Image

മോഹഭംഗം (കവിത: സാബു ജേക്കബ്‌, ഫിലാഡല്‍ഫിയ)

Published on 24 January, 2015
മോഹഭംഗം (കവിത: സാബു ജേക്കബ്‌, ഫിലാഡല്‍ഫിയ)
ഹൃദയത്തിന്‍ ജാലകവാതില്‍ തുറന്നു നീ
മൃദുസ്‌നേഹ ഗീതമായ്‌ വന്നണഞ്ഞു
എന്നിലെ എന്നെ തഴുകിയുണര്‍ത്തുന്ന
മോഹന രാഗത്തിന്‍ ശ്രുതിലയമായ്‌

ആത്മസഖി നീയെന്‍ ചാരത്തണയവെ
ആനന്ദ ലഹരിയില്‍ സ്വയം മറന്നു
നിന്‍ സ്‌നേഹസാന്ത്വനം ഹൃദയപത്മങ്ങളില്‍
തേനൂറും വസന്തത്തിന്‍ പൂക്കളായി

ഒരുമിച്ചു നാം നെയ്‌തോരായിരം സ്വപ്‌നങ്ങള്‍
വിരിയാത്ത മുകുളമായ്‌ ഞെരിഞ്ഞമര്‍ന്നു
വിളയാട്ടമാടുന്ന വിധിയുടെ കരങ്ങളാല്‍
വേര്‍ പിരിഞ്ഞകലത്തു നീ മറഞ്ഞു

പിരിഞ്ഞകന്നെങ്കിലും നിന്നോര്‍മ്മയെന്നാളും
ചിതയായെരിയുന്നെന്‍ ഹൃത്തടത്തില്‍
മഴ മേഘമേ വന്നു പെയ്‌തണച്ചീടുമോ
ആത്മാവിലെരിയുമീ അഗ്‌നിനാളം
മോഹഭംഗം (കവിത: സാബു ജേക്കബ്‌, ഫിലാഡല്‍ഫിയ)
Join WhatsApp News
വായനക്കാരൻ 2015-01-24 09:13:26
കാവ്യസുന്ദരി നനച്ചുവളർതട്ടെ  
ഭാവിയിലും കാവ്യപൂച്ചെടികൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക