Image

മാണിയുടെ അന്തകന്‍ സൂധീരനോ ? ഉമ്മന്‍ ചാണ്ടിയോ ?

അനില്‍ പെണ്ണുക്കര Published on 22 January, 2015
മാണിയുടെ അന്തകന്‍ സൂധീരനോ ? ഉമ്മന്‍ ചാണ്ടിയോ ?
ഭൂകമ്പം വരാനിരിക്കുന്നതേയുള്ളൂ എന്ന് രണ്ട് ദിവസം മുന്‍പ് കുറിച്ചത് വെറുതെയായില്ല എന്നു തോന്നുന്നു. മാണിസാറിന്റെ കാര്യം ഏതാണ്ട് തീരുമാനമാകുന്നു എന്നുവേണം കരുതാന്‍. അത് എങ്ങനെയാകും എന്നാണ് കേരളജനതയും, രാഷ്ട്രീയവും ഉറ്റുനോക്കുന്നത്.

മാണി സാര്‍ സ്വയം രാജിവയ്ക്കുമോ?
അതോ രാജി വയ്പ്പിക്കുമോ?
അതോ യുഡിഎഫ് വിടുമോ?

മാണിസാര്‍ ഇപ്പോള്‍ മനസ്സാ ശപിക്കുന്നത് സുധീരനെയാകും. ഈ പൊല്ലാപ്പിനെല്ലാം കാരണം അദ്ദേഹമാണല്ലോ. ജനങ്ങളുടെ പക്ഷത്തുനിന്ന് നടത്തിയ ജനപക്ഷയാത്രയാണ് ഈ പുകിലുകള്‍ക്കെല്ലാം കാരണം. കേരളത്തിലെ പെണ്ണുങ്ങള്‍ക്ക് സമാധാനം വേണം. അവര്‍ സമാധാനമായി കിടന്നുറങ്ങണം. അതിന് മദ്യം പൂര്‍ണ്ണമായും  നിരോധിക്കണം. സമത്വസുന്ദരകേരളം. മദ്യവിരുദ്ധ കേരളം എന്നെല്ലാം കാസര്‍കോട് മുതല്‍ പാറശ്ശാലവരെ വിളിച്ചുപറഞ്ഞ് എത്തിയപ്പോഴേക്കും ഉമ്മന്‍ചാണ്ടി സുധീരനിട്ട് ഏഴിന്റെ ഒരു പണി കൊടുത്തു.

സമ്പൂര്‍ണ്ണ മദ്യനിരോധനം! 

ഒരിക്കലും നടക്കാത്ത സ്വപ്നമാണെന്ന് സുധീരന് അറിയാമായിരുന്നിട്ടും ചാണ്ടി ഇത്തരമൊരു ചതി ചെയ്യുമെന്ന് സാക്ഷാല്‍ എ.കെ.ആന്റണി പോലും വിചാരിച്ചുകാണില്ല.

ഈ സമയത്താണ് മാണിസാറിന് വിനാശകാലെ വിപരീത ബുദ്ധി എന്നവണ്ണം മുഖ്യമന്ത്രി മോഹം തലയ്ക്കു പിടിച്ചത്. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ല. പിണറായിയുടെ കെണിയില്‍ പിസി.ജോര്‍ജ് മാണിസാറിനെ കൊണ്ടെത്തിച്ചു.

ഇതുവരെ കാത്തുസൂക്ഷിച്ച കസ്തൂരി മാമ്പഴം മാണിസാര്‍ തട്ടിയെടുക്കുമെന്ന് മനസ്സിലാക്കിയ ചാണ്ടി പറ്റിച്ച പണിയാണ്. ബിജു രമേശിന്റെ നാടകമെന്നാണ് ചില തന്ത്രശാലികളായ രാഷ്ട്രീയക്കാരുടെ പക്ഷം.

ഘടകകക്ഷികളെ അംഗബലമനുസരിച്ച് ഇല്ലാതാക്കി വരികയാണ് ഉമ്മന്‍ചാണ്ടി. എം.വി.രാഘവന്‍, ഗൗരിയമ്മ, ബാലകൃഷ്ണ പിള്ള, അടുത്തത് ജോണി നെല്ലൂരും, അനൂപ് ജേക്കബും, വീരേന്ദ്രകുമാര്‍ ഇങ്ങനെ പട്ടിക നീളുമ്പോള്‍ മാണിസാറിനെക്കൂടി ഒതുക്കത്തില്‍ വിഴുങ്ങിക്കളഞ്ഞാല്‍ പിന്നെ 'ഓനും പുതുപ്പെണ്ണു'മായി ഒരു വിലസല്‍. ഇങ്ങനെയൊക്കെയാവുകയാണ് കാര്യങ്ങള്‍.

മാണി-ബിജു രമേശ് വിവാദം മാണിയുടെ ബജറ്റ് അവതരണത്തില്‍ വരെയെത്തി നില്‍ക്കുന്നു. കളങ്കിതനെന്ന് ആരോപിക്കപ്പെടുന്ന മാണിസാര്‍ ബജറ്റ് അവതരിപ്പിച്ചാല്‍ കേരളജനത വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ നല്ല പണി കൊടുക്കുമെന്നാണ് വയലാര്‍ജി ഭക്തനായ അജയ് തറയിലെപ്പോലെയുള്ളവരുടെ അഭിപ്രായം . ഇത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമല്ലെന്ന് നമുക്കെല്ലാം അറിയാം. ഇത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമല്ലെന്ന് നമുക്കെല്ലാം അറിയാം. എന്തായാലും ഇനി വരാനിരിക്കുന്ന ദിവസങ്ങള്‍ ആറ്റം ബോംബുകളുടേതാണ്.

മാണിസാറിന്റെ കഴിഞ്ഞ അന്‍പതുവര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിന് യഥാര്‍ത്ഥത്തില്‍ തുരങ്കം വയ്ച്ചത് ആരാണെന്നാണ് എന്റെ ചോദ്യം? മദ്യനിരോധനത്തിനായി പ്രസംഗിച്ച സുധീരനോ? 
അതോ മദ്യം നിര്‍ത്തലാക്കിയ ഉമ്മന്‍ചാണ്ടിയോ? അതോ കോഴ കൊടുത്ത ബിജു രമേശോ ? എന്തായാലും അന്‍പതു വര്‍ഷത്തെ രാഷ്ട്രീയ ജീവിതം ഇല്ലാതാക്കാന്‍ ഒരു നിമിഷം മതി എന്ന് ഒരു ഓര്‍മ്മപ്പെടുത്തലായി ഇത്. 

ശംഭോ മഹാദേവാ!

മാണിയുടെ അന്തകന്‍ സൂധീരനോ ? ഉമ്മന്‍ ചാണ്ടിയോ ?
മാണിയുടെ അന്തകന്‍ സൂധീരനോ ? ഉമ്മന്‍ ചാണ്ടിയോ ?
Join WhatsApp News
Ninan Mathullah 2015-01-22 10:48:11
Many are trying behind the scene to push Oommen Chandy from that chair, and sit there. They are trying all things possible, including to divide UDF. Several of the articles appearing in emalayalee, appears to cater to such desires. They try to creat misunderstanding and jealousy in UDF with such opinions. Some of these suggestions, either Oommen Chandy or others in the ruling party might not have even dreamed of. When the analysis in the article suggest so, readers tend to think that the outcome is the resultof pre-planned strategies. The truth can be far from it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക