Image

ആരോപണക്കാര്‍ മദ്യ രംഗത്തെ തേരട്ടകള്‍: മാണിയും തരൂരും ഉണര്‍ത്തുന്നത് (ജോര്‍ജ് നടവയല്‍)

(ജോര്‍ജ് നടവയല്‍) Published on 23 January, 2015
ആരോപണക്കാര്‍ മദ്യ രംഗത്തെ തേരട്ടകള്‍: മാണിയും തരൂരും ഉണര്‍ത്തുന്നത് (ജോര്‍ജ് നടവയല്‍)
കേരളത്തിന്റെ സാംസ്‌കാരികാധ:പതനത്തിന്റെ ബലിയാടുകളായ നേതാക്കളുടെയും ധിഷണാശാലികളുടെയും നിരയില്‍ ശ്രീ. കെ. എം. മാണിയേയും ശ്രീ ശശി തരൂരിനെയും രേഖപ്പെടുത്തുക എന്ന വിപര്യയസന്ധിയില്‍ മാറ്റുവിന്‍ ചട്ടങ്ങളേ എന്ന് ആക്രോശിക്കാന്‍ വിദേശവാസ മലയാളികള്‍ക്കേ കഴിയൂ. ഈ രണ്ടു പ്രഗത്ഭര്‍ പെട്ടിരിക്കുന്ന കുരുക്ക് പെരുമാറ്റ ദൂഷ്യങ്ങളുള്ളവര്‍ തീര്‍ത്ത കെണിയുടേതു കൂടിയാണ്.

മാണിയെപ്പോലെ ഇത്ര രാഷ്ടീയക്കാരനായ ഒരു നേതാവിനെ കേരളം ഇനി കാണുമെന്ന് തോന്നുന്നില്ല. പക്ഷേ അദ്ദേഹത്തെ കുടുക്കിയത് ഒരു ആരോപണം. അദ്ധ്വാന വര്‍ഗങ്ങളായ; സാധാരണരില്‍ സാധാരണരായ കൂലിപ്പണിക്കാരുള്‍പ്പെടെയുള്ള ജനങ്ങളുടെ പിച്ചച്ചട്ടിയിലെ നാണയത്തുട്ടുകള്‍ മദ്യമെന്ന മദിരാക്ഷിയെ കാട്ടി പ്രലോഭിപ്പിച്ച് അടിച്ചെടുത്ത് ഇത്തിള്‍ക്കണ്ണിപോലെ, തേരട്ട പോലെ  ചീര്‍ക്കുന്ന മദ്യ ലോബിയുടെ കെണിയില്‍ മാണി പെട്ടു; അതല്ലെങ്കില്‍ തത്പരക്ഷികള്‍ കുടുക്കി.

മറ്റു രാഷ്ട്രീയക്കാരും പള്ളിക്കാരും അമ്പലക്കാരുംഇക്കാര്യത്തില്‍ വിവസ്ത്രരാക്കപ്പെടാതെ ഭാഗ്യം കൊണ്ട് തത്ക്കാലത്തേക്ക് രക്ഷപ്പെട്ടു നില്ക്കുന്നൂ എന്നു മാത്രം. പാര്‍ട്ടി പ്രവര്‍ത്തനത്തിനും, പെരുന്നാളിനും ഉത്സവത്തിനും കെട്ടിട നിര്‍മ്മാണത്തിനും സമൂഹ വിവാഹത്തിനും രാഷ്ട്രീയ പ്രചാരണത്തിനും ഇലക്ഷന്‍ ഫണ്ടിനും യൂണിയന്‍ മാഗസ്സിനും പണം ഈ മദ്യ ലോബിയില്‍ നിന്ന് വാങ്ങാത്ത ഏതു കോണ്‍ഗ്രസ്സാണുള്ളത്? മാര്‍ക്‌സിസ്റ്റാണുള്ളത്, കമ്മ്യൂണിസ്റ്റാണുള്ളത്?

ഇങ്ങനെ പണം കൊടുത്ത് ലോബീങ്ങ് നടത്തി ജനത്തെ വിഷത്തില്‍ മുക്കിക്കൊല്ലുന്ന ഇവറ്റകള്‍ പിന്നീട് എന്റെ കൈയീല്‍ നിന്ന് പണം വാങ്ങിയേ എന്നു പറയുമ്പോള്‍ അത്തരം വേശ്യമാരൂടെ ചാരിത്ര പ്രസംഗം പ്രക്ഷേപണം ചെയ്യാനും ജനങ്ങളുടെയും ഭരണാധികാരികളുടെയും ചിന്താബോധത്തെ ബ്ലാക്ക് മെയില്‍ ചെയ്യാനും ഇവറ്റകളെ ഇങ്ങനെ അനുവദിച്ചാല്‍ രാജ്യം എങ്ങനെ നന്നാവും. മാദ്ധ്യമങ്ങളുടെ എത്തിക്‌സില്ലായ്മ - അതാണ് ഇതിനെല്ലാം വളം വച്ചുകൊടുക്കുന്നത്.

ശശി തരൂരിന്റെ ഭാര്യ അകാലത്തില്‍ മരണപ്പെപ്പട്ടു. ഏതെല്ലാം തരത്തിലാണ് മാദ്ധ്യമങ്ങള്‍ ഗോസ്സിപ്പുകള്‍ കൊണ്ട് ആ ദമ്പതികളുടെയും കുടുംബത്തിന്റെയും സ്വകാര്യതയെ അപമാനിക്കുന്നത്. തരൂര്‍ കുറ്റക്കാരനാണെന്ന് കോടതി വിധിക്കുന്നതു വരെ, മാണി അഴിമതിക്കാരനാണെന്ന് കോടതി വിധിക്കുന്നതു വരെ, അവരെ ശത്രുക്കളെപോലെ, കുറ്റവാളികളെപോലെ ജീവനോടെ ചിത്രവധം ചെയ്യുന്ന രീതി മലയാളി അവസാനിപ്പിക്കണം. അവര്‍ കുറ്റവാളികളെന്നു കോടതി പറയും വരെ '' ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്'' എന്ന നീതി ബോധം മലയാളി എന്നു ഉയര്‍ത്തും?
ഒപ്പം; സരിതമാര്‍ക്കും ബിജു രമേശന്മാര്‍ക്കും ഒരു ജനതയെ വട്ടം കറക്കാതിരിക്കാനുള്ള താക്കീതുകളാണ് മാദ്ധ്യമങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും നല്‌കേണ്ടത്.
വിമര്‍ശനമാകാം, എന്നാല്‍ വൈര്യമാകരുത്. ടെലിവിഷന്‍ സീരിയലുകളിലെ മൗഢ്യങ്ങള്‍ എല്ലാ രംഗത്തും ശീലമാക്കുന്ന കപട തദ്ദേശ മലയാളി ഇന്ന് ധൂര്‍ത്തടിക്കുന്നത് ഗള്‍ഫിലും അമേരിക്കയിലും യൂറോപ്പിലും കഠിനാദ്ധ്വാനം ചെയ്യുന്ന അദ്ധ്വാന മലയാളികളുടെ വിയര്‍പ്പിന്റെ വിലയാണെന്നു മറക്കരുത്.
രാഷ്ടീയ പ്രവര്‍ത്തകരാരും കെട്ടു താലിയോ സ്വന്തം പറമ്പിലെ വിളവുകളോ വിറ്റല്ലരാഷ്ട്രീയം പയറ്റുന്നത്. സാധാരണയായി, അമേരിക്കയിലായാലും ഏതു വികസിത രാജ്യത്തായാലും, സംഭാവനകളിലൂടെയാണ്.
ഇത്തരം ബിജു രമേശ് സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അമേരിക്കയിലെപ്പോലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള പണം സ്വരൂപിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ വിശാലമായി നിയമ സാധുതയുള്ളതാക്കി വിപുലീകരിക്കുകയാണ് വേണ്ടത
Join WhatsApp News
Ninan Mathullah 2015-01-23 07:54:42
We have seen irresponsible behaviour from the media during the last couple of years. Instead of upholding age old values, media sided with vested interests and racial and political groups to help them come to power for selfish gains( even media owned by supporters of these political, racial or divisive forces). Kerala is loosing as a community when others are marching ahead. It is not the same Kerala I grew up as a boy. Our age old values are gone.
Tharakan 2015-01-23 10:12:46
നടവയില്ന്റെ ലേഖനം കണ്ടാൽ തോന്നും മാണിയും തരുരും ഇന്നലെ ജനിച്ച പുന്യാലന്മാരനന്നു. ആരോപനക്കാർ തെരട്ട്യോ തിമിങ്ങലാവോ ആയിക്കോട്ടെ, അതിനെന്താ? തെറ്റ് ആര് ചെയ്താലും തെറ്റ് തന്ന്യാ. നമ്മളുടെ ജനാധിപത്യ പക്രിയയിൽ മീഡിയ യുടെ സ്ഥാനം വളരെ വലുതാണ്. സുതാര്യമായ ഒരു അനേഷണം ആണ് ഇതിലേക്ക് ചൂണ്ടി കാണിക്കുന്നത്.  നോ മോർ ഫൂലാക്കിംഗ്.

വിദ്യാധരൻ 2015-01-23 12:18:09
നടവയലിന്റെ കവിത വായിച്ചപ്പോൾ തോന്നി അയ്യാൾ ഒരു ഉൾബോധമുള്ള വ്യക്തിയാണെന്ന്. പക്ഷെ മാണിക്ക് വേണ്ടി വാദിക്കുന്നത് കത്തോലിക്കാ സ്നേഹമാണെന്ന് മനസിലാക്കാൻ കേരളത്തിലെ നാറിയ രാഷ്ട്രീയക്കാരെ മനസിലാക്കിയിട്ടുള്ളവർക്ക് മനസിലാക്കാൻ വലിയ പ്രയാസം ഇല്ല അതുപോലെ നടവയലിന്റെ മനസ്സിന്റെ ഉള്ളറകളിൽ പറ്റിപിടിച്ചിരിക്കുന്ന ജാതി സ്വഭാവവും.   നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയെട്ടെ എന്ന് യേശുവിന്റെ വാക്കിനെ ഒന്ന് പരാവർത്തനം ചെയ്യുത് എഴുതിയാൽ ഇങ്ങനെ എഴുതാം ,"കൈയ്കളിൽ അഴുമതിയുടെ കറപുരളാത്ത എത്ര രാഷ്ട്രീയക്കാർ കേരളത്തിലുണ്ട്" എന്ന്.  പിന്നെ നടവയലിന്റെ കൂർമ ബുദ്ധിയിൽ തെളിഞ്ഞ മറ്റൊരാശയമാണ് 'തരൂരെന്ന കള്ളനെ' പുണ്യവാളനാക്കി മാണി പുണ്യവാളന്റെ പേരിനോട് ചേർത്ത് അവധരിപ്പിച്ചത്.  അങ്ങനെ അവധരിപ്പിച്ചാൽ തന്റെ ജാതി സ്നേഹം ആർക്കും മനസിലാകുകയുമില്ല സംഗതി വളരെ ഗോപ്യമായി അവതരിപ്പിക്കുകയും ചെയ്യാം എന്ന് ഈ കുത്സിത ബുദ്ധി കരുതുന്നുണ്ടാവാം.

ഇല്ലാ വിടില്ല നിങ്ങളെ ഞങ്ങൾ 
കള്ള വേഷങ്ങളിൽ കറങ്ങുന്ന കൂട്ടരേ 
പൊള്ളയായ നിങ്ങടെ ജീവിത കഥകളും 
 കള്ളത്തരങ്ങളും പുറത്തു ചാടിക്കും ഞങ്ങൾ 
സാഹിത്യകാരനായി കവിയായി
സാമൂഹ്യ പരിഷക്കർത്താവായി 
മാധ്യമങ്ങളിൽ മിന്നും കപട്യവർഗ്ഗമെ   
പിച്ചിക്കീറിടും നിങ്ങടെ മുഖംമൂടി 
നഗ്നരാക്കി നിറുത്തിടും പൊതുസ്ഥലങ്ങളിൽ 
തിരിഞ്ഞൊന്നു നോക്ക് നിൻ ആതമാവിലെക്കു 
തലതിരിഞ്ഞ നിൻ ചിന്തയെ കാണുക സ്വയം 
സത്യത്തിൻ കാവലാളാകേണ്ട കവി 
വൃത്തികേടിന്  കൂട്ട് നില്ക്കുന്നു  കഷ്ടം !
മാണിയും തരൂരും നില്ക്കട്ടെ നഗ്നരായി 
കാണട്ടെ ജനം അവരുടെ തനി നിറം 
കണ്ണുമടച്ച് പാലുകുടിക്കാംമെന്ന് 
ഒട്ടും കരുതണ്ട മാർജ്ജാരനാം നീ 

വായനക്കാരൻ 2015-01-23 14:29:00
ഭഗവദ്‌ഗീത (15:11)  
യതന്തോ യോഗിനശ്ചൈനം 
പശ്യന്ത്യാത്മന്യവസ്ഥിതം
യതന്തോപ്യകൃതാത്മാനോ 
നൈനം പശ്യന്ത്യചേതസഃ

യത്നം ചെയ്യുന്ന യോഗികൾ ശരീരത്തിൽ വർത്തിക്കുന്ന ഈ ആത്മാവിനെ വേർതിരിച്ചു കണ്ടറിയുന്നു .എന്നാൽ പ്രയത്നം ചെയ്യുന്നതായാലും അനധികാരികളായ മൂഢന്മാര്‍ക്കു ഇതിനെ,അല്ലെങ്കിൽ സത്യത്തെ കാണുവാനോ മനസിലാക്കുവാനൊ ,അറിയുവാനോ സാധിക്കുന്നില്ല 
Kumaran 2015-01-23 16:41:23
Nadavayal said it correctly. If these therattakal gave money, it is good. What did Mani sar promised?
Any way, only vargeeyakkaar will see katholic sneham in the article. Biju Ramesh always comes wearing his religion on his forehead.
Why not Christains portray a cross and Muslims a crescent on their forehead?
Rajesh Texas 2015-01-23 19:18:32
ഇത് വായിച്ച പാടെ വര്‍ഗീയമായിട്ടു ചിന്തിക്കുന്ന ചിലര്‍... അപ്പോള്‍ ആരാണ് മനസ്സില്‍ വര്‍ഗീയ വിഷവുമായി നടക്കുന്നതെന്ന് വ്യക്തം! ഒരാളില്‍ കുറ്റം ആരോപിക്കപ്പെടുന്ന ആനിമിഷം മുതല്‍ ആ മനുഷ്യനെ കുറ്റവാളിയായി കണ്ടു ഇന്റര്‍നെറ്റിലും മറ്റും കയറി വായില്‍ വരുന്നതെല്ലാം വിസര്‍ജിക്കുക ഇന്ന് പതിവായിട്ടുണ്ട്. പ്രത്യേകിച്ചും മലയാളികളില്‍!! ആ വ്യക്തി അത് ആരായാലും ഏതു മതത്തില്‍ പെട്ടവനായാലും കുറച്ചുകൂടി ക്ഷമ കാണിക്കൂ മലയാളികളെ...നിങ്ങള്‍ക്കെല്ലാം തെറി പറയാന്‍ മുട്ടി നില്കുകയാണോ? മലയാളികളുടെ ഈ പ്രവണത വളരെ തെറ്റാണു, നിരുല്സാഹപ്പെടുത്തേണ്ടതാണ്.
A.C.George 2015-01-24 08:51:08

I agree with Vidhyadharan Master. Any issues we have to take case by case. When we try to judge or analysis the facts we have to be independent and impartial. Whether that person belongs to your/our religion, caste or creed is immaterial. He or she may be your friend, or any relative forget for the time being and take only the criminal or improper acts for judgment or consideration. I am not white washing or black listing any particular person, particular political group just based on my belief. Here many UDF, BJP, Kallu Maffia groups, religious groups or LDF groups or persons are corrupted and proved. Just because of that reasoning, we cannot cover up, save K.M.Mani or Sasi Tharur and make them saints. Let the case and investigation take its course. Most of the time our Malayalee NRI people carry Sasi Tharur to their shoulders as their most favorite person. In reality what service he has done to the community? Nothing. He is very cunning and lucky politician. In Sunada’s case if you and me in Sasi’s place, just imagine. What will happen by this time? Even though I have some soft corner towards Kerala Congress, I just believe justice must take its course. “Justice for all “.  I remember a Tamil song. “ Ouru Thavru Chethal Avan Daivamanalum Vidamatten”

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക