Image

കേരളാ ഹിന്ദൂസ് ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് പുതിയ നേതൃത്വം

ജോയിച്ചന്‍ പുതുക്കുളം Published on 23 January, 2015
കേരളാ ഹിന്ദൂസ് ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് പുതിയ നേതൃത്വം
മയാമി: സൗത്ത് ഫ്‌ളോറിഡയിലെ ഹിന്ദു മലയാളികളുടെ കൂട്ടായ്മയായി കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന കേരളാ ഹിന്ദൂസ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ (കെ.എച്ച്.എസ്.എഫ്) പുതിയ നേതൃത്വം സ്ഥാനമേറ്റു. ജനുവരി പത്താംതീയതി ശനിയാഴ്ച നാലുമണിക്ക് ഡേവി ഗാന്ധി സ്ക്വയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡിയാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.

പ്രസിഡന്റ് ശ്രീകുമാര്‍ ഹരിലാല്‍, സെക്രട്ടറി ലക്ഷ്മി ചന്ദ്രന്‍, ട്രഷറര്‍ ബിനോയ് നാരായണന്‍, വൈസ് പ്രസിഡന്റ് ഗോപന്‍ നായര്‍, ജോയിന്റ് സെക്രട്ടറി സുരേഷ് നായര്‍, ജോയിന്റ് ട്രഷറര്‍ വിനോദ് കുമാര്‍ നായര്‍, എക്‌സ് ഒഫീഷ്യോ രാജ്കുമാര്‍ എന്നിവര്‍ ചുമതലയേറ്റു. കൂടാതെ കമ്മിറ്റി അംഗങ്ങളായി എബി ആനന്ദ്, പത്മകുമാര്‍, ശ്രീജേഷ് ശ്രീനിവാസന്‍, സദാശിവന്‍, ശോഭാ നായര്‍ എന്നിവരേയും തെരഞ്ഞെടുത്തു.

അഞ്ച് വര്‍ഷം പിന്നിടുന്ന കെ.എച്ച്.എസ്.എഫ് വരുംവര്‍ഷങ്ങളില്‍പൂര്‍വ്വാധികം ശക്തമായ പരിപാടികളോടുകൂടി മുന്നോട്ടുപോകുമെന്ന് പ്രസിഡന്റ് ശ്രീകുമാര്‍ ഹരിലാല്‍ അറിയിച്ചു. എല്ലാ അംഗങ്ങളുടേയും സഹായ സഹകരണവും ഈവര്‍ഷവും ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നിയുക്ത കമ്മിറ്റിയുടെ ആദ്യയോഗം ജനുവരി 24-ന് നടക്കും. പത്മകുമാര്‍ കെ.ജി (305 776 9376) അറിയിച്ചതാണിത്.
കേരളാ ഹിന്ദൂസ് ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക