Image

മോഹന്‍ലാല്‍ വീണ്ടും മേജര്‍ രവിയ്‌ക്കൊപ്പം

Published on 22 January, 2015
മോഹന്‍ലാല്‍ വീണ്ടും മേജര്‍ രവിയ്‌ക്കൊപ്പം

മലയാളികളുടെ പ്രിയങ്കരനായ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തന്റെ അടുത്ത ചിത്രത്തില്‍ കുംടുംബനാഥന്റെ വേഷം അവതരിപ്പിക്കുന്നു. മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് താരം പതിവില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ കഥ മോഹന്‍ലാലിനോട് പറഞ്ഞെന്നും അദ്ദേഹത്തിന് അത് ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും മേജര്‍ രവി പറഞ്ഞു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കുടുംബനാഥന്റെ വേഷമാകും താരം അവതരിപ്പിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

മേജര്‍ രവി മുന്പ് സംവിധാനം ചെയ്ത കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ ആര്‍മി ഓഫീസറിന്റെ വേഷമാണ് അഭിനയിച്ചിരുന്നത്. 

പൃഥ്വിരാജ് നായകനാകുന്ന പിക്കറ്റ്43 ആണ് മേജര്‍ രവിയുടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ജനുവരി 23ന് ചിത്രം തിയറ്ററുകളില്‍ എത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക