Image

ലോസ് ആഞ്ചലസില്‍ കുടുംബസംഗമം

പ്രസാദ്‌ Published on 25 January, 2015
ലോസ് ആഞ്ചലസില്‍ കുടുംബസംഗമം
കാലിഫോര്‍ണിയായിലെ പ്രമുഖ മലയാളി സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് (ഓം) ഈ വര്‍ഷത്തെ കുടുംബസംഗമവും വാര്‍ഷീക പൊതുയോഗവും നടത്തുന്നു. ജനുവരി 31 ശനിയാഴ്ച ലോസ് ആഞ്ചലന്‍സിലെ ലൈക് വുഡ് കണ്‍ട്രി ക്ലബ് ഡ്രൈവില്‍ ഉള്ള ഹൂവര്‍മിഡില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് ഫാമിലി ഡേ 2015 എന്ന് പേരില്‍ ആഘോഷ പരിപാടികള്‍ നടത്തുന്നത്.

വൈകീട്ട് മൂന്ന് മണിക്ക് വാര്‍ഷിക പൊതുയോഗവും, അഞ്ചുമണി മുതല്‍ ഡാന്‍സ്, സ്‌കിറ്റ്, ഗാനമേള, മിമിക്രി തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കും. സംഘടനയുടെ ഈ വര്‍ഷത്തെ ഭാരവാഹികളെ ജനറല്‍ ബോഡിയില്‍ വെച്ച് തിരഞ്ഞെടുക്കുന്നതായിരിക്കും. 

കാലിഫോര്‍ണിയായിലെ കെ.എച്ച്.എന്‍.എ. രജിസ്‌ട്രേഷന്‍ പരിപാടിയില്‍ വെച്ച് തുടങ്ങുമെന്നും എല്ലാവരും പരിപാടികളില്‍ പങ്കെടുക്കണമെന്നും ഭാരവാഹികളായ വിനോദ് ബാഹുലേയന്‍, ബുബുരാജ്, രമനായര്‍, ബാലന്‍പണിക്കര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക