാജ്പഥില്‍ റിപ്പബ്ലിക്ക് പരേഡില്‍ മുഖ്യ അതിഥിയാണ്.

കോഴിക്കോട് മാത്രം മൈതാനിയില്‍ നടന്ന റിപ്പബ്ലിക്ക് പരേഡില്‍ മന്ത്രി എം.കെ.മുനീര്‍ പതാക ഉയര്‍ത്തി. ചടങ്ങില്‍ മേയര്‍ എ.കെ.പ്രേമജം കലക്ടര്‍ സി.എ.ലത, ശശീന്ദ്രന്‍ എംഎല്‍എ, പുരഷന്‍ കടലുണ്ടി എം.എല്‍.എ, പോലീസ് കമ്മീഷ്ണര്‍ എ.വി. ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഗാര്‍ഡ് ഓണര്‍ പരിശോധിച്ച ശേഷം മന്ത്രി വിശിഷ്ടസേനങ്ങള്‍ നടത്തിയവര്‍ക്ക് മെഡലുകള്‍ സമ്മാനിച്ചുകൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു.

സെന്റ് മൈക്കിള്‍സിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ ദേശഭക്തിഗാനത്തോടെയായിരുന്നു റിപ്പബ്ലിക്ക്ദിന പരേഡിന്റെ സമാപനം.


ഫോട്ടോ : ബഷീര്‍ അഹമ്മദ്

റിപ്പബ്ലിക്ക് ദിനപരേഡ്: മന്ത്രി എം.കെ. മുനീര്‍ പതാക ഉയര്‍ത്തിറിപ്പബ്ലിക്ക് ദിനപരേഡ്: മന്ത്രി എം.കെ. മുനീര്‍ പതാക ഉയര്‍ത്തിറിപ്പബ്ലിക്ക് ദിനപരേഡ്: മന്ത്രി എം.കെ. മുനീര്‍ പതാക ഉയര്‍ത്തിറിപ്പബ്ലിക്ക് ദിനപരേഡ്: മന്ത്രി എം.കെ. മുനീര്‍ പതാക ഉയര്‍ത്തിറിപ്പബ്ലിക്ക് ദിനപരേഡ്: മന്ത്രി എം.കെ. മുനീര്‍ പതാക ഉയര്‍ത്തിറിപ്പബ്ലിക്ക് ദിനപരേഡ്: മന്ത്രി എം.കെ. മുനീര്‍ പതാക ഉയര്‍ത്തിറിപ്പബ്ലിക്ക് ദിനപരേഡ്: മന്ത്രി എം.കെ. മുനീര്‍ പതാക ഉയര്‍ത്തിറിപ്പബ്ലിക്ക് ദിനപരേഡ്: മന്ത്രി എം.കെ. മുനീര്‍ പതാക ഉയര്‍ത്തിറിപ്പബ്ലിക്ക് ദിനപരേഡ്: മന്ത്രി എം.കെ. മുനീര്‍ പതാക ഉയര്‍ത്തിറിപ്പബ്ലിക്ക് ദിനപരേഡ്: മന്ത്രി എം.കെ. മുനീര്‍ പതാക ഉയര്‍ത്തി
Join WhatsApp News
നാരദർ 2015-01-26 10:03:35
ഒബാമക്ക് എയർഫോഴ്സ്  വണ്ണിൽ പറന്നു നടന്ന് ഗാർഡ് ഓഫ് ഓണർ പരിശോധിക്കാമായിരുന്നു !
Observer 2015-01-26 09:27:47
ഒബാമക്ക് ഗാർഡ്  ഓഫ്‌ ഓണർ നടന്ന് പരിശോധിക്കാം
ശകുനി 2015-01-26 10:25:43
മന്ത്രിക്ക് നടന്നാൽ ദേഹം വേദന എടുക്കുമായിരിക്കും? അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ രക്ഷപ്പെടാൻ ജീപ്പല്ലേ നല്ലത്? 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക