Image

കാഴ്ച്ചക്കപ്പുറം (കവിത: വാസുദേവ് പുളിക്കല്‍)

Published on 23 January, 2015
കാഴ്ച്ചക്കപ്പുറം (കവിത: വാസുദേവ് പുളിക്കല്‍)
കണ്മുന്നില്‍ കാണുന്ന ഇത്തിരി "വട്ട'ത്തില്‍
എന്തല്ലാം കാഴ്ച്ചകള്‍ കാണ്മൂ നമ്മള്‍
സൂര്യനുദിക്കുന്നു, ചന്ദ്രനുദിക്കുന്നു
രാപ്പകല്‍ മാറി മറഞ്ഞീടുന്നൂ
ഇന്നലെ കണ്ടവര്‍ ഇന്നില്ല ലോകത്തില്‍
"ഇന്നോ', നാളെയിന്നായി മാറീടുന്നു.
എത്ര കുറച്ചു നാം കാണുന്നു, അറിയുന്നു
പഞ്ചേന്ദ്രിയങ്ങളിലൂടെ നിത്യം
പരിധികളുണ്ട്, പരാധീനതയുണ്ട്
നരജന്മം ഒട്ടുമേ പൂര്‍ണ്ണമല്ല
അന്ജ്ഞാനത്തിന്റെ "ഠ' വട്ടമല്ലാതെ
ഞാനെന്ന് ഭാവിക്കാന്‍ ഒന്നുമില്ല
നിത്യം കലഹിച്ചഹങ്കരിച്ചീ ജന്മം
പാഴാകുന്നല്ലോ മനുഷ്യരെല്ലാം
കാഴ്ച്ചകള്‍ കണ്ടു നാം മുന്നോട്ട് നീങ്ങുമ്പോള്‍
കാഴ്ച്ചകള്‍ പിന്നിലും മാറിപ്പോകും
ഒരു കൊച്ചു ജീവിതം ജീവിച്ച് തീര്‍ന്ന
മനുഷ്യനറിയുന്നതെത്ര തുച്ഛം
എന്നിട്ടുമെല്ലാമറിയുന്ന നാട്യവും
ഞാനെന്നഭാവവും എന്തിനാവോ?
കാഴ്ച്ചക്കപ്പുറം (കവിത: വാസുദേവ് പുളിക്കല്‍)
Join WhatsApp News
വായനക്കാരൻ 2015-01-24 16:55:21
പത്രാധിപർ, ചില ‘വിശുദ്ധ പശു‘ക്കളുടെ കൃതികളെ വിമർശിക്കുന്നത് പ്രസിദ്ധീകരിക്കാതിരിക്കുന്ന താങ്കളുടെ നയത്തിൽ ഖേദിക്കുന്നു. 
വിദ്യാധരൻ 2015-01-24 18:44:14
ഞാനെന്ന ഭാവങ്ങൾ ഇല്ലാതെ ലോകത്ത് 
എങ്ങനെ നമ്മൾക്ക് ജീവിച്ചിടാം ?
ഈ ലോകമിന്ന് കറങ്ങി തിരിയുന്നു 
ആഹന്ത എന്നോരച്ചുതണ്ടിൽ.
അന്ജത കേറി തലയ്ക്കു പിടിക്കുമ്പോൾ 
ആഹന്ത തന്നത്താൻ വന്നുകൊള്ളും 
'അല്പം അറിവിനാൽ ആപത്തു വന്നാലും 
അല്പന്മാർക്കായത് കാര്യമല്ല 
ദുർഭൂതം പോകാൻ മടിക്കുന്ന ദേശത്തു 
മൂഢന്മാരാമിവർ ചാടിക്കേറും 
പള്ളികൾ ക്ഷേത്രങ്ങൾ രാഷ്ട്രീയം ആത്മീയം 
ഇതെല്ലാം ഇവരുടെ തട്ടകംതാൻ.
നല്ലൊരു നേതാവിൻ ലക്ഷണം ചൊല്ലിയാൽ 
നിങ്ങളും അറിയാതെ ചിരിച്ചുപോകും 
കണ്ണുകൾ തള്ളിയും കവിളുകൾ ചാടിയും 
ബിയറു വീപ്പക്കൊത്ത  വയറും വേണം  
നല്ലൊരു ജുബ്ബയും കണ്ട്ഠത്തിൽ കയർമാലേം 
കൂടാതെ കയ്ത്തണ്ടിൽ കങ്കണവും,
ഇറക്കണം പത്ര കുറിപ്പടിക്കടി 
ഞെട്ടണം 'ചാകുന്ന' വാർത്ത കേട്ടാൽ
ആരെല്ലാം എന്തെല്ലാം ചീത്ത വിളിച്ചാലും 
പോത്തിനെ വെല്ലും  തൊലിക്കട്ടി വേണം 
തൂക്കണം വീട്ടിലെ ഭിത്തിയിലൊക്കയും 
രാഷ്ട്രീയചോരരോടൊത്തുള്ള  ചിത്രമേറെ 
കൂടാതെ ഒരു അവിവിഹിത ബന്ധവും 
കൂട്ടിടും നേതാവിൻ മാറ്റൊരല്പം 
സൂര്യനും ചന്ദ്രനും ഉദിക്കാതിരിക്കുവാൻ 
പോകണം ഗുരുവായൂർ അമ്പലത്തിൽ 
അല്ലെങ്കിൽ കണ്ടിടും പൊതുജന കഴുതകൾ 
വല്ലാതെ നാറുന്ന കാഴ്ച വേറേം 
നല്ലൊരു കാഴ്ച കണ്ടിട്ടു  മരിക്കുവാൻ
ഭാഗ്യം ഉണ്ടാകുമോ കവി ആർക്കറിയാം?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക