Image

ഗര്‍ഭ ചിദ്രത്തിന് ധനസഹായം നിര്‍ത്തലാക്കുന്ന ബില്‍ പാസ്സായി

പി. പി. ചെറിയാന്‍ Published on 23 January, 2015
ഗര്‍ഭ ചിദ്രത്തിന് ധനസഹായം നിര്‍ത്തലാക്കുന്ന ബില്‍ പാസ്സായി
വാഷിങ്ടണ്‍:  ഗര്‍ഭ ചിദ്രം നടത്തുന്നതിനു ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പദ്ധതിയനുസരിച്ച് നല്‍കി വന്നിരുന്ന ഫെഡറല്‍ ധനസഹായം പൂര്‍ണ്ണമായും നിരോധിച്ചു കൊണ്ടുളള ബില്‍ യുഎസ് ഹൗസ് ജനുവരി 22 വ്യാഴാഴ്ച പാസ്സാക്കി.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുളള യുഎസ് ഹൗസില്‍ 242 വോട്ടുകള്‍ അനുകൂലമായി ലഭിച്ചപ്പോള്‍ 179 പേരാണ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. ഗര്‍ഭ ചിദ്രം നടത്തുന്നത് സ്ത്രീകളുടെ അവകാശമാണെന്ന വാദം ഡമോക്രാറ്റുകള്‍ ഉന്നയിച്ചുവെങ്കിലും ഭൂരിപക്ഷം ലഭിച്ചില്ല.

യുഎസ് ഹൗസില്‍ ബില്ലിനെ കുറിച്ചുളള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ബില്ലിനനുകൂലമായും പ്രതികൂലമായും പുറത്ത് പ്രകടനങ്ങള്‍ നടന്നിരുന്നു.

യുഎസ് ഹൗസ് പാസ്സാക്കിയ ഈ ബില്ല് പ്രസിഡന്റ് ഒബാമ വീറ്റൊ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

കുറഞ്ഞ വരുമാനക്കാര്‍ക്ക് ഫെഡറല്‍ സ്‌റ്റേറ്റ് ഇന്‍ഷ്വറന്‍സ് പദ്ധതിയനുസരിച്ച് ലഭിക്കുന്ന ധനസഹായവും, ഗവണ്‍മെന്റ് നടത്തുന്ന ഹെല്‍ത്ത് ക്ലിനിക്കുകള്‍ക്കുള്ള സഹായവും ഈ ബില്‍ പാസ്സായതോടെ നിര്‍ത്തലാകും. ഗര്‍ഭ ചിദ്രത്തെ എതിര്‍ക്കുന്ന ഗ്രൂപ്പ് ബില്‍ പാസ്സായതില്‍ ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍ അനുകൂലിക്കുന്നവര്‍ തീര്‍ത്തും നിരാശരാണ്. ഒബാമയുടെ അടുത്ത നടപടി എന്തായിരിക്കുമെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.
ഗര്‍ഭ ചിദ്രത്തിന് ധനസഹായം നിര്‍ത്തലാക്കുന്ന ബില്‍ പാസ്സായി ഗര്‍ഭ ചിദ്രത്തിന് ധനസഹായം നിര്‍ത്തലാക്കുന്ന ബില്‍ പാസ്സായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക