Image

സ്വര്‍ണ്ണക്കപ്പ് കോഴിക്കോടും, പാലക്കോടും പങ്ക് വെച്ചു. കലോത്സവത്തിനു 916 സ്വണ്ണത്തിളക്കം

ബഷീര്‍ അഹമ്മദ് Published on 21 January, 2015
സ്വര്‍ണ്ണക്കപ്പ് കോഴിക്കോടും, പാലക്കോടും പങ്ക് വെച്ചു. കലോത്സവത്തിനു 916 സ്വണ്ണത്തിളക്കം
കോഴിക്കോട് നടന്ന 55-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു ഇന്നു തിരശ്ശീല വീണു. ഏഴു നാള്‍ നഗരത്തെ ഉത്സവത്തില്‍ ആറാടിച്ച കലോത്സവത്തിനു വര്‍ണ്ണാഭമായ സമാപനമായിരുന്നു. 916 പോയന്റ് നേടി സ്വര്‍ണ്ണകിരീടം കോഴിക്കോടും, പാലക്കാടും പങ്ക് വെച്ചു. തൃശൂരും, കണ്ണൂരുമാണ് രണ്ടും മൂന്നും സ്ഥാനം നേടിയ ജില്ലകള്‍. 

നാലാം തവണയാണ് സ്വര്‍ണ്ണകിരീടം പങ്ക് വെയ്ക്കുന്നത.് അവസാനമായ് 2002-ല്‍ ആയിരുന്നു സ്വര്‍ണ്ണകപ്പ് പങ്ക് വെച്ചത്.

വൈകുന്നേരം ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് വിജയികള്‍ക്ക് സ്വര്‍ണ്ണകപ്പ് സമ്മാനിച്ചു.

നടന്‍ ജയറാമും, നടി റീമ കല്ലിങ്കലും ചേര്‍ന്നാണ് വിജയികളെ പ്രഖ്യാപിച്ചത്.

ചടങ്ങില്‍ എം.കെ മുനീര്‍, എം.കെ.രാഘവന്‍.എം.പി, എ.പ്രദീപ് കുമാര്‍.എം.എല്‍.എ, മേയര്‍ എം.കെ.പ്രേമജം, കളക്ടര്‍ സി.എ.ലത, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, കാനത്തില്‍ ജമീല, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണഭട്ട് ഐ.എ.എസ്, കെ.എന്‍.സതീഷ് ഐ.എ.എസ്, എല്‍ രാജന്‍, യൂസഫ് കോറോത്ത്, ഇ.കെ.വിജയന്‍ എം.എല്‍.എ, തുടങ്ങിയവര്‍ പങ്കെടുത്തു.

അടുത്ത വര്‍ഷത്തെ കലോത്സവം എറണാകുളത്ത് നടത്തുമെന്ന് മന്ത്രി അബ്ദുറബ്ബ് വേദിയില്‍ പ്രഖ്യാപിച്ചു.


സ്വര്‍ണ്ണക്കപ്പ് കോഴിക്കോടും, പാലക്കോടും പങ്ക് വെച്ചു. കലോത്സവത്തിനു 916 സ്വണ്ണത്തിളക്കംസ്വര്‍ണ്ണക്കപ്പ് കോഴിക്കോടും, പാലക്കോടും പങ്ക് വെച്ചു. കലോത്സവത്തിനു 916 സ്വണ്ണത്തിളക്കംസ്വര്‍ണ്ണക്കപ്പ് കോഴിക്കോടും, പാലക്കോടും പങ്ക് വെച്ചു. കലോത്സവത്തിനു 916 സ്വണ്ണത്തിളക്കംസ്വര്‍ണ്ണക്കപ്പ് കോഴിക്കോടും, പാലക്കോടും പങ്ക് വെച്ചു. കലോത്സവത്തിനു 916 സ്വണ്ണത്തിളക്കംസ്വര്‍ണ്ണക്കപ്പ് കോഴിക്കോടും, പാലക്കോടും പങ്ക് വെച്ചു. കലോത്സവത്തിനു 916 സ്വണ്ണത്തിളക്കംസ്വര്‍ണ്ണക്കപ്പ് കോഴിക്കോടും, പാലക്കോടും പങ്ക് വെച്ചു. കലോത്സവത്തിനു 916 സ്വണ്ണത്തിളക്കംസ്വര്‍ണ്ണക്കപ്പ് കോഴിക്കോടും, പാലക്കോടും പങ്ക് വെച്ചു. കലോത്സവത്തിനു 916 സ്വണ്ണത്തിളക്കംസ്വര്‍ണ്ണക്കപ്പ് കോഴിക്കോടും, പാലക്കോടും പങ്ക് വെച്ചു. കലോത്സവത്തിനു 916 സ്വണ്ണത്തിളക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക