Image

ഒമ്പത് പേര്‍ക്ക് പദ്മവിഭൂഷണ്‍; ബില്‍ ഗേറ്റ്‌സിനും ഭാര്യക്കും പദ്മ ഭൂഷന്‍

Published on 25 January, 2015
ഒമ്പത് പേര്‍ക്ക് പദ്മവിഭൂഷണ്‍; ബില്‍ ഗേറ്റ്‌സിനും ഭാര്യക്കും പദ്മ ഭൂഷന്‍
ബി.ജെ.പി നേതാവ് എല്‍.കെ അഡ്വാനി, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ദിലീപ് കുമാര്‍, സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ മലയാളിയായ കെ.കെ വേണുഗോപാല്‍ എന്നിവര്‍ ഉള്‍പ്പടെ ഒമ്പത് പേര്‍ക്ക് പദ്മവിഭൂഷണ്‍. 20 പേര്‍ക്ക് പദ്മഭൂഷണും, 75 പേര്‍ക്ക് പദ്മശ്രീയും ഇത്തവണ ലഭിക്കും

സംവിധായകന്‍ ജാനു ബറുവ, സ്വാമി സത്യമിത്രാനന്ദ ഗിരി, സുധ രഘുനാഥന്‍, ഹരീഷ് സാല്‍വെ, ശിവകുമാര സ്വാമി, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് ഭാര്യ മെലിന്‍ഡ ഗേറ്റ്‌സ് എന്നിവര്‍ ഉള്‍പ്പടെ 20 പേര്‍ക്കാണ് ഇത്തവ പദ്മഭൂഷണ്‍ ബഹുമതി ലഭിക്കുന്നത്.

പദ്മശ്രീ പുരസ്‌കാരം ലഭിച്ചവരില്‍ മലയാളിയായ കെ.പി ഹരിദാസ്, ബാഡ്മിന്റണ്‍ താരം പി.വി സിന്ധു, ക്രിക്കറ്റ് താരം മിതാലി രാജ്, സര്‍ദാര്‍ സിങ്, അന്തരിച്ച ബോളിവുഡ് നടന്‍ പ്രാണ്‍, സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി എന്നിവരും ഉള്‍പ്പെടുന്നു

66 ാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചാണ് പദ്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

പദ്മവിഭൂഷണ്‍ ലഭിച്ചവര്‍

1.എല്‍.കെ അഡ്വാനി
2.അമിതാഭ് ബച്ചന്‍
3.പ്രകാശ് സിങ് ബാദല്‍
4.ഡോ വീരേന്ദ്ര ഹെഗ്‌ഡെ
5.ദിലീപ് കുമാര്‍
6.സ്വാമി രാമചന്ദ്രാചാര്യ
7.മാളൂര്‍ രാമസ്വാമി ശ്രീനിവാസന്‍
8.കെ.കെ വേണുഗോപാല്‍
9.കരീം അല്‍ ഹുസൈന്‍ അഗാ ഖാന്‍


പദ്മഭൂഷണ്‍ ലഭിച്ചവര്‍

1.ജാനു ബറുവ
2.ഡോ വിജയ് ഭട്കര്‍
3.സ്വപന്‍ദാസ് ഗുപ്ത
4.സ്വാമി സത്യമിത്രാനന്ദ ഗിരി
5.എന്‍.ഗോപാലസ്വാമി
6.സുഭാഷ്.സി കാശ്യപ്
7.പണ്ഡിറ്റ് ഗോകുലോത്സവ്ജി മഹാരാജ്
8.ഡോ അംബരീഷ് മിത്തല്‍
9.സുധ രഘുനാഥന്‍
10.ഹരീഷ് സാല്‍വെ
11.അശോക് സേഥ്
12.രജത് ശര്‍മ്മ
13.സത്പാല്‍ സിങ്
14.ശിവകുമാര സ്വാമി
15.ഖരഗ് സിങ് വാദിയ
16.മഞ്ജുള്‍ ഭാര്‍ഗ്ഗവ
17.ഡേവിഡ് ഫ്രാവലി
18.ബില്‍ ഗേറ്റ്‌സ്
19.മിലിന്ദ ഗേറ്റ്‌സ്
20.സായിച്ചിറോ മിസുമി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക