Image

"സോളിഡ് ഫുഷന്‍ റ്റെംറ്റേഷന്‍ 2015' സംഗീത മെഗാഷോയുടെ ടിക്കറ്റ് വില്പനയുടെ കിക്ക് ഓഫ്­ നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 23 January, 2015
"സോളിഡ് ഫുഷന്‍ റ്റെംറ്റേഷന്‍ 2015' സംഗീത മെഗാഷോയുടെ ടിക്കറ്റ് വില്പനയുടെ കിക്ക് ഓഫ്­ നടത്തി
വാഷിങ്ങ്ടന്‍ ഡി.സി: നിത്യസഹായ മാതാവിന്‍െറ നാമ ത്തിലുള്ള ഗ്രേറ്റര്‍ വാഷിങ്ങ്ടന്‍ സീറോ മലബാര്‍ ചര്‍ച്ച് സ്വന്തമായി ഒരു ആരാധനാലയം നിര്‍മ്മിക്കുന്നതിനുള്ള ധന സമാഹരണത്തിനായി
സംഗീത മെഗാ ഷോ നടത്തുന്നു.

മെയ്­ മാസം ഒമ്പതാം തിയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ബെല്‍റ്റ്‌സ്‌വില്ലിലുള്ള ഹൈപോയിന്‍ ഹൈസ്കൂളില്‍ വച്ചു സ്റ്റീഫന്‍ ദേവസ്സിയും, പിന്നണി ഗായിക റിമി ടോമിയും നയിക്കുന്ന സംഗീത മെഗാ ഷോയുടെ ടിക്കറ്റ് വില്‍പ്പനയുടെ ഉത്ഘാടനം ജനുവരി മാസം 18 -ന് മേരിലാന്റിലുള്ള സെന്റ് ഓഫ് ലിമ പള്ളിയില്‍വച്ച് മിഷന്‍ ഡയറക്ടര്‍ ഫാ. മാത്യു പുഞ്ചയില്‍ നിര്‍വഹിച്ചു.

വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടന്ന യോഗത്തില്‍ വെച്ചു റോയ്­ മാത്യു, രഞ്ജു തച്ചങ്കരി, ഫ്രാന്‍സിസ് പള്ളിപറമ്പില്‍ എന്നിവര്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മനോജ്­ മാത്യുവിന്റേയും, ടിക്കറ്റ്­ സെയില്‍സ് കോ­ര്‍ഡിനേറ്റര്‍ തോമസ്­ സെബാസ്റ്റ്യന്റേയും സാന്നിധ്യത്തില്‍ ഫാ. മാത്യു പുഞ്ചയില്‍ നിന്ന് ടിക്കറ്റ്­ ഏറ്റു വാങ്ങി.

പ്രസ്തുത പരിപാടിയുടെ വിജയത്തിനായി എല്ലാവരുടയും സഹായ സഹകരണം ഫാ. മാത്യു പുഞ്ചയില്‍ തന്റെ സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു. റെക്‌സ് തോമസ്­, ജാസ്മിന്‍ ജോസ്, ഡേവിസ് ചാലിശേരരി, ജോണി ആലഞ്ചേരി, ജെയിംസ്­ പോള്‍, ജോയല്‍ ജോസ് ,ജെന്‍സണ്‍ ജോസ് , റോബി ജോര്‍ജ്, ജെഫി ജോര്‍ജ്, റോയി റാഫേല്‍, ജിജോ ജോസഫ്­ ,തോമസ്­ എബ്രഹാം, ലിജി റെജി, നിഷ ഫ്രാന്‍സിസ്­ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം തുടങ്ങി.
"സോളിഡ് ഫുഷന്‍ റ്റെംറ്റേഷന്‍ 2015' സംഗീത മെഗാഷോയുടെ ടിക്കറ്റ് വില്പനയുടെ കിക്ക് ഓഫ്­ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക