Image

ഹേ റാം. 5.17. സായംകാലം 30-01-48 (ദല്‍ഹി കത്ത് - പി.വി.തോമസ്)

പി.വി.തോമസ് Published on 24 January, 2015
ഹേ റാം. 5.17. സായംകാലം 30-01-48 (ദല്‍ഹി കത്ത് - പി.വി.തോമസ്)
ഹേ റാം. 5.17. സായംകാലം 30-01-48
അപ്പോള്‍ അതുകൊണ്ടാണ് ഈ ആഴ്ചയില്‍ ഈ പംക്തിയില്‍ ബാപ്പുജിയെ സ്മരിച്ചുകൊണ്ട് എഴുതണം എന്ന് എനിക്ക് തോന്നിയത്.

ഈ കുറിപ്പിന്റെ തലവാചകം ഞാന്‍ വായിക്കുന്നത് ദല്‍ഹിയില്‍ വന്നിട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ആണ്. ഒരു ഡിസംബറില്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പത്രാധിപര്‍ മഹാത്മജിയെ കുറിച്ച് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് ഒരു കവര്‍ സ്റ്റോറി എഴുതുവാന്‍ പറഞ്ഞത് അനുസരിച്ചായിരുന്നു അത്.

ദല്‍ഹിയിലെ തീസ് ജനുവരി മാര്‍ഗ്ഗ്. അവിടെ ബിര്‍ളാ ഭവന്‍. മഹാത്മജി വെടിയേറ്റു വീണ സ്ഥലം. അവിടെ ഒരു സ്മൃതി മണ്ഡപത്തില്‍ കൊത്തിവച്ചിരിക്കുന്ന ഒരു ഫലകത്തില്‍ ആണ് മേല്‍ ഉദ്ധരിച്ച തലവാചകം ആലേഖനം ചെയ്തിട്ടുള്ളത്. മഹാത്മജിയെ ഘാതകനായ നാഥുറാം ഗോഡ്‌സെ വെടിവെച്ച് കൊന്ന സമയവും കാലവും മരിക്കുന്നതിന് മുമ്പ് ഗാന്ധിജി ഉരുവിട്ട വാക്കുകളും ആണ് അവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. അത് ഇന്ത്യയുടെ ഹൃദയത്തില്‍ ചരിത്രം കൊത്തിയ ഹൃദയ ഭേദകമായ ഒരു ഭാവഗീതം ആണ്. ഒരു ദുരന്തനാടകത്തിന്റെ ഇതിവൃത്തം. 

മഹാത്മജിയുടെ മരണം സംഭവിക്കുന്നത് അദ്ദേഹവും ഉപപ്രധാനമന്ത്രി ആയ സര്‍ദാര്‍ പട്ടേലും തമ്മില്‍ സംസാരിച്ചതിനു ശേഷം സന്ധ്യാ പ്രാര്‍ത്ഥനക്കായി അദ്ദേഹം ബിര്‍ള ഹൗസിന്റെ പുല്‍ മൈതാനിയില്‍ എത്തവെയാണ്. ഏറെ നാളത്തെ പരിശീലനത്തിനും ഗൂഢാലോചനക്കും ഒരു പരാജയപ്പെട്ട വധോദ്യമത്തിനും ശേഷം  ഒടുവില്‍  മഹാത്മജിയെ പോയിന്റ് ബ്ലാങ്കില്‍ വെടിവച്ച് കൊല്ലുകയായിരിന്നു. രാഷ്ട്രപിതാവിന്റെ ഘാതകനെ ഇന്ന് ദേശീയ നായകന്‍ ആക്കുവാനുള്ള ശ്രമം ആണ് ഹിന്ദുമഹാസഭയും ഭരണകക്ഷിയും സംഘപരിവാറും നടത്തുന്നത്. അദ്ദേഹത്തിന്റെ പ്രതിമകളും അമ്പലവും സ്ഥാപിക്കുവാനുള്ള തന്ത്രപ്പാടില്‍ ആണ് ഇവര്‍. അമ്പലത്തിന്റെ ഭൂമിപൂജ ഏപ്രില്‍ മുപ്പതിന് ഉത്തരപ്രദേശിലെ സീതാപൂര്‍ ജില്ലയിലെ സിദ്ദൗലി എന്ന സ്ഥലത്ത് നടത്തുവാനാണ് പരിപാടി. അതേസമയം ശൗര്യദിവസം ആയി ആഘോഷിക്കുവാനും പരിപാടി ഉണ്ട്. ഈ സാഹചര്യത്തിലാണ് മഹാത്മജിയുടെ രക്തസാക്ഷിദിനത്തിന്റെ പ്രസക്തി ഏറുന്നത്. മഹാത്മജിയെ ഘാതകന്‍ ഗോഡ്‌സെ വധിച്ചിട്ട് 67 വര്‍ഷം തികയുകയാണ്. ഈ വര്‍ഷം തന്നെ മഹാത്മജി ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ നൂറ് വര്‍ഷവും തികയുകയാണ്.

നൂറ്റിനാല്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് (1869) ജനിച്ച് , ഇരുപത്തിരണ്ട് വര്‍ഷം (1893-1915) ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പടവെട്ടുകയും മുപ്പത്തിമൂന്ന് വര്‍ഷം (1915-1948) ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതി രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത ബാപ്പു എന്ന മഹാത്മജി എന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ ഇന്ന് ഇന്ത്യ എങ്ങനെയാണ് സ്മരിക്കുന്നത്? ലോകത്തിന്റെ വീക്ഷണത്തില്‍ അദ്ദേഹത്തിന്റെ മാറ്റ് വര്‍ദ്ധിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. പക്ഷേ,  തലമുറകള്‍ മാറിയപ്പോള്‍, രാഷ്ട്രീയ-ജീവിതമൂല്യങ്ങള്‍ മാറി മറിഞ്ഞപ്പോള്‍ ഇന്ത്യയില്‍ ഗാന്ധിജിയും ഗാന്ധിയന്‍ രാഷ്ട്രീയ മൂല്ല്യങ്ങളും വിസ്മരിക്കപ്പെടുകയോ ? ബി.ജെ.പിയും സംഘപരിപവാറും അധികാരത്തില്‍ വന്ന ശേഷം തീര്‍ച്ചയായും മഹാത്മജിയെ അവഗണിക്കുകയും അപമാനിക്കുകയും ആണ് ചെയ്തുകൊണ്ടിരിക്കുന്നത്. 'ശുദ്ധഇന്ത്യ'യെന്ന അദ്ദേഹത്തിന്റെ ആശയം മോഡി കടം എടുക്കുന്നതും അതിന്റെ ചിഹ്നമായി മഹാത്മജിയുടെ കണ്ണട ഉപയോഗിക്കുന്നതും എന്നാല്‍ അദ്ദേഹത്തിന്റെ ഘാതകന്‍ ഗോഡ്‌സെയുടെ പ്രതിമയും  അമ്പലവും പണിയുന്നതിനെതിരെ ഒരു വാക്ക് പോലും ഉരിയാടാത്തതും ശുദ്ധ കാപട്യം ആണ്. 

ഗാന്ധിജി വിഭാവന ചെയ്ത ഭാരതത്തില്‍ കുറ്റവാളികള്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ ആകുമായിരിക്കുന്നോ ? ദല്‍ഹി-ഗുജറാത്ത് വംശഹത്യകള്‍ സംഭവിക്കുമായിരുന്നോ ? അതിന്റെ സൂത്രധാരകന്മാര്‍ ഭരണത്തില്‍ വിലസുമായിരുന്നോ ? 2-ജി സ്‌പെക്ട്രം കോള്‍ ഗെയിറ്റും സംഭവിക്കുമായിരുന്നോ ? ജനപ്രതിനിധികളുടെ ധൂര്‍ത്തും ആര്‍ഭാടവും ഇത്ര പാരമൃതയില്‍ എത്തുമായിരുന്നോ ? ജൂഗുപ്‌സാവഹമായ ആര്‍ഭാടവും ധൂര്‍ത്തും ചര്‍ക്കയില്‍ നൂല്‍നൂറ്റ് ലളിത ജീവിതം നയിക്കുവാന്‍ പഠിപ്പിച്ച അദ്ദേഹത്തിന്റെ പാര്‍ട്ടിയെ വരെ ഗ്രസിച്ചിരിക്കുന്നു. അത് മഹാത്മജി അംഗീകരിക്കുമായിരുന്നോ ? മതനിരപേക്ഷതയോടുള്ള നിന്ദയും രാഷ്ട്രീയത്തിന്റെ അധോലോകവല്‍ക്കരണവും അദ്ദേഹം സഹിക്കുമായിരുന്നോ ? വര്‍ഗ്ഗീയലഹളകളില്‍ പ്രതികളായവരെ സ്ഥാനാര്‍ത്ഥികളായി മത്സരിപ്പിക്കുന്നതും അവര്‍ക്ക് പട്ടും വളയും നല്‍കി ആദരിക്കുന്നതും അവരെ കേന്ദ്രമന്ത്രി സഭയില്‍ അംഗങ്ങളാക്കുന്നതും മഹാത്മജി പൊറുക്കുമായിരുന്നോ ? സാക്ഷി മഹാരാജിനെയും അതുപോലെ വര്‍ഗ്ഗീയ അസഭ്യം പുലമ്പുന്ന സ്വാധിമാരെയും അദ്ദേഹം വെച്ചുപൊറുക്കുമായിരുന്നോ, അദ്ദേഹം വിഭാവന ചെയ്ത ഇന്ത്യയില്‍? വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് ഇന്ത്യയില്‍ ഇടം കാണുവാന്‍ സാധിക്കുമായിരുന്നോ ? കോണ്‍ഗ്രസ് കുടുംബഭരണത്തിന്റെ കയ്യില്‍ ആകുമായിരുന്നോ? ഗാന്ധി വധക്കേസിലെ ഒരു പ്രതിയായിരുന്ന സവര്‍ക്കറിന്റെ പ്രതിമ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ പ്രതിഷ്ഠിക്കുമായിരുന്നോ ? ഇതുപോലെ ഉത്തരം കിട്ടാത്ത ഒട്ടേറേ ചോദ്യങ്ങള്‍ അവശേഷിക്കുന്നു.

ബാപ്പു വധിക്കപ്പെട്ടപ്പോള്‍ റോമെയ്ന്‍ റോളണ്ട് എഴുതി: 'മഹാത്മജിയുടെ നാമം പുണ്യാത്മാക്കളുടെ ഗണത്തില്‍പെടുന്നു.' അദ്ദേഹത്തിന്റെ പുണ്യപ്രഭ ലോകം എമ്പാടും വ്യാപിക്കട്ടെ. രണ്ട് ലോകമഹായുദ്ധങ്ങള്‍ക്ക് ശേഷം പ്രതീക്ഷകള്‍ നഷ്ടപ്പെട്ട യൂറോപ്പിന് ഒരു അദ്ഭുതം പോലെയാണ് മഹാത്മജി സംഭവിച്ചത്. വര്‍ണ്ണവിവേചനത്തിനെതിരെയുള്ള ദക്ഷിണാഫ്രിക്കയിലെ പോരാട്ടം കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തി. മഹാത്മജി ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ നായകത്വം ഏറ്റെടുക്കുമ്പോള്‍ മഹായുദ്ധങ്ങളുടെ കെടുതിയില്‍ വെന്ത് നീറുകയായിരുന്നു യൂറോപ്പ്. അസ്തിത്വവ്യഥയും മൂല്ല്യച്യുതിയും യൂറോപ്പിന്റെ ആത്മാവിനെ ഉലച്ചു. അപ്പോഴാണ് ഒരു പ്രവാചകനെപ്പോലെ ഗാന്ധി അവതരിച്ചത്. ക്രിസ്തുവിന്റെ സ്‌നേഹസന്ദേശങ്ങളെ മറക്കുകയോ വഞ്ചിക്കുകയോ ചെയ്ത യൂറോപ്പിന് അദ്ദേഹം ക്രിസ്തുവിന്റെ പുനര്‍ അവതാരം ആയിരുന്നു, റോളണ്ട് എഴുതി. ഗാന്ധിജിയുടെ അഹിംസക്ക്. അപ്പോള്‍ അത്രമാത്രം പ്രസക്തി ഉണ്ടായിരിക്കുന്നു യൂറോപ്പില്‍. യൂറോപ്പ് തികച്ചും അന്ധകാരത്തില്‍ ആയിരുന്നു. അടുത്ത യുദ്ധത്തിന്റെ ഇടിമുരള്‍ച്ചയും വിപ്ലവത്തിന്റെ മണിമുഴക്കവും അന്തരീക്ഷത്തല്‍ നിറഞ്ഞുനിന്നിരുന്നു. എങ്ങും വ്യാകുലതയും നിരാശയും മാത്രം. അപ്പോഴാണ് ലോകചക്രവാളത്തില്‍, റോളണ്ടിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ 'this feeble and nude little man' പ്രത്യക്ഷപ്പെടുന്നത്. ബോംബും റോക്കറ്റും പോര്‍വിമാനങ്ങളും ചുട്ടുചാമ്പലാക്കിയ യൂറോപ്പിനു മുമ്പില്‍ മഹാത്മജി അദ്ദേഹത്തിന്റെ പുതിയ സമരായുധങ്ങള്‍ വെച്ച് നീട്ടി. അഹിംസയും സ്‌നേഹവും സത്യാഗ്രവും.

 ലാളിത്യവും വിനയവും മാന്യതയും കൊണ്ട് ഗാന്ധിജി യൂറോപ്പിനെ കീഴടക്കി. അദ്ദേഹത്തിന്റെ നിര്യാണത്തെക്കുറിച്ച് മുഖപ്രസംഗം എഴുതവെ ലണ്ടന്‍ ടൈംസ് കുറിച്ചു. “No country- but India, and no religion- but Hinduism could have given birth to a Gandhi.”
മഹാത്മജിയുടെ സമരത്തിന്റെ പാഠശാല ദക്ഷിണാഫ്രിക്ക ആയിരുന്നു. ഇരുപത്തിനാലാമത്തെ വയസ്സില്‍ (1893) മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ദക്ഷിണാഫ്രിക്കയിലേക്ക് കപ്പല്‍ കയറുമ്പോള്‍  ഒരു സാധാരണ അഭിഭാഷകന്‍ മാത്രം ആയിരുന്നു. ദക്ഷിണാഫ്രിക്കയിലെ അനുഭവങ്ങള്‍ ആ സാധാരണ അഭിഭാഷകനെ ഒരു സാമൂഹ്യപരിഷ്‌ക്കര്‍ത്താവ് ആയി മാറുവാന്‍ പ്രേരിപ്പിച്ചു. കടുത്ത വര്‍ണ്ണവിവേചനം നിലനില്‍ക്കുന്ന ഒരു രാജ്യം ആയിരുന്നു അന്ന്. കറുത്ത വര്‍ഗ്ഗക്കാരെയും ഇന്ത്യക്കാരെയും മനുഷ്യരായി പോലും വെള്ളക്കാര്‍ കണക്കാക്കിയിരുന്നില്ല. ഗാന്ധിജി തന്നെ പലപ്പോഴും ആക്രമണങ്ങള്‍ക്കും അവഹേളനത്തിനും വിവേചനത്തിനും ഇരയായി. 

ഇന്ത്യന്‍ വംശജരായിട്ടുള്ള മറ്റുള്ളവരുടെ സ്ഥിതി അതിലും പരിതാപകരം ആയിരുന്നു. ഇതെല്ലാം നിശ്ശബ്ദം സഹിക്കുവാന്‍ ഗാന്ധിജി തയ്യാറായിരുന്നില്ല. അദ്ദേഹം പ്രതിഷേധിച്ചു. സംഘടിപ്പിച്ചു പീഢിതരെ, അഹിംസയും സത്യാഗ്രവും സമരായുധങ്ങളായി അദ്ദേഹം സ്വീകരിച്ചു. സംഘര്‍ഷഭരിതമായ ജീവിതം മുമ്പ് വര്‍ഷം കഴിഞ്ഞപ്പോള്‍ ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങുവാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന് നാറ്റലിലെ ഇന്ത്യാക്കാരായ സുഹൃത്തുക്കള്‍ ഒരു യാത്രയയപ്പ് നല്‍കി. ഈ യാത്രയയപ്പാണ് ഗാന്ധിജിയുടെ ജീവിതം മാറ്റിമറിച്ചത്. ഗാന്ധിജിയും സുഹൃത്തുക്കളും അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ 'നാറ്റല്‍ മെര്‍ക്കുറി' എന്ന ദിനപത്രത്തില്‍ അച്ചടിച്ചു വന്ന ഒരു വാര്‍ത്ത അവരുടെ ശ്രദ്ധയില്‍പ്പെട്ടു. ഈ വാര്‍ത്തപ്രകാരം നാറ്റല്‍ ഗവണ്‍മെന്റ് ഇന്ത്യക്കാരുടെ വോട്ടവകാശം റദ്ദ്‌ചെയ്യുവാന്‍ ഒരു ബില്ല് അവതരിപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. അത് ഗാന്ധിജിയെ പ്രകോപിപ്പിച്ചു. അദ്ദേഹം യാത്ര റദ്ദു ചെയ്തു. അതോടെ അദ്ദേഹത്തിന്റെ ഇരുപതു വര്‍ഷക്കാലത്തെ പ്രക്ഷുബ്ദമായ ദക്ഷിണാഫ്രിക്കന്‍ ജീവിതം അവിടെ ആരംഭിക്കുയായിരുന്നു. അദ്ദേഹവും കൂട്ടുകാരും പ്രക്ഷോഭണത്തിന്റെ എരിതീയിലേക്ക് എടുത്തുചാടി. സമരം കൂടുതല്‍ ശക്തമാക്കുവാനായി അദ്ദേഹം ഇന്ത്യിയിലെത്തി. കസ്തൂര്‍ബ ഗാന്ധിയുമയി ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങി. 

ഇന്ത്യയില്‍ വെച്ച് അദ്ദേഹം 'റൊയിട്ടേഴ്‌സ് ന്യൂസ്' ഏജന്റ്‌സിക്ക് നല്‍കിയ ഒരു അഭിമുഖം ദക്ഷിണാഫ്രിക്കയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉളവാക്കി. അഭിമുഖത്തില്‍ ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാരുടെ യാതനകളെ അക്കമിട്ട് നിരത്തുകയും ചെയ്തു. ഈ യാത്രയില്‍ തന്നെ ഗാന്ധിജി രാജ്‌കോട്ടിലെ പ്ലേഗ് ബാധിതരുടെ ഇടയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ നാറ്റലിലെ ഇന്ത്യാക്കാരുടെ ഒരു അടിയന്തിര സന്ദേശത്തെ തുടര്‍ന്ന് അദ്ദേഹം കസ്തൂര്‍ബയും മക്കളും ഒപ്പം ദക്ഷിണാഫ്രിക്കയിലേക്ക് കപ്പല്‍ കയറി. 

ഗാന്ധിജിയുടെ റൊയിട്ടേഴ്‌സ് പ്രസ്താവനയെ തുടര്‍ന്ന് അദ്ദേഹത്തെ ആക്രമിക്കുവാനായി ദര്‍ബാനില്‍ ഒരു സംഘം വെള്ളക്കാര്‍ കാത്തിരിപ്പുണ്ടായിരുന്നു. അദ്ദേഹം ആക്രമിക്കപ്പെട്ടു. അടിയും തൊഴിയും കല്ലേറും ഏറെ കിട്ടി. എല്ലാത്തിനും മൂകസാക്ഷികളായി കസ്തൂര്‍ബയും മക്കളും. ഗാന്ധിജി മര്‍ദ്ദനം ഏറ്റ് വാങ്ങി. മര്‍ദ്ദകര്‍ അവര്‍ ചെയ്യുന്നത് എന്താണെന്ന് അറിയുന്നില്ലെന്നും അവരോട് ക്ഷമിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഗാന്ധിയിലെ മഹാത്മാവ് അവിടെ ജനിക്കുകയായിരുന്നു. തുടര്‍ന്നുള്ള ജീവിതം ക്ലേശപൂര്‍ണ്ണമായിരുന്നു. സമരോജ്ജ്വലം ആയിരുന്നു. ബ്രഹ്മചര്യം, വസ്തുവകകള്‍ ത്യജിക്കുക, തൊഴിലിന്റെ മഹത്വം പഠിപ്പിക്കുക, കൂട്ടായ ജീവിതത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക, സമത്വബോധം പ്രചരിപ്പിക്കുക, പ്രകൃതി ചികിത്സക്ക് ഊന്നല്‍ നല്‍കുക, സര്‍വ്വോപരി സത്യാഗ്രത്തിലൂടെ രാഷ്ട്രീയ എതിരാളികളെ നേരിടുക, ഇങ്ങനെ ഒട്ടേറെ കാര്യങ്ങളില്‍ അദ്ദേഹം ശ്രദ്ധ ചെലുത്തി. ഇതെല്ലാം അദ്ദേഹം സ്വന്തം ജീവിതത്തില്‍ നടപ്പില്‍ വരുത്തി. അതുകൊണ്ടാണ് പില്‍ക്കാലത്ത് അദ്ദേഹത്തിന് പറയുവാന്‍ സാധിച്ചത്. എന്റെ ജീവിതം ആണ് എന്റെ സന്ദേശം എന്ന്. അങ്ങനെ പറയുവാന്‍ പറ്റുന്ന എത്ര നേതാക്കന്മാര്‍ ഇന്ന് നമ്മുടെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തില്‍ ഉണ്ട് . അപ്പോഴാണ് ഗാന്ധിജിയുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്.

ഏതായാലും ദക്ഷിണാഫ്രിക്കയിലെ തുടര്‍ന്നങ്ങോട്ടുള്ള ജീവിതം ഗാന്ധിജിക്ക് സംഘര്‍ഷഭരിതം ആയിരുന്നു. സത്യാഗ്രഹവും, സമരവും, മര്‍ദ്ദനവും, അറസ്റ്റും ,ജയില്‍വാസവും സന്തതസഹചാരിയായി. അദ്ദേഹം ഒരു കാര്യത്തിലും സന്ധിക്ക് തയ്യാര്‍ ആയിരുന്നില്ല  ആരോടും. കുടുംബജീവിതവും ആദര്‍ശത്തിന്റെ പേരില്‍ സംഘര്‍ഷമുഖരിതം ആയിരുന്നു. കസ്തൂര്‍ബക്ക് ഗാന്ധിജിയുടെ എല്ലാ പ്രവര്‍ത്തികളോടും യോജിപ്പ് ഉണ്ടായിരുന്നില്ല. ഉദാഹരണമായി മറ്റുള്ളവരുടെ പ്രത്യേകിച്ചും താഴ്ന്ന ജാതിയില്‍പ്പെട്ടവരുടെ കക്കൂസ് വൃത്തിയാക്കുന്നത്. ഗാന്ധിജി അതും ചെയ്യുമായിരുന്നു. ഒരു ദിവസം ഗാന്ധിജി കസ്തൂര്‍ബയെ അതിന് നിര്‍ബ്ബന്ധിച്ചു. കസ്തൂര്‍ബ നിരസിച്ചു. ഗാന്ധിജി കസ്തൂര്‍ബയെ മര്‍ദ്ദിച്ചു. നിലവിളിച്ച് പരിഭവം പറഞ്ഞ കസ്തൂര്‍ബയെ ഗാന്ധിജി മുടിക്കുത്തിന് പിടിച്ച് വീടിനു വെളിയിലേക്ക് വലിച്ചിഴച്ചു. പതിവുപോലെ വഴക്കിന്റെ അവസാനം അവര്‍ ഇണങ്ങി. ഗാന്ധിജിയുടെ സഹനത്തിലും, സമരത്തിലും പരിപൂര്‍ണ്ണ പിന്തുണ നല്‍കിക്കൊണ്ട് കസ്തൂര്‍ബ നിശബ്ദയായി, ഒരു നിഴല്‍പോലെ അദ്ദേഹത്തന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു അവരുടെ അവസാനം വരെ.

ദക്ഷിണാഫ്രിക്കയിലെ ജീവിതവും സമരവും ജയില്‍ വാസവും മുമ്പോട്ട് പോയി. 1914 ജനുവരിയില്‍ ദക്ഷിണാഫ്രിക്കന്‍ ഗവണ്‍മെന്റ് ഗാന്ധിജിയെ ജയില്‍ മോചിതനാക്കി. അദ്ദേഹത്തിന്റെ ദക്ഷിണാഫ്രിക്കന്‍ മിഷന്‍ അവസാനിക്കാറാവുകയായിരുന്നു. ഗാന്ധിജിയുടെയും അനുയായികളുടെയും മിക്കവാറും ആവശ്യങ്ങള്‍ മര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. 1914 ജൂലൈയില്‍ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് കപ്പല്‍ കയറി. വിടപറയുന്നതിന് മുമ്പ് ഗാന്ധിജി അദ്ദേഹം ജയിലില്‍ വെച്ച് നിര്‍മ്മിച്ച ഒരു ജോഡി പാദരക്ഷ ജനറല്‍ സ്മാര്‍ട്ട് ഗാന്ധിജിയെ വളരെയധികം ദ്രോഹിച്ചിരുന്നു. ഗാന്ധിജിയുടെ ഈ പാരിതോഷികത്തെക്കുറിച്ച് ജനറല്‍ സ്മാര്‍ട്ട് പില്‍ക്കാലത്ത് ഇങ്ങനെ ഓര്‍മ്മിക്കുകയുണ്ടായി. ഞാന്‍ ഈ പാദരക്ഷകള്‍ ഒട്ടേറെ വേനലുകളില്‍ അണിഞ്ഞിട്ടുണ്ട്. പക്ഷേ, ഒന്ന് എനിക്കറിയാം മഹാനായ ആ മനുഷ്യന്റെ കൈകൊണ്ട് നിര്‍മ്മിച്ച ഈ പാദരക്ഷകളില്‍ കയറി നില്‍ക്കുവാനുള്ള യോഗ്യത എനിക്കില്ല.

ദക്ഷിണാഫ്രിക്കയിലെ വിജയകരമായ ദൗത്യത്തിനുശേഷം 1915 ജനുവരിയില്‍ ഇംഗ്ലണ്ട് വഴി ഗാന്ധിജി ഇന്ത്യയില്‍ എത്തി. നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്. ഇന്ത്യ അന്ന് സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയില്‍ ആയിരുന്നു. ഗാന്ധിജി സാവധാനത്തില്‍ ആണ് സ്വാതന്ത്ര്യസമരത്തിന്റെയും കോണ്‍ഗ്രസിന്റെയും നടുനായകത്തിലേക്ക് പ്രവേശിക്കുന്നത്. 1919-ല്‍ അദ്ദേഹം രംഗത്തെത്തി. 1948-ല്‍ വെടിയേറ്റ് കൊലചെയ്യപ്പെടുന്നതുവരെ അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രീയത്തിന്റെ മര്‍മ്മത്ത് ഉണ്ടായിരുന്നു. 1915 മെയ് മാസത്തില്‍ അദ്ദേഹം അദ്ദേഹത്തിന്റെ ജന്മനാടായ ഗുജറാത്തിലെ അഹമ്മദാബാദിലെ സബര്‍മതി നദിയുടെ കരയില്‍ ആദ്യത്തെ സത്യാഗ്രഹ ആശ്രമം സ്ഥാപിച്ചു. ഈ ആശ്രമം ഇപ്പോഴും അവിടെ ഉണ്ട്. ആശ്രമം സന്ദര്‍ശിക്കുവാനുള്ള അവസരം എനിക്ക് എന്റെ അലച്ചില്‍ കാലത്ത് ലഭിച്ചിട്ടുണ്ട്. സബര്‍മതി  നദിയുടെ സ്വഛന്ദസുന്ദരമായ തീരത്ത് ശാന്തതയുടെ പര്യായമായ ഒരു ആശ്രമം. അവിടെ നിന്നും എത്രയെത്ര കൊടുങ്കാറ്റുകള്‍ അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി വിതച്ചു. 1916 ഫെബ്രുവരിയില്‍ അദ്ദേഹം ബനാറസ് ഹിന്ദു യൂണിവാഴ്‌സിറ്റിയില്‍ ആദ്യത്തെ പൊതു പ്രഭാഷണം നടത്തി. അവിടെ പ്രഭാഷണം കേള്‍ക്കുവാനായി എത്തിയവരില്‍ കുറെ നാട്ട് രാജാക്കന്മാര്‍ ഉണ്ടായിരുന്നു. അവര്‍ സര്‍വ്വാഭരണ വിഭൂഷിതര്‍ ആയിരുന്നു. അവരെ കണ്ട് ഗാന്ധിജി ക്ഷുഭിതനായി. നിങ്ങള്‍ നിങ്ങളുടെ ആഭരണങ്ങളും അലങ്കാരങ്ങളും അഴിച്ചുവെച്ച് ജനസേവ നടത്തിയില്ലെങ്കില്‍ ഇന്ത്യക്ക് മോചനം ഇല്ല. പ്രതിഷേധസൂചകമായി നാട്ടുരാജാക്കന്മാര്‍ ഗാന്ധിജിയുടെ യോഗം ബഹിഷ്‌കരിച്ചു. 

ഗാന്ധിജി സ്വാതന്ത്ര്യസമരത്തിന്റെ ചുക്കാന്‍ പിടിച്ചതോടെ സമരം കലുഷിതമായി. ഫാക്ടറികളും വിദ്യാലയങ്ങളും പ്രക്ഷുബ്ധമായി. ജനങ്ങള്‍ ഉണര്‍ന്നു. ഉദ്യോഗസ്ഥന്മാര്‍ ബ്രിട്ടീഷ് സാമ്രാജിത്വം നല്‍കിയ കീര്‍ത്തി മുദ്രകള്‍ വലിച്ചെറിഞ്ഞു. ഗ്രാമമായ ഗ്രാമമെല്ലാം ചര്‍ക്കയുടെ ശബ്ദം കൊണ്ട് മുഖരിതമായി. അത് വേദോച്ചാരണം പോലെ എല്ലായിടത്തും മുഴങ്ങി കേട്ടു. അഹിംസയും നിസ്സഹകരണപ്രസ്ഥാനവും ജനങ്ങളുടെ ആവേശം ആയി. സ്വാതന്ത്ര്യം അവര്‍ക്ക് ജീവിതമന്ത്രം ആയി. ജയിലുകള്‍ ദേശസ്‌നേഹികളുടെ വാസസ്ഥലം ആയി. 

1917-ല്‍ ചമ്പാരനില്‍ ആദ്യത്തെ സത്യാഗ്രഹം നടത്തിയപ്പോള്‍ ഇന്ത്യ ഉണരുകയായിരുന്നു. പക്ഷേ, ചൗരിചൗരാ പോലുള്ള അക്രമസംഭവങ്ങള്‍ ഗാന്ധിജിയുടെ വീര്യം കെടുത്തി. ഹിന്ദു-മുസ്ലീം വിഭജനം അദ്ദേഹത്തെ തളര്‍ത്തി. ഇതെ തുടര്‍ന്ന് അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങി. ഏകദേശം അഞ്ച് വര്‍ഷത്തോളം അദ്ദേഹം മതസൗഹാര്‍ദ്ദത്തിനും ഹരിജനങ്ങളുടെ അഭിവൃദ്ധിക്കുമായി പ്രവര്‍ത്തിച്ചു. എന്നാല്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യസമരത്തില്‍ നിന്നും ഏറെക്കാലം വിട്ട് നില്‍ക്കുവാനായില്ല. ചരിത്രം അദ്ദേഹത്തെ മാടിവിളിച്ചു. 

1929-ല്‍ 'പൂര്‍ണ്ണസ്വരാജ ്'എന്ന ആശയവുമായി അദ്ദേഹം ദേശീയ പ്രസ്ഥാനത്തിന്റെ അമരത്തെത്തി. 

1930-ല്‍ ഉപ്പ് സത്യാഗ്രഹത്തിലൂടെ അദ്ദേഹം സ്വാതന്ത്ര്യസമരത്തിന്റെ യാഗകുണ്ഡം എരിച്ചുയര്‍ത്തി. ഇതിനോടൊന്നും രാഷ്ട്രീയ സ്വയം സേവക് സംഘമോ ഹിന്ദു മഹാസഭയോ സഹകരിച്ചിരുന്നില്ല. കാരണം, സ്വാതന്ത്ര്യാനന്തരം ഒരു ഹിന്ദു രാഷ്ട്രം ആണോ വരുവാന്‍ പോകുന്നതെന്ന കാര്യത്തില്‍ അവര്‍ക്ക് സന്ദേശം ഉണ്ടായിരുന്നു. ഇവരുടെ ഒന്നും സഹായമോ പിന്തുണയോ ഇല്ലാതെ ഗാന്ധിജി ബ്രിട്ടീഷ് സിംഹാസനത്തിന് ചെറുത്ത് നില്‍ക്കുവാനാവാത്ത ഒരു ശക്തിയായി മാറിയിരുന്നു. 

1931-ല്‍ ഗാന്ധിജി ഗാന്ധി-ഇര്‍വിന്‍ സംഭാഷണങ്ങള്‍ക്കായി ലണ്ടനില്‍ എത്തി. ഗാന്ധിജിയെ പരമപുഛത്തോടെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ സ്വീകരിച്ചത്. അദ്ദേഹം പറഞ്ഞു: (ഞാന്‍ ഇത് പരിഭാഷപ്പെടുത്തുന്നില്ല) “ …. The nauseating and humiliating spectacle of this onetime /never Temple Lawyer, now seditions fakir, striding half-naked up the steps of the Viceroy's palace, there to negotiate to parley on equal terms with the representative of the King Empror.”

1942-ല്‍ ഗാന്ധിജിയും കോണ്‍ഗ്രസ്സും ക്വിറ്റ് ഇന്ത്യ സമരം സംഘടിപ്പിച്ചു. ബ്രിട്ടീഷ് സിംഹാസനം വിറച്ചു. വേറൊരു കോളണിയിലും ഇതുപോലെ ശക്തമായ സമരമുറകള്‍ പ്രയോഗിച്ചിരുന്നില്ല. ഒരു പക്ഷേ, ഇന്ത്യയിലും അത് നടക്കുമായിരുന്നില്ല. ഇവിടെ ഒരു ഗാന്ധി ഉണ്ടായിരുന്നില്ലെങ്കില്‍ . ഗാന്ധി അറസ്റ്റിലായി. കസ്തൂര്‍ബായോടൊപ്പം പൂനയിലെ ആശാഖാന്‍ കൊട്ടാരത്തില്‍ തടവിലും ആയി. അവിടെ വെച്ച് വളരെ സുപ്രധാനമായി സംഭവങ്ങല്‍ നടന്നു. സന്തതസഹചാരിയായ മഹാദേവ് ദേശായി മരിച്ചു. കസ്തൂര്‍ബയും മരിച്ചു. ഗാന്ധിജിയുടെ കഥ അന്ത്യത്തിലേക്ക് അടുക്കുകയായിരുന്നു. ഗാന്ധിജി തന്നെ സ്വന്തം ചര്‍ക്കയില്‍ നൂറ്റെടുത്ത ചുവന്ന കരയുള്ള സാരിയില്‍ പൊതിഞ്ഞ കസ്തൂര്‍ബയുടെ ശരീരം കണ്ടപ്പോള്‍ അദ്ദേഹം വിതുമ്പിപ്പോയി. അദ്ദേഹം പിന്നീട് എഴുതി. : “ This is the final parting after sixty two years of companionship, where is the hurry ?”

ആശാഖാന്‍ കൊട്ടാരം സ്ഥിതിചെയ്യുന്ന പൂനയില്‍ തന്നെ അപ്പോള്‍ ഗാന്ധിജിയെ വധിക്കുവാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടായിരുന്നു. അന്ന് വൈകുന്നേരവും ശവസംസ്‌കാരം കഴിഞ്ഞ് ഗാന്ധിജിയുടെ മുറിയില്‍ നിന്നും പതിവുപോലെ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതിന്റെ ശബ്ദം കേള്‍ക്കാമായിരുന്നു. (Mahatma Gandhi's  Last Imprisonment- The Inside Story- Sushila Nayyar)
വളരെ വ്യത്യസ്തമായ ഒരു ജീവിതം ആയിരുന്നു മഹാത്മജിയുടേത്. ആല്‍ബര്‍ട്ട് എയ്ന്‍സ്‌റ്‌റയില്‍ എഴുതിയതുപോലെ ഇങ്ങനെ ഒരു മനുഷ്യന്‍ രക്തത്തിലും മാംസത്തിലും ഈ ഭൂമിയില്‍ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കുവാന്‍ പ്രയാസം ആണ്. ഹിന്ദു-മുസ്ലീം മതവൈരത്തിന്റെ ഇര ആയിരുന്നു മഹാത്മജി. 

സ്വന്തം ജീവിതം കൊണ്ടും കര്‍മ്മം കൊണ്ടും ദേവത്വം വരിച്ച മഹാത്മജിക്ക് ലോകചരിത്രത്തില്‍ ഒരു സമാന്തരം ഉണ്ടാകുമോ ? ഉണ്ടോ ? തലമുറകളും യുഗങ്ങളും കഴിഞ്ഞാല്‍ തന്നെയും അതിന് സാദ്ധ്യത ഇല്ല. അദ്ദേഹത്തിന്റെ ഘാതകന് അമ്പലവും പ്രതിഷ്ഠയും നിര്‍മ്മിക്കുന്ന ഹിന്ദു മഹാസഭയോടും സംഘപരിവാറിനോടും അദ്ദേഹം ക്ഷമിക്കട്ടെ. പക്ഷേ, ചരിത്രം അവരോട് ക്ഷമിക്കുമോ ?
ഹേ റാം. 5.17. സായംകാലം 30-01-48 (ദല്‍ഹി കത്ത് - പി.വി.തോമസ്)
Join WhatsApp News
Ninan Mathullah 2015-01-25 05:48:49
The wellwishers of RSS are blind to this article. Since their eyes are focussed on Christians and their priests, they miss such article. They are busy rewriting history. As the father of our nation we are all his children. Bible in Proverbs 30: 17 has the punishment for those who do not respect parents.
pappy 2015-01-25 12:43:36
Mr. Ninan Mathullah donot knw what is RSS means. Theya re the one who teaches everybody to respect their parents.Thier eyes are not foused on christan or their preists. But the priests are very much eager to convert all the poor people to chirstanity like a drug leader to convert to a drugist.
Indian 2015-01-25 13:03:51
RSS teaching values or hate? They will teach children to respect parents and and will put poison in their minds against fellow Indians who belive in other religions. Their main business is drill and all temples are practicing it. Is that Hindu religion? How can a country go long if a large section of the people are hated and not wanted?
They will bring doom to India, as we know it.
Rajesh Texas 2015-01-25 18:30:37
ഹലോ... പാപ്പിയെ...ആര്‍.എസ്.എസ്സിന്റെ മാഹാത്മ്യം ആരെയും പഠിപ്പിക്കാന്‍ ശ്രമിക്കണ്ട... ഞങ്ങളൊക്കെ കുറെ നാളായി പത്രമൊക്കെ വായിക്കുന്നവര്‍ ആണേ....കഷ്ടം...
Anthappan 2015-01-25 20:48:38
The teaching of Christ or the teaching of Hinduism has no problem with it.  The problem is with the followers who misinterpret the teaching and divert the purpose of it into gaining material power and political power.   Anybody can understand how religion and politics are intertwined.   Gandhi’s statement,    “I like your Christ, I do not like your Christians. Your Christians are so unlike your Christ,” tell us how the followers tarnished the image of Christ.   Gandhi was a true follower of Christ and it was evident in his life by practicing the nonviolence teaching of Christ.  Gandhi was influenced by Tolstoy’s ‘Kingdom of Heaven is within you’ which was written in 1894 and banned in Russia by the orthodox Christian religion.   The title of the book is taken from Luke 17:21. In the book Tolstoy speaks of the principle of nonviolent resistance when confronted by violence, as taught by Jesus Christ. When Christ says to turn the other cheek, Tolstoy asserts that Christ means to abolish violence, even the defensive kind, and to give up revenge. Tolstoy rejects the interpretation of Roman and medieval scholars who attempted to limit its scope.   Jesus and Gandhi were killed by none other than the power hungry religious people and later they declared them as God and Mahathma.  People like Mathulla and others will waste their time by defending clergies and priests and focusing on RSS.  
Ninan Mathulla 2015-01-26 04:06:58
The readers now know who the RSS well wishers in this forum are. They never say anything against RSs policies or the violence they practice, and then preach of nonviolence. Is it not hypocrisy to to accuse others of using religion to gain power and then use religion and  violence to gain power by RSS.
Anthappan 2015-01-26 07:57:41

Jesus and Gandhi were killed by radical Christians and Hindus, whether it is right wing Christians or RSS, who wanted to protect their organizations  and leaders rather than protecting and propagating the values of those great leaders.   

Sunil Das 2015-01-26 11:52:17
Sure, RSS will have many well-wishers among Hindus wherever they are. It was created by Hindu people in 1925 – a volunteer organization, largest in the world, to protect and promote the Hindu way of life in India, long before the British left.  If violence used to Hindus, RSS will not stay quiet. They will appropriately respond. Naturally in America there are many RSS well-wishers because Hindus are the largest group among Indians in America. RSS in America is not criticized by the American government or by any American organization but some Kerala Xians seem annoyed by their activities in America. If Mathulla is worried about RSS minded people commenting here, nothing can help him. This paper approves and publishes our comments. You cannot do anything against RSS activities.
Indian 2015-01-26 13:38:25
Jihadis and Boko Haram use the same language as Sunil Das used here. They are also out to protect their religion. america once supported them and now fights them. The same will become true with RSS. Read the case against RSS in last week emalayalee. If the RSS is worried about their religion only, they do not love India or Indians. Such a fascist organization has no place in a civilized society.
They supported the British and now they want to use the freedoms to curtail the freedoms of other Indians. American Christians should wake up
Ninan Mathulla 2015-01-26 15:55:23
Sunil Das, I have no problem with you standing for RSS. It is your right. But please beware of consequences of your policies. Consequence need not be as you plan. See what happened to Hitler and Mussolini. If you stand for RSS, please be bold to say that. I have only problem with those using fictious name or hide behind a Christian mame and attack Christianity, and then stand for RSS in their expressions. I only tried to remove the veil from them to expose their true color.
Anthappan 2015-01-26 19:38:16

Even though Mathulla many times tried to portray me as an RSS member, I am not a proponent of violence whether it is Christians, Hindus, or Muslims.  But as Andrews suggested in one of his posting that the ‘mother of all evil’ in the world is religion and their watchdogs.   They have stray dogs also wandering around and stir up all kind of violence.  Brief history of RSS clearly says that it is established ‘to instruct a group of Indian revolutionaries in methods of sabotage and assassination that associates of his had apparently learned from expatriate Russian revolutionaries in Paris”

shtriya Swayamsevak Sangh (RSS), ( Hindi: “National Volunteer Organization”) also called Rashtriya Seva Sangh ,  organization founded in 1925 byKeshav Baliram Hedgewar (1889–1940). Hedgewar was heavily influenced by the writings of the Hindu nationalist ideologue Vinayak Damodar Savarkar (nayak Damodar Savarkar, byname Vir or Veer   (born May 28, 1883, Bhagur,India—died Feb. 26, 1966, Bombay [now Mumbai]), Hindu and Indian nationalist and leading figure in the Hindu Mahasabha (“Great Society of Hindus”), a Hindu nationalist organization and political party.  While a student of law in London (1906–10), Savarkar helped to instruct a group of Indian revolutionaries in methods of sabotage and assassination that associates of his had apparently learned from expatriate Russian revolutionaries in Paris. During this period he wrote The Indian War of Independence, 1857 (1909), in which he took the view that the Indian Mutiny of 1857 was the first expression of Indian mass rebellion against British colonial rule. In March 1910 Savarkar was arrested on various charges relating to subversion and incitement to war and was sent to India for trial and convicted. In a second trial he was convicted of his alleged complicity in the assassination of a British district magistrate in India, and, after sentencing, he was transported to the Andaman Islands for detention “for life.” He was brought back to India in 1921 and released from detention in 1924. While imprisoned he wrote Hinditva: Who Is a Hindu? (1923), coining the term Hindutva (“Hinduness”), which sought to define Indian culture as a manifestation of Hindu values; this concept grew to become a major tenant of Hindu nationalist ideology.

 

RSS adopted much of his rhetoric concerning the need for the creation of a “Hindu nation.”  Hedgewar formed the RSS as a disciplined cadre consisting mostly of upper-caste Brahmins who were dedicated to independence and the protection of Hindu 
Rajesh Texas 2015-01-27 14:31:53
എവിടെ പോയീ പല വിദ്യകളും കയ്യിലുണ്ടെന്ന് വീമ്പടിച്ചു നടക്കുന്ന ടെക്സാസ് ,ക്രിസ്ത്യന്‍ വിരോധി, നമ്മുടെ വിദ്യാധരന്‍? ആര്‍.എസ്സ്.എസ്സിനെ പുകഴ്ത്തി എഴുതാന്‍ മാത്രം മണ്ടനോന്നുമല്ല ആള്‍. ടെക്സസുകാര്‍ക്ക് ബുദ്ധിയില്ല എന്നുവരെ വെച്ചുകാച്ചിയശേഷം മാളത്തില്‍ കയറിയിരിക്കാതെ എന്തെങ്കിലുമൊക്കെ വെറുതെ എഴുത്..
വിദ്യാധരൻ 2015-01-27 20:39:55
കുണ്ടിതനല്ല ഞാൻ ഒട്ടുമേ കാരണം 
റ്റെക്സ്സ്നല്ല  രിക്പ്പെരിയുടെ നാട്ടുകാരനും അല്ല ഞാൻ.
'പശുപരിപാലികാ കഴുത്തറുപ്പാ' നിന്റ കാര്യങ്ങൾ -
അവതാളത്തിലാണ് സൂക്ഷിക്കിൽ  കൊള്ളാം നിനക്ക്
ജീന്സും ഷർട്ടും അരയിൽ വലിയൊരു ബെല്ട്ടും 
മുട്ടോളം  എത്തുന്ന  ബൂട്ട്സും തലയിൽ തൊപ്പിയും 
കയികളിൽ ചുഴലുന്ന കയറിൻ കുരുക്കുമായി 
ചുറ്റികറങ്ങുന്ന മന്ദബുദ്ധികളാം കാളകളെ 
തന്നെയും മാത്തുള്ളേം കൈകാര്യം ചെയ്യുവാൻ 
അവതാരം എടുത്തിരിക്കുന്നു അന്തകൻ അന്തപ്പൻ (അന്തപ്പൻ ക്ഷമിക്കട്ടെ)
ജാതിമത വർഗ്ഗ വർണ്ണത്തിൻ പേരിൽ 
പോരിനിറങ്ങി തിരിക്കുന്ന കൂട്ടരേ 
അന്ധകൂപത്തിൽ അകപ്പെട്ട നിങ്ങളെ 
ആർക്കും രക്ഷിക്കുവാനികില്ല കഷ്ടം!
നിന്നുള്ളിൽ കുമിഞ്ഞുകൂടിയ രോക്ഷം 
പൊന്തുന്നു ഭയമായി ഭ്രാന്തായി പലപ്പഴും 
ചുറ്റിലും നില്ക്കുന്നവരോക്കെയും 
ശത്രുക്കളെന്ന സംശയ രോഗവും
കൂടാതെ ആർ എസ്സ് സ് എന്ന ദുഷിച്ച സ്വപ്നവും 
നിന്റെ നാശത്തിനു തുടക്കം സൂക്ഷിക്കണം 

(റിക്ക്പ്പെരിയുടെമേൽ   അധികാര ദുരുപയോഗത്തിനു കേസ് 
നിലവിൽ നില്ക്കുന്നു. ജോർജ്ജ് ബുഷിന്‌ അമേരിക്ക വിട്ടു പോകാനാവില്ല 
കാരണം ഇറാഖു യുദ്ധം കള്ള കഥകൾ മെനഞ്ഞു നടത്തിയെന്ന പേരില് അന്താരാഷ്ട്ര 
കോടതിയുടെ അറസ്റ്റു വാറണ്ടും നിലനില്ക്കുന്നു. ഇങ്ങനെ പല മാതൃകാ പുരുഷന്മാരുടെ നാടാണ് 
റ്റെക്സുസ്. അവരുടെ നടുവിൽ താമസിക്കുന്ന രാജേഷിനെ ക്കുറിച്ച് പ്രതീക്ഷകൾ വച്ച് 
പുലർത്തിയിട്ടു കാര്യം ഇല്ല)

ചെളിക്കുഴി വേലു 2015-01-27 21:10:59
അതെയതെ, എനിക്കങ്ങു ബോറടിയാവുന്നു.... വിവരമുള്ളവർ വെല്ലതും പറയുന്നതുകേട്ട് രസിക്കാമായിരുന്നു. വിദ്യാധരാ.., വെല്ലതുമൊന്നു പറഞ്ഞാട്ടെ ... കേക്കട്ടെ...
അങ്ങനെ ഒരുപാടെണ്ണം വായും പൊളർന്നു മീറ്റിംഗും ആൾക്കൂട്ടവും വർത്തമാനവും തപ്പി വട്ടം കറങ്ങുന്നു അമേരിക്കയിൽ.  സബ്‌വേയിൽ കേറി 70-വരെ പണിതു...കാശുണ്ടാക്കി... പെൻഷനും, എസ്.എസും ഒത്തിരി... തിന്നാവുന്നതിൽ കൂടുതൽ വരുമാനം...  ആരോടും മിണ്ടീട്ടില്ല, സംസാരിച്ചിട്ടില്ല, സിനിമ കണ്ടിട്ടില്ല, ടീവി നോക്കീട്ടില്ല, ബൈബിൾ മാത്രമേ വായിച്ചിട്ടുള്ളൂ. റിട്ടയർ ചെയ്തു കഴിഞ്ഞു വാങ്ങിയ കമ്പ്യുട്ടറിൽ ഇ-മലയാളിപ്പത്രം പള്ളി-ബിഷപ്പ്, മെത്രാന്മാരുടെ കഥയും പടവും വെച്ചടിക്കുന്നതുകൊണ്ട് അതിപ്പോൾ ദിവസോം വായിക്കുന്നു. അങ്ങനെ വിദ്യാധരനെ ഇഷ്ട്ടോം ആയി... വല്ലതും ആട്ടിയും ഉരുട്ടിയും ശ്ലോക മാക്കിയും വിദ്യാധരൻ കാച്ചുന്നത് അങ്ങ് പിടിച്ചു. പക്ഷെ ക്രിസ്ത്യൻ വിരോധിയല്ലേന്നു തംശയം... പക്ഷെ കുടുകുടാ ചിരിച്ചും ചിന്തിച്ചും പുതിയ അറിവുകൾ കേട്ടും ഉറങ്ങിപ്പോന്നതു വിദ്യാധരന്റെ എഴുത്തു കൊണ്ടായിരുന്നു...ഇല്ലേൽ ഉറക്കം വരത്തില്ല... ന്യൂയോർക്കിലും, റ്റെക്സാസിലും ഒത്തിരി അങ്ങനെ... വിദ്യാധരാ... എഴുത്...വെല്ലതും ഒന്നു കാച്ച്... അല്ലേലുറങ്ങാൻ വയ്യാ...

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക