Image

ബി.ജെ.പി പ്രവേശം അടുത്ത ആഴ്ചയെന്ന് നടന്‍ സുരേഷ് ഗോപി

Published on 22 January, 2015
ബി.ജെ.പി പ്രവേശം അടുത്ത ആഴ്ചയെന്ന് നടന്‍ സുരേഷ് ഗോപി
തിരുവനന്തപുരം: തന്റെ ബി.ജെ.പിയിലേക്കുള്ള പ്രവേശനം അടുത്തയാഴ്ചയുണ്ടാവുമെന്ന് നടന്‍ സുരേഷ് ഗോപി പറഞ്ഞു.

ബി.ജെ.പിയില്‍ ചേരുവാനുള്ള തീരുമാനം നേരത്തെതന്നെ നേതൃത്വത്തെ അറിയിച്ചിട്ടുള്ളതാണ്. എപ്പോഴാണ് ചേരേണ്ടതെന്ന കാര്യത്തില്‍ അവരാണ് തീരുമാനമെടുക്കേണ്ടത്. റിപ്പബ്‌ളിക്ക്ദിന തിരക്കുകള്‍ക്ക് ശേഷം തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ വ്യാഴാഴ്ച അറിയിച്ചിരുന്നു. ഇക്കാര്യം സുരേഷ് ഗോപിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും തീരുമാനം ഉചിതമായ സമയത്ത് സുരേഷ് ഗോപി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി പ്രവേശം അടുത്ത ആഴ്ചയെന്ന് നടന്‍ സുരേഷ് ഗോപി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക