Image

പ്രേക്ഷകരുടെ മനം കവരാന്‍ സിക്‌സ്‌ പാക്കുമായി ശ്രീശാന്ത്‌ ഇനി സിനിമയിലും

ആശ പണിക്കര്‍ Published on 24 January, 2015
പ്രേക്ഷകരുടെ മനം കവരാന്‍ സിക്‌സ്‌ പാക്കുമായി  ശ്രീശാന്ത്‌ ഇനി സിനിമയിലും
ഒത്തുകളി വിവാദത്തില്‍പ്പെട്ട്‌ ഏറെനാള്‍ അകന്നുനിന്ന ശ്രീശാന്ത്‌ സിനിമയുടെ ക്രീസില്‍ നിന്നും പുതിയൊരു ഇന്നിംഗ്‌സിനു തുടക്കമിടുന്നു. ബോളിവുഡ്‌ സ്റ്റൈലില്‍ തന്റെ ഗെറ്റപ്പ്‌ അടിമുടി മാറ്റിയാണ്‌ ശ്രീശാന്ത്‌ വരുന്നത്‌. മേക്കോവറിന്റെ ഭാഗമായാണ്‌ ശ്രീശാന്ത്‌ സിക്‌സ്‌ പാക്കിലെത്തുന്നത്‌.

ഒത്തുകളി വിവാദത്തിലൂടെ ക്രിക്കറ്റ്‌ ജീവിതത്തില്‍ നിന്നും വളരെ അകലെയായ ശ്രീശാന്ത്‌ ഇപ്പോള്‍ വെള്ളിത്തിരയിലൂടെ രണ്ടാം വരവിന്‌ കളമൊരുക്കുകയാണ്‌. ക്രിക്കറ്റ്‌ കേന്ദ്ര വിഷയമാക്കി പുരി ജഗന്നാഥ്‌ ഒരുക്കുന്ന തെലുങ്ക്‌ സിനിമ, ഒരു ബോളിവുഡ്‌ ചിത്രം എന്നിവയാണ്‌ ശ്രീശാന്തിന്റെ പുതിയ പ്രോജക്‌റ്റുകള്‍.ഇതിനു മുന്നോടിയായി മിനിസ്‌ക്രീനില്‍ തികച്ചും സജീവമായിരുന്നു താരം.

ക്രിക്കറ്റ്‌ പോലെ തന്നെ ശ്രീയ്‌ക്ക്‌ താത്‌പര്യമുള്ള മേഖലയാണ്‌ ഡാന്‍സും അഭിനയവും.. അതു കൊണ്ടു തന്നെ ഒരല്‍പം കൂടി മുന്നോട്ടു പോയി സംഗീത സംവിധാനത്തിലും ഒരു കൈ പയറ്റി നോക്കുകയാണ്‌ കക്ഷി. ഇതിന്റെ ഭാഗമായി അന്‍പുളള അഴകാ എന്ന തമിഴ്‌ ചിത്രത്തിന്‌ വേണ്ടി സംഗീത സംവിധായകനായും ശ്രീ പ്രവര്‍ത്തിക്കുന്നുണ്ട്‌. ആറ്‌ പാട്ടുകളാണ്‌ ഈ സിനിമയില്‍ ഉള്ളത്‌. ഈ പാട്ടുകളുടെ സംഗീത സംവിധാനം കഴിഞ്ഞു. നേരത്തെ ഝലക്‌ ദിഖ്‌ലാ ജാ പോലുള്ള റിയാലിറ്റി ഷോകളിലും ടി വി പരിപാടികളിലും ശ്രീശാന്ത്‌ മികച്ച പ്രകടനം കാഴ്‌ച വച്ചിരുന്നു. മിനിസ്‌ക്രീനിലെപ്പോലെ സിനിമയിലും തിളങ്ങാനാണ്‌ ശ്രീയുടെ ആഗ്രഹം. ക്രിക്കറ്റ്‌ ലോകത്ത്‌ ഏറെക്കുറെ അന്യനായെങ്കിലും സിനിമയില്‍ ഓള്‍റൗണ്ട്‌ പെര്‍ഫോര്‍മന്‍സ്‌ തന്നെ കാഴ്‌ച വയ്‌ക്കാനാണ്‌ ശ്രീശാന്തിന്റെ ശ്രമം.
പ്രേക്ഷകരുടെ മനം കവരാന്‍ സിക്‌സ്‌ പാക്കുമായി  ശ്രീശാന്ത്‌ ഇനി സിനിമയിലും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക