Image

ഒബാമ- മോദി ചര്‍ച്ച: ആണവ ബാദ്ധ്യതാ ബില്ല്‌ യാഥാര്‍ത്ഥ്യമായി

Published on 25 January, 2015
ഒബാമ- മോദി ചര്‍ച്ച: ആണവ ബാദ്ധ്യതാ ബില്ല്‌ യാഥാര്‍ത്ഥ്യമായി
ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സിവിലിയന്‍ ആണവ കരാര്‍ യാഥാര്‍ത്ഥ്യമായി. റിപ്പബ്‌ളിക്ക്‌ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മുഖ്യാതിഥിയായി ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്‌ ഒബാമയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചയില്‍ വ്യവസ്ഥകളില്‍ വിട്ടുവീഴ്‌ച ചെയ്യാന്‍ ഇരു രാജ്യങ്ങളും തയ്യാറായതോടെയാണ്‌ കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ വഴിതെളിച്ചത്‌.

ആണവ ഇന്ധനം ഊര്‍ജ്ജാവശ്യങ്ങള്‍ക്ക്‌ മാത്രമെ ഉപയോഗിക്കുകയുള്ളൂ എന്ന്‌ ഉറപ്പു വരുത്തുന്നതിന്‌ വേണ്ടി, ആണവ നിലയങ്ങള്‍ പരിശോധിക്കാന്‍ അമേരിക്കയുടെ സംഘത്തെ അനുവദിക്കണമെന്നായിരുന്നു യു.എസിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. ഇതോടെയാണ്‌ കരാര്‍ പ്രതിസന്ധിയിലായത്‌. ഇന്ന്‌ നടന്ന ചര്‍ച്ചയില്‍ വിവാദ വ്യവസ്ഥ ഒഴിവാക്കാന്‍ അമേരിക്ക തയ്യാറാവുകയായിരുന്നു.

ഒബാമയുടെ സന്ദര്‍ശനം ഇന്ത്യയു.എസ്‌ ബന്ധത്തില്‍ വരുന്ന മാറ്റത്തിന്‍റെ സൂചനയാണെന്ന്‌ ഇരുവരും നടത്തിയ സംയുക്ത പ്രസ്‌താവനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രതിരോധ മേഖലയില്‍ വന്‍ സഹകരണത്തിന്‌ ധാരണയായെന്നും മോദി അറിയിച്ചു.

ഇന്ത്യ, അമേരിക്കയുടെ സ്വാഭാവിക പങ്കാളിയാണെന്നും ആണവ കരാര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഏറെ നിര്‍ണായകമാണെന്നും ഒബാമ പറഞ്ഞു. യു.എന്‍ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗത്വത്തിന്‌ പിന്തുണ നല്‍കുമെന്നും സോളാര്‍,ക്‌ളീന്‍ എനര്‍ജി ഉല്‍പാദനത്തില്‍ ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക്‌ സഹായം നല്‍കുമെന്നും ഒബാമ അറിയിച്ചു.
ഇരുവരും തമ്മിലുള്ള ചര്‍ച്ചയില്‍ സുപ്രധാനമായ ചില നീക്കങ്ങള്‍ ഉണ്ടാവുമെന്ന്‌ കേന്ദ്ര വിദേശകാര്യ വക്താവ്‌ സയ്യിദ്‌ അക്‌ബറുദ്ധീന്‍ രാവിലെ സൂചന നല്‍കിയിരുന്നു.

'മഹാത്മാഗാന്ധിയുടെ ദര്‍ശനമാണ് ഇന്നും ഇന്ത്യയെ നയിക്കുന്നത്. പണ്ട് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് ജൂനിയര്‍ പറഞ്ഞത് ഇന്നും പ്രസക്തമാണ്- ഗാന്ധിദര്‍ശനം ലോകത്തിന് ലഭിച്ച പാരിതോഷികമാണ്. എല്ലാ രാജ്യങ്ങളും പരസ്പര സ്‌നേഹത്തോടെയും സമാധാനത്തോടെയും എല്ലാ കാലത്തും ജീവിക്കട്ടെ.' - രാജ്ഘട്ടിലെ സന്ദര്‍ശകപുസ്തകത്തില്‍ യു.എസ്. പ്രസിഡന്റ് ബരാക്ക് ഒബാമ കുറിച്ചു.

രാവിലെ ഇന്ത്യയിലെത്തിയ അദ്ദേഹത്തിന്റെ ആദ്യത്തെ ഔദ്യോഗികസന്ദര്‍ശനം രാഷ്ട്രപിതാവിന്റെ സമാധിയിലേക്കായിരുന്നു. സമാധിയില്‍ അദ്ദേഹം പുഷ്പാര്‍ച്ച നടത്തി. രാജ്ഘട്ടിലെ പ്രതിനിധികള്‍ അദ്ദേഹത്തിന് ചര്‍ക്ക സമ്മാനിച്ചു. തുടര്‍ന്ന് മോദിയുടെ സാന്നിധ്യത്തില്‍ വളപ്പില്‍ അദ്ദേഹം വൃക്ഷതൈ നട്ടു.
നീല പൂക്കള്‍ ആലേഖം ചെയ്ത മുട്ടോളമെത്തുന്ന ഫ്രോക്ക് മിഷേലിനു വേണ്ടി ഇന്ത്യക്കാരനായ ബിഭു മൊഹാപാത്രയാണ് രൂപകല്‍പന ചെയ്തത്. ഒഡിഷയിലെ റൂര്‍ക്കല സ്വദേശിയായ മൊഹാപാത്ര ഇപ്പോള്‍ ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മിഷേല്‍ നീലക്കുപ്പായം ധരിച്ച് നില്‍ക്കുന്ന ഫോട്ടോ മൊഹാപാത്ര ട്വീറ്റ് ചെയ്തിട്ടുണ്ട്. 2012ല്‍ ജെ ലെനോയുടെ ടി.വി. ഷോയിലും മൊഹാപാത്ര ഡിസൈന്‍ ചെയ്ത വേഷം ധരിച്ചിട്ടുണ്ട്.

ആറു പതിറ്റാണ്ടിനിടെ ഇന്ത്യ സന്ദര്‍ശിക്കുന്ന ആറാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ബരാക്ക് ഒബാമ. രണ്ടുവട്ടം ഇന്ത്യയിലെത്തിയ ആദ്യ യു. എസ്. പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. 2010 നവംബര്‍ ആറിനാണ് ഒബാമ ഇതിന് മുന്‍പ് ഇന്ത്യയിലെത്തിയത്. അന്ന് ഡോ. മന്‍മോഹന്‍സിങ്ങായിരുന്നു പ്രധാനമന്ത്രി.
ഡൈ്വറ്റ് ഐസന്‍ഹോവറാണ് ഇന്ത്യയിലെത്തിയ ആദ്യ യു.എസ്. പ്രസിഡന്റ്. 1959 ഡിസംബര്‍ പത്തിനായിരുന്നു സന്ദര്‍ശനം.
പത്ത് വര്‍ഷത്തിനുശേഷമാണ് മറ്റൊരു യു.എസ്. പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്. 1969 ആഗസ്ത് ഒന്നിന് റിച്ചാര്‍ഡ് നിക്‌സണ്‍. 1978ലെ പുതുവര്‍ഷദിനത്തിലെത്തിയ ജിമ്മി കാര്‍ട്ടറാണ് ഇന്ത്യയിലെത്തിയ മൂന്നാമത്തെ യു.എസ്. പ്രസിഡന്റ്. 2000 മാര്‍ച്ചില്‍ എത്തിയ ബില്‍ ക്ലിന്റണ്‍.
ഒബാമ- മോദി ചര്‍ച്ച: ആണവ ബാദ്ധ്യതാ ബില്ല്‌ യാഥാര്‍ത്ഥ്യമായിഒബാമ- മോദി ചര്‍ച്ച: ആണവ ബാദ്ധ്യതാ ബില്ല്‌ യാഥാര്‍ത്ഥ്യമായിഒബാമ- മോദി ചര്‍ച്ച: ആണവ ബാദ്ധ്യതാ ബില്ല്‌ യാഥാര്‍ത്ഥ്യമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക