Image

തിരുവല്ല അസോസിയേഷന്‍ ക്രിസ്മസും പുതുവല്‍സരവും ആഘോഷിച്ചു

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 24 January, 2015
തിരുവല്ല അസോസിയേഷന്‍ ക്രിസ്മസും പുതുവല്‍സരവും ആഘോഷിച്ചു
 ഡാലസ് : തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാലസിന്റെ 8ാമത് ക്രിസ്മസ് പുതുവത്സര ആഘോഷം ജനുവരി 4ന് വൈകിട്ട് 6 മണിക്ക് കരോള്‍ട്ടനില്‍ ഉള്ള ഇന്ത്യന്‍ ക്രീക്ക് ക്‌ളബ് ഹൌസില്‍ വച്ച് നടത്തപ്പെട്ടു. സെക്രട്ടറി ബിജു വര്‍ഗീസിന്റെ സ്വാഗത പ്രസംഗത്തിനു ശേഷം പ്രസിഡന്റ് സോണി ജേക്കബിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിങ്ങില്‍ മുഖ്യാതിഥിയായി എത്തിയ റവ. നൈനാന്‍ ജേക്കബ് ക്രിസ്മസ് പുതുവത്സര  സന്ദേശം നല്‍കി. ഈ കാലങ്ങളില്‍ സമാധാനവും സ്‌നേഹവും കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും  അതോടൊപ്പം തിരുവല്ലയുടെ പഴയ ഓര്‍മകള്‍ അച്ചന്‍ പങ്കു വച്ചതും സദസിനു പുതിയ ഒരു അനുഭവമായി. പ്രസിഡന്റ് സോണി ജേക്കബ് തിരുവല്ല അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ പറ്റി വിശദീകരിച്ചു. ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ വൈ എം സി എയുടെ പ്രോജക്ടിനുള്ള ധനസഹായം നല്‍കും എന്നറിയിച്ചു. 

ആശംസാ പ്രസംഗത്തില്‍ സുജന്‍ കാക്കനാടും,ടി സി ചാക്കോയും തിരുവല്ല അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ ശ്‌ളാഘിച്ചു. പേപ്പറിലും ഇന്റര്‍നെറ്റിലും മാത്രം ഒതുങ്ങുന്ന പല സംഘനകളേക്കാളും വളരെ മുന്നിലായി മാതൃകാ പരമായ പ്രവര്‍ത്തനങ്ങളാണ് 8 വര്‍ഷമായി ഡാലസിലുള്ള തിരുവല്ല അസോസിയേഷന്‍ നടത്തുന്നത് എന്ന് അവര്‍ അഭിപ്രായപ്പെട്ടു. വിവിധ കലാ പരിപാടികള്‍ക്കു ശേഷം ക്രിസ്മസ് ഡിന്നറിനും തിരുവല്ല അസോസിയേഷനെ സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാവര്‍ക്കും മാത്യു സാമുവല്‍ നന്ദി പ്രകടിപ്പിച്ചു. ബിജു വര്‍ഗീസ് അറിയിച്ചതാണിത്.

തിരുവല്ല അസോസിയേഷന്‍ ക്രിസ്മസും പുതുവല്‍സരവും ആഘോഷിച്ചുതിരുവല്ല അസോസിയേഷന്‍ ക്രിസ്മസും പുതുവല്‍സരവും ആഘോഷിച്ചുതിരുവല്ല അസോസിയേഷന്‍ ക്രിസ്മസും പുതുവല്‍സരവും ആഘോഷിച്ചുതിരുവല്ല അസോസിയേഷന്‍ ക്രിസ്മസും പുതുവല്‍സരവും ആഘോഷിച്ചുതിരുവല്ല അസോസിയേഷന്‍ ക്രിസ്മസും പുതുവല്‍സരവും ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക