Image

മറിയം മുക്കിന്റെ ആപ്പ് റിലീസ് ചെയ്തു

Published on 22 January, 2015
മറിയം മുക്കിന്റെ ആപ്പ് റിലീസ് ചെയ്തു
കൊച്ചി  ജനുവരി 22, 2015: പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ നായകനാവുന്ന മറിയം മുക്കിന്റെ ആപ്പ് പുറത്തു വിട്ടു. മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ ആപ്പ് മുഖാന്തരം സിനിമയുടെ ഗാനങ്ങളും ദൃശ്യങ്ങളും ആസ്വദിക്കുവാന്‍ സാധിക്കും. സിനിമയുടെ ഒഫീഷ്യല്‍ മ്യൂസിക്  ലെബല്‍ ആയ ങൗ്വശസ 247 ആണ് ആപ്പ് നിര്‍മ്മിക്കുകയും റിലീസും ചെയ്തത്. മറിയം മുക്കിന്റെ ആപ്പ് സൗജന്യമായി ഗൂഗിള്‍ പ്ലേയില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. 

ഈ വെള്ളിയാഴ്ച റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്ന മറിയംമുക്കിന്റെ പാട്ടുകള്‍ക്ക് ഇതിനോടകം ജനങ്ങളുടെ ഇടയില്‍ നല്ല അഭിപ്രായമാണ് നേടുന്നത്. വിദ്യാസാഗര്‍ ആണ് സിനിമയിലെ നാല് പാട്ടുകള്‍ക്കും ഈണം പകര്‍ന്നിട്ടുള്ളത്. ഈ ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് പാട്ടുകള്‍ ഓണ്‍ഡിമാണ്ടായി കേള്‍ക്കുവാന്‍  കഴിയും. സിനിമയെ കുറിച്ച് കൂടുതല്‍ അറിയുവാനും കൂടാതെ വാള്‍പേപ്പറുകള്‍ ഡൌണ്‍ലോഡ് ചെയ്യാനും, പടത്തിന്റെ വീഡിയോകള്‍ കാണുവാനും സാധിക്കും. ഇതിനെല്ലാം ഉപരി പ്രിയപ്പെട്ട മള്‍ട്ടിപ്ലെക്‌സുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുവാനുമുള്ള സൗകര്യവും  ഈ ആപ്പിലുണ്ട്.

മറിയം മുക്കിന്റെ ആപ്പ് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍  നിന്നും സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്  http://bit.ly/1BEEXb1 
അല്ലെങ്കില്‍  MMAPP എന്ന് 56060 എന്ന നമ്പരില്‍ എസ്എംഎസ് ചെയ്യാവുന്നതാണ് .

മറിയം മുക്കിന്റെ ആപ്പ് റിലീസ് ചെയ്തുമറിയം മുക്കിന്റെ ആപ്പ് റിലീസ് ചെയ്തുമറിയം മുക്കിന്റെ ആപ്പ് റിലീസ് ചെയ്തുമറിയം മുക്കിന്റെ ആപ്പ് റിലീസ് ചെയ്തുമറിയം മുക്കിന്റെ ആപ്പ് റിലീസ് ചെയ്തുമറിയം മുക്കിന്റെ ആപ്പ് റിലീസ് ചെയ്തുമറിയം മുക്കിന്റെ ആപ്പ് റിലീസ് ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക