Image

കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിങ്ങ്ടണിന് പുതിയ സാരഥികള്‍

ജോയിച്ചന്‍ പുതുക്കുളം Published on 21 January, 2015
കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിങ്ങ്ടണിന് പുതിയ സാരഥികള്‍
വാഷിംഗ്ടണ്‍: മൂന്നു വര്‍ഷക്കാലത്തിലേറെയായി വാഷിങ്ങ്ടണ്‍ ഡി.സി ഏരിയായില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിങ്ങ്ടണ്‍ പുതിയ ഭാരവാഹികളെ തിരഞ്ഞടുത്തു. വിര്‍ജീനിയായിലെ ക്വിന്‍സ് ഓര്‍ചര്‍ഡ് ഹൈസ്കൂളില്‍ ഡിസംബര്‍ 13-ന് ആണ് 2015 ലേക്കുള്ള കമ്മറ്റിയെ തിരഞ്ഞെടുത്തത്.

KCSMW ന്റെ വിവിധ പ്രവര്‍ത്തന മേഖലകളില്‍ തന്റെ മികവ് തെളിയിച്ച ജിനേഷ് കുമാറാണ് പുതിയ പ്രസിഡന്റ്. വസന്ത് നമ്പ്യാര്‍ (വൈസ് പ്രസിഡന്റ്), സുരേഷ് നായര്‍ (സെക്രട്ടറി), സന്ദീപ് പണിക്കര്‍ (ട്രഷറര്‍), സന്തോഷ് ജോര്‍ജ് (ജോയിന്റ് സെക്രട്ടറി), സൂസന്‍ വാരിയം (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് മറ്റ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍.

KCSMW ന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുന്നതൊടൊപ്പം തന്നെ പുതിയ ആശയങ്ങളുമായി മുന്നോട്ടു വരണമെന്ന് ജിനേഷ് കുമാര്‍ അസോസിയേഷന്‍ അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. കര്‍ത്തവ്യയബോധവും കാര്യശേഷിയുമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുന്നതിനും യൂത്ത് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിനും ഊര്‍ജ്ജസ്വലരായ യുവ നിരകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കമ്മറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.

കൂടൂതല്‍ വിവരങ്ങള്‍ക്ക് KCSMW വെബ് സൈറ്റ് (www.kcsmw.org) സന്ദര്‍ശിക്കുക.
കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിങ്ങ്ടണിന് പുതിയ സാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക