Image

ഫൊക്കാന കണ്‍വന്‍ഷന്‍ കൂട്ടായ്മയുടെ വേദിയായി

Published on 25 January, 2015
ഫൊക്കാന കണ്‍വന്‍ഷന്‍ കൂട്ടായ്മയുടെ വേദിയായി
കോട്ടയം :  പ്രവാസി മലയാളികളുടെ വേറിട്ട ശബ്ദമായ  ഫൊക്കാന കേരള കണ്‍വന്‍ഷന്‍ അമേരിക്കന്‍ മലയാളികളുടെയും തദ്ദേശീയരുടെയും സംഗമവേദിയായി.
സംഘാടനത്തിലെ മികവ് കൊണ്ട് ശ്രദ്ധേയമായിരുന്നു പരിപാടി. സെമിനാറുകളില്‍ പ്രഗത്ഭര്‍ അവതരിപ്പിച്ച ഗൗരവമായ വിഷയങ്ങളും നൂതനാശയങ്ങളും സദസ്സ് ഏറെ താല്പര്യത്തോടെയാണ് കേട്ടത്. ചര്‍ച്ചകളില്‍ അവരും പങ്കാളികളായി.
ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും വര്‍ദ്ധിച്ചുവരുന്ന ചികിത്സാച്ചെലവുകളെക്കുറിച്ചും ആരോഗ്യ സെമിനാറില്‍ ആശങ്കകള്‍ ഉയര്‍ന്നു.
സോഷ്യല്‍ മീഡിയായുടെ പ്രാധാന്യത്തെക്കുറിച്ചും സാഹിത്യം പുതിയ തലത്തിലേക്ക് മാറേണ്ടതിനെക്കുറിച്ചുമാണ് സാഹിത്യ സെമിനാറില്‍ ചര്‍ച്ച ചെയ്തത്.
സ്ത്രീകള്‍ ഇന്നും നേരിടുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് സ്ത്രീ ശാക്തീകരണ സെമിനാര്‍ ചര്‍ച്ച ചെയ്തു. മാധ്യമങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന പ്രാധാന്യമായിരുന്നു മാധ്യമ സെമിനാറിന്റെ വിഷയം.
അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മയുടെയും പ്രബുദ്ധതയുടെയും തെളിവായി മാറുകയായിരുന്നു. കണ്‍വന്‍ഷന്‍ പുതിയ ദിശാബോധവും ഉള്‍ക്കാഴ്ചയും സമ്മാനിച്ചാണ് കണ്‍വന്‍ഷന്‍ സമാപിച്ചത്.

മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും കാവലാളുകളാണ് പ്രവാസി മലയാളികളെന്ന് ജോസ്. കെ. മാണി എം.പി. പറഞ്ഞു. കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറുനാട്ടില്‍ അദ്ധ്വാനിക്കുമ്പോഴും പ്രവാസിയുടെ മനസ്സ് കേരളത്തിലാണ്. കേരളത്തെ രാഷ്ട്രീയമായും സാംസ്‌കാരികമായും സമ്പന്നമാക്കുന്നതില്‍ അവര്‍ക്കുള്ള പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ജോണ്‍. പി. ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് കെ.ആര്‍.കെ,
ട്രഷറര്‍ ജോയി ഇട്ടന്‍, ഫിലിപ്പോസ് ഫിലിപ്പ്, പോള്‍ കറുകപ്പള്ളില്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ലൈസി അലക്‌സ്, മാധവന്‍ നായര്‍, ലീല മാരേട്ട്, ഗണേഷ് നായര്‍, ടി.എസ്. ചാക്കോ, ഡോ. എം. അനിരുദ്ധന്‍, ഷാനി ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു

ആരോഗ്യസെമിനാറില്‍ ഡോ. എം.ആര്‍. രാജഗോപാല്‍, ഡോ. എം.വി. പിള്ള, ഡോ. ആര്‍. സന്തോഷ് ഉണ്ണിത്താന്‍, ഡോ. റീത്താദേവി, ഡോ. മോന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.,
സ്ത്രീ ശാക്തീകരണ സെമിനാറില്‍ ഡോ. പ്രമീളാദേവി, ഡോ ഇന്ദു. കെ. എസ്., ഡോ. ദേവിക എന്നിവര്‍ പ്രസംഗിച്ചു.

സാഹിത്യ സെമിനാറില്‍ കെ. എ. ബീന, റോസ് മേരി, സതീഷ് ബാബു പയ്യന്നൂര്‍, ഡോ. സന്തോഷ് കെ.ജെ.വി, ഫാ. ജോണ്‍ തോമസ്, ഗിരിജാ സേതുനാഥ് എന്നിവര്‍ പങ്കെടുത്തു.

മാധ്യമ സെമിനാറില്‍ ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്‌സ് മന്നംപ്ലാക്കല്‍, മാതൃഭൂമി ബ്യൂറോ ചീഫ് ജോര്‍ജ്ജ് പൊടിപ്പാറ, മംഗളം എഡിറ്റര്‍ ഡോ. ഐ.വി. ബാബു, മനോരമ
Weekly എഡിറ്റര്‍ കെ. എ. ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.
ബഹു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.കെ. പ്രേമചന്ദ്രന്‍ എം.പി. എന്നിവര്‍ അതിഥികളായെത്തി.
ഫൊക്കാന കണ്‍വന്‍ഷന്‍ കൂട്ടായ്മയുടെ വേദിയായിഫൊക്കാന കണ്‍വന്‍ഷന്‍ കൂട്ടായ്മയുടെ വേദിയായിഫൊക്കാന കണ്‍വന്‍ഷന്‍ കൂട്ടായ്മയുടെ വേദിയായിഫൊക്കാന കണ്‍വന്‍ഷന്‍ കൂട്ടായ്മയുടെ വേദിയായിഫൊക്കാന കണ്‍വന്‍ഷന്‍ കൂട്ടായ്മയുടെ വേദിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക