Image

കാലം `സാക്ഷി'യാകുന്ന ഫോട്ടോ പ്രദര്‍ശനം

ബഷീര്‍ അഹ്‌മദ്‌ Published on 25 January, 2015
കാലം `സാക്ഷി'യാകുന്ന ഫോട്ടോ പ്രദര്‍ശനം
കോഴിക്കോട്‌: ഗ്രാമജീവിതങ്ങളുടെ തുടിപ്പും, കൗതുകങ്ങളും തികഞ്ഞ തന്വമയത്വത്തോടെ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫി എക്‌സിബിഷന്‍ അക്കാദമി ആര്‍ട്ട്‌ ഗ്യാലറിയില്‍ ആരംഭിച്ചു.

പുലര്‍ച്ചെ കന്നുമായി കൃഷിയിടത്തിലേക്ക്‌ നീങ്ങുന്ന കര്‍ഷകന്‍, കാളവണ്ടിയുമായി ഗ്രാമവഴിയിലൂടെ നീങ്ങുന്ന കച്ചവടക്കാരന്‍, പാടത്ത്‌ പണിയെടുക്കുന്ന സ്‌ത്രീകളുടെ നിഴല്‍രൂപം, കാടുകള്‍ വെട്ടിത്തെളിക്കുന്നതിന്റെ ഭീകരത, അസ്‌തമിക്കുന്ന സൂര്യനരികെ ചില്ല നഷ്‌ടപ്പെട്ട മരത്തിലിരുന്ന്‌ വിലപിക്കുന്ന പക്ഷി. തുടങ്ങി പുതുതലമുറയ്‌ക്ക്‌ അന്യമാകുന്ന കാഴ്‌ചകളാണ്‌ സുഭാഷ്‌ കൊടുവള്ളിയുടെ ഫോട്ടോ പ്രദര്‍ശനത്തില്‍.

`സാക്ഷി' എന്നു പേരിട്ട എക്‌സിബിഷന്‍ കേരളാ ലളിതകലാ അക്കാദമിയാണ്‌ സംഘടിപ്പിച്ചത്‌. പ്രശസ്‌ത ന്യൂസ്‌ ഫോട്ടോഗ്രാഫര്‍ പി. മുസ്‌തഫ എക്‌സിബിഷന്‍ ഉദ്‌ഘാടനം ചെയ്‌തു.
കാലം `സാക്ഷി'യാകുന്ന ഫോട്ടോ പ്രദര്‍ശനംകാലം `സാക്ഷി'യാകുന്ന ഫോട്ടോ പ്രദര്‍ശനംകാലം `സാക്ഷി'യാകുന്ന ഫോട്ടോ പ്രദര്‍ശനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക