Image

മതവികാരങ്ങളില്‍ യഹൂദരും മുസ്ലീമും തമ്മില്‍ എന്തു വ്യത്യാസം? - കൈരളി ന്യൂയോര്‍ക്ക്

കൈരളി ന്യൂയോര്‍ക്ക് Published on 22 January, 2015
മതവികാരങ്ങളില്‍ യഹൂദരും മുസ്ലീമും തമ്മില്‍ എന്തു വ്യത്യാസം? - കൈരളി ന്യൂയോര്‍ക്ക്
ഫൈറ്റിംഗ് ഫൈറ്റിംഗ് ഫൈറ്റിംഗ്... ലോകത്തിലെ സകല ചരാചരങ്ങളുടെയും കൂടെപ്പിറപ്പാണ്. നന്മക്കു മേലെയും തിന്മയ്ക്ക് മേലെയും ഫൈറ്റിംഗ് ഉറപ്പായിരുന്നു.

മഹാഭാരതം എടുത്താലും ഫൈറ്റിംഗ് പാണ്ടവരും കൗരവും ദ്രോണാചാര്യരും എല്ലാം അധര്‍മ്മത്തിനെതിരെയുള്ള ഫൈറ്റിംഗിന്റെ കഥകള്‍ നിരത്തുന്നു.... രാമായണത്തിലും കാണാം ഫൈറ്റിംഗ്...

ക്രിസ്തു പത്താം വയസ്സു മുതല്‍ ഫൈറ്ററായിരുന്നു. അതിനുശേഷം, അന്നത്തെ പരീഷ്യര്‍ക്കെതിരെ നീങ്ങിയതോ എന്തോ അദ്ദേഹത്തെ ആരൊ ഒതുക്കി. മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പ്രത്യക്ഷപ്പെട്ടു.

ഈ സമയത്ത് അദ്ദേഹത്തിനു ജ്ഞാനസ്‌നാനം നല്‍കിയ സ്‌നാപക യോഹന്നാനും ഒരു ഫൈറ്ററായിരുന്നു. ഇരുവരും വളരെക്കാലം മുമ്പ് മുതല്‍ തമ്മിലറിഞ്ഞിരുന്നു എന്ന് വിശ്വസിച്ചാലും തെറ്റില്ല. കാരണം ഇരുവരുടെയും സ്വഭാവം അധര്‍മ്മത്തിനെതിരെയുള്ള ഫൈറ്റിംഗ് ആയിരുന്നു. ജ്ഞാനസ്‌നാനത്തിനുശേഷം വരുന്ന ക്രിസ്തുവും സ്വാന്തനത്തിന്റെ പാത സ്വീകരിച്ചവരായിട്ടാണ് വായിക്കപ്പെടുന്നത്. എങ്കിലും പള്ളിയില്‍ നിന്ന് ചിലരെ പുറത്താക്കാന്‍ സാരോപദേശം മാറ്റിവെച്ച് ചാട്ടവാറിന് അടിച്ചു പുറത്താക്കിയ സംഭവവും നമ്മള്‍ വായിക്കുന്നു. മനുഷ്യ ശരീരത്തിലേക്ക് നോക്കിയാലും ഫൈറ്റിംഗ് ആണ് നടക്കുന്നത്. ഒരു വൈറസ് ശരീരത്തില്‍ അതിക്രമിച്ച് കയറിയാല്‍ ഉടന്‍ തന്നെ അവയെ തുരത്താന്‍ പ്രതിരോധ ശക്തി തയ്യാറെടുക്കുന്നു, കാട്ടിലെ ജന്തുക്കളും ഇതേ പാത തുടരുന്നു. എല്ലാം-തങ്ങളുടെ നിലനില്പിനു വേണ്ടി അധര്‍മ്മത്തിനെതിരെയാണ് ഫൈറ്റു ചെയ്യുന്നത്.
ചരിത്രത്തിലേക്ക് കണ്ണോടിച്ചാല്‍, നെപ്പോളിയന്‍, ഹിറ്റ്‌ലര്‍, അലക്‌സാണ്ടര്‍, റോമന്‍ എമ്പയര്‍, ബ്രിട്ടീഷ് എമ്പയര്‍ അമേരിക്കന്‍ എമ്പയര്‍ എല്ലാവരും സ്വാര്‍ത്ഥ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഫൈറ്റ് ചെയ്യുന്നു, ചെയ്തുകൊണ്ടേയിരിക്കുന്നു.

ഫൈറ്റിംഗിനെ പ്രോത്സാഹിപ്പിക്കുക എന്നതും മനുഷ്യ സഹജമാണ്. നല്ലതോ ചീത്തയോ എന്നുള്ളതല്ല, ചോദ്യം- സ്വയം ധര്‍മ്മത്തിന്റെ വക്താക്കളായി ചമഞ്ഞു കൊണ്ട് സാധുക്കളെ ഫൈറ്റിംഗിലേക്ക് വലിച്ചിഴക്കുകയാണ് ഈ പറ്റത്തിന്റെ ലക്ഷ്യം വിവേകം ഉള്ളവര്‍ ധര്‍മ്മത്തില്‍ ഉറച്ചു നില്ക്കും. ഇവിടെ കൊടുത്തിരിക്കുന്ന ഫോട്ടോയിലേക്ക് ഒന്നു കണ്ണോടിക്കുക ഇവരാണ് ഇന്നു ലോകത്തില്‍ അശാന്തി വിതക്കുന്ന ഫൈറ്റേഴ്‌സ്.

അമേരിക്കയിലെ വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ പിടഞ്ഞു വീണതോടെ ശ്രീലങ്കയിലെ ഫൈറ്റിംഗ് അവസാനിച്ചു. കാരണം ശ്രീലങ്കയിലെ പുലികള്‍ക്കും സിംഹളികള്‍ക്കും ആയുധം നല്‍കിയത് മുകളില്‍ കാണുന്ന വ്യക്തികള്‍, അല്ലെങ്കില്‍ അവരുടെ രാജ്യങ്ങളായിരുന്നു. ശ്രീപരുമ്പത്തൂരില് രാജീവ്ഗാന്ധി പൊട്ടിത്തെറിക്കാന്‍ കാരണക്കാരിയായ ചെറുപ്പക്കാരിയുടെ അരയിലെ ബല്‍റ്റും പടത്തില്‍ കാണുന്ന രാജ്യക്കാരുടെ നിര്‍മ്മിതിയായിരുന്നു. നാലുപേരടങ്ങുന്ന ഒരു ചെറിയ കുടുംബത്തിലാണെങ്കിലും ആ ചെറിയ മണ്ഡൂക സാമ്രാജ്യം തന്റെ വരുതിയില്‍ വരുത്താന്‍ ഭാര്യയും ഭര്‍ത്താവും തമ്മിലും ഫൈറ്റിംഗ് ആരംഭിച്ചിരിക്കും! ചിന്തിക്കുമ്പോള്‍ അതിശയം തോന്നും പക്ഷേ ഫൈറ്റിംഗ് മനുഷ്യന്റെ കൂടപ്പിറപ്പ് തന്നെ, വിവേകികള്‍ പിന്‍ വാങ്ങി നില്‍ക്കും.
മഹാഭാരതം  പറയുന്നു ലോകത്തിലെ സകല ചരാചരങ്ങള്‍ക്കും ആവശ്യം വേണ്ടതെല്ലാം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഫൈറ്റിംഗിന്റെ ആവശ്യമില്ല. പക്ഷേ, മനുഷ്യന്റെ ഞാനെന്ന അഹന്ത അവനെ തന്നെ കുഴിയില്‍ ചാടിക്കുന്നു, ഫൈറ്റു ചെയ്യാന്‍ പ്രേരിപ്പിക്കുന്നു!!

ഇതു തന്നെയാണ് മദ്ധ്യ പൂര്‍വ്വേഷ്യയിലും നടക്കുന്നത്. ഇവിടെ ഫൈറ്റിംഗിനു ശക്തി പകരാന്‍ മതവും കൂട്ടിചേര്‍ത്ത ഒരു മിശ്രിതമാണ് ഇക്കൂട്ടര്‍ ഉപയോഗിക്കുന്നത്. ഈ പ്രത്യേക മിശ്രിതം എങ്ങോട്ടും കയറ്റി അയക്കേണ്ട കാര്യമില്ല. അത് മനുഷ്യന്റെ മതവികാരങ്ങളെ നിഹനിക്കുമെന്നു തോന്നിയാല്‍ പൊട്ടിത്തെറിക്കും. ആ ശബ്ദമാണ് കഴിഞ്ഞയാഴ്ച ഫ്രാന്‍സില്‍ കേട്ടത്. പതിനേഴുപേര്‍ മരിച്ചു.
യൂറോപ്യന്‍സ് മുഴുവന്‍ ഉണര്‍ന്നു.... ഈ മതമിശ്രിതത്തിന് എങ്ങനെയും തടയിടണം. പക്ഷെ അതു സാധ്യമായ കാര്യമാണോ? തന്റെ മതവികാരങ്ങളെ ഒരുവന്‍ മുറിവേല്‍പ്പിച്ചു എന്നു തോന്നുന്ന അവസരത്തില്‍ സ്വയം ഹോമിക്കാന്‍  ഒരുവന്‍ തയ്യാറെടുത്താല്‍, അവനെ തടുക്കാന്‍ ആര്‍ക്കും സാധ്യമല്ല. ന്യൂയോര്‍ക്കിലെ പോലീസുകാരെ കൊന്ന കൊലയാളി കൃത്യനിര്‍വ്വഹണത്തിനു ശേഷം സ്വയം വെടിവെച്ചു മരിച്ചു. തൂങ്ങി ചാകാന്‍ പോകുന്നവനു മഴയത്ത് കുടയുടെ ആവശ്യമില്ല.
ഇത്തരുണത്തില്‍ ക്രിസ്തുവിലേക്കും യോഹന്നാനിലേക്കും തിരിച്ചു പോകാം. 30 വയസ്സുവരെ അദ്ദേഹം എവിടെയായിരുന്നു എന്ന് വ്യക്തമല്ല, ഒളിപ്പോരുകാരനായി ജീവിതം നയിച്ചു എന്നു ചിന്തിച്ചാലും തെറ്റില്ല. പക്ഷേ തന്റെ പരസ്യ ജീവിതകാലത്ത് സ്വാന്തനത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചു.
ഇവിടെ, ആയുധകമ്പോളത്തില്‍ മുങ്ങിത്താഴുന്ന പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അധര്‍മ്മം വെടിഞ്ഞ് ധര്‍മ്മത്തിലേക്ക് വരണം. ട്വിറ്ററും ഫെയ്‌സ്ബുക്കും വാട്‌സാപ്പും നല്‍കുന്ന പ്രലോഭനങ്ങളില്‍ നിന്ന് നിസ്സഹായരായ ജിഹാദുകളെ തിരിച്ചു വിടാനുള്ള വഴികണ്ടെത്തണം.

തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാന്‍ മേല്‍പറഞ്ഞ രാജ്യങ്ങള്‍ സന്നധരാകണം.
ഖുറാനില്‍ വിശ്വസിക്കുന്ന ധനികരായ രാജ്യക്കാര്‍ തന്നെ അതിനു തുടക്കം കുറിക്കണം. ഐ.എസിനു വേണ്ടി ഫൈറ്റു ചെയ്യാന്‍ പോകുന്ന കൂലി തല്ലുക്കാര്‍ക്ക് അമേരിക്കന്‍ പട്ടാളക്കാരനു കിട്ടുന്നതില്‍ കൂടുതല്‍ പ്രതിഫലം വാഗദാനം ചെയ്യുന്നു. ജീവിതം വഴിമുട്ടിയ ചെറുപ്പക്കാര്‍ ഇതിലേക്ക് തിരിയുന്നതില്‍ തെറ്റുണ്ടോ? യഹൂദ മതം അനുശാസിക്കുംപോലെ പല്ലിനു പല്ലും കണ്ണിനു കണ്ണും എന്ന അധര്‍മ്മ പാത അമേരിക്ക ഉള്‍പ്പെട്ട പടിഞ്ഞാറന്‍ രാജ്യങ്ങളും പിന്തുടര്‍ന്നാല്‍, അമ്പേ അതൊരു വലിയ പരാജയമായിരിക്കും.

പന്ത്രണ്ട് വര്‍ഷത്തോളം അമേരിക്ക അഫ്ഗാനിസ്ഥാനിലും ഇറാക്കിലും യഹൂദര്‍ക്കു വേണ്ടി പോരാടി. അതും പോരാഞ്ഞിട്ട് ഇനി ഇറാനെതിരെ നീങ്ങാന്‍ അമേരിക്കയെയും യൂറോപ്യന്‍സിനെയും പ്രേരിപ്പിക്കുന്നു. ഇവര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നാല്‍ ആന്റിസമറ്റിസമായി വ്യാഖ്യാനിക്കുന്നു. മതവികാരങ്ങളില്‍ യഹൂദരും മുസ്ലീമും തമ്മില്‍ എന്തു വ്യത്യാസം? ഫ്രാന്‍സില്‍ പതിനേഴാള്‍ മരിച്ചെങ്കില്‍ ഇറാക്കില്‍ ലക്ഷകണക്കിന് നിര്‍ദ്ദോഷികളെ കാലപുരിക്കയച്ചു. എന്തുകൊണ്ട് അവരെ പറ്റി സംസാരിക്കാന്‍ ആരുമില്ല.

ഇനി എങ്കിലും അമേരിക്ക ഉള്‍പ്പെട്ട പടിഞ്ഞാറന്‍ രാജ്യങ്ങള്‍ തെറ്റു തെറ്റെന്നു ചൂണ്ടിക്കാണിക്കാന്‍ തയ്യാറാകണം. അതുവഴി ചെറുപ്പക്കാരായ ജിഹാദുകളെ നേര്‍വഴിക്കു കൊണ്ടുവരാനും ലോകസമാധാനം ഉറപ്പുവരുത്താനും സാധിക്കും. പകരം  യഹൂദരെ പ്രീണിക്കാന്‍ കച്ച കെട്ടിയാല്‍ ദൂരവ്യാപകമായ ഭവിഷ്യത്തുകളായിരിക്കും വിലക്കു വാങ്ങിക!!

മതവികാരങ്ങളില്‍ യഹൂദരും മുസ്ലീമും തമ്മില്‍ എന്തു വ്യത്യാസം? - കൈരളി ന്യൂയോര്‍ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക